ADVERTISEMENT

ഇന്ത്യൻ വിപണി ഇന്ന് പോസിറ്റീവ് തുടക്കം പ്രതീക്ഷിക്കുന്നു. മികച്ച   ഇക്കണോമിക്  ഡേറ്റകളുടെ  പിൻബലത്തിൽ   റെക്കോർഡ് മുന്നേറ്റം  നേടിയ അമേരിക്കൻ സൂചികകളുടെ  പിന്തുണയിൽ ഏഷ്യൻ  വിപണികൾ  ഇന്ന് നേട്ടത്തോടെ   വ്യാപാരം  ആരംഭിച്ചതും  ഇന്ത്യൻ  സൂചികകൾക്ക്  അനുകൂലമാണ്.. ഈസ്റ്റർ  അവധിക്ക്  ശേഷം  ഇന്ന്  തുറക്കുന്ന   യൂറോപ്യൻ വിപണികളിലെ  മുന്നേറ്റം  ഇന്ത്യൻ  സൂചികകൾക്ക്  ഇന്ന്  മികച്ച  ക്ലോസിങ് നല്കിയേക്കുമെന്നും   പ്രതീക്ഷിക്കുന്നു

നിഫ്റ്റി 

മുംബൈയിലെ  ഭാഗികമായ  ലോക്‌ഡൗണിന്റെ  പശ്ചാത്തലത്തിൽ  നഷ്ടത്തിൽ  ആരംഭിച്ച  ഇന്ത്യൻ വിപണിക്ക്  ഇന്നലെ  14900 കടക്കാതെ മുന്നേറ്റമുണ്ടാവില്ല  എന്ന  ധാരണയിൽ  നിക്ഷേപകർ  ലാഭമെടുക്കാൻ  തുനിഞ്ഞതും, ആർ ബി ഐയുടെ  പണനയത്തെ  കുറിച്ചുള്ള  ആശങ്കകളും വിനയായി. നാലാം പാദ ഫലപ്രഖ്യാപനം മുന്നിൽക്കണ്ട് ഐടിയിലും, ലോഹങ്ങളുടെ രാജ്യാന്തര  വിലവർധനവിന്റെ പിൻബലത്തിൽ  മെറ്റൽഓഹരികളിലും  നടന്ന  വാങ്ങലാണ്  ഇന്നലെ വിപണിക്ക് തിരിച്ചു വരവ് നൽകിയത്. ആർബിഐ മോണിറ്ററി  പോളിസിയെകുറിച്ചുള്ള  ആശങ്കകൾക്കൊപ്പം മൊറട്ടോറിയം  കേസിലെ  അധിക ഭാരം  പൊതുമേഖല ബാങ്കുകൾക്ക്  മേൽവരുമെന്ന തരത്തിലുള്ള  ചർച്ചകളും  പൊതുമേഖല ബാങ്കിങ്സൂചികക്ക് 4.1%വും, ബാങ്കിങ് മേഖലക്ക്  പൊതുവിൽ 3.5%വും തിരുത്തൽ  നൽകിയപ്പോൾ  റിയൽറ്റി സെക്ടർ  3.4% നഷ്ടവും ഇന്നലെ  രേഖപ്പെടുത്തി.

നിഫ്റ്റിയുടെ 14600   പോയിന്റിലെ പിന്തുണ  പൊളിഞ്ഞത് വിപണിക്ക്  ആശങ്കയാണെങ്കിലും പെട്ടെന്നുള്ള  റിക്കവറി  വിപണിക്ക് പ്രതീക്ഷ നൽകുന്നു. 14900 പോയിന്റ് പിന്നിട്ടാൽ മാത്രമേ വിപണിയിൽ ബുൾ തരംഗത്തിന്സാധ്യതയുള്ളൂ.  ഐടി, മെറ്റൽ, ഫാർമ സെക്ടറുകൾക്കൊപ്പം  ബാങ്കിങ്, റിയൽറ്റി സെക്ടറുകളും  ഇന്ന്  ശ്രദ്ധിക്കുക., അദാനി  പോർട്സ്, റിലയൻസ്, സൺ  ഫാർമ,    എച്ച്സിഎൽ ടെക്ക്,  ഹാപ്പിയെസ്റ്റ്  മൈൻഡ്‌സ് ,  ഡി എൽ എഫ് , ഒബ്‌റോയ്  റിയൽറ്റി, അദാനി  എന്റർപ്രൈസസ് , ബ്രിട്ടാനിയ , ശോഭ, , മാരുതി മുതലായ ഓഹരികളും ശ്രദ്ധിക്കുക.

കോവിഡ്  സംഖ്യകൾ 

വീശിയടിക്കുന്ന   രണ്ടാം   കോവിഡ്  തരംഗം  രാജ്യത്തിൻറെ   ഇക്കണോമിക്  റിക്കവറി യുടെ   വേഗത   കുറച്ചേക്കാമെന്ന   ഭയമാണ്  വിപണിയിലെ   തിരുത്തലിന്   ആധാരം. എന്നാൽ  ടെലികോം , ഫാർമ , ഐ ടി , പവർ മേഖലകൾക്ക്  ലോക് ഡൗൺ   കാലത്തും  മുന്നേറ്റമുണ്ടായത്  ശ്രദ്ധിക്കുക. 

നാലാം പാദ ഫലപ്രഖ്യാപനങ്ങൾ

അടുത്ത  ആഴ്ച മുതൽ  പ്രധാന  ഐടി കമ്പനികളുടെ  അവസാനപാദ ഫലപ്രഖ്യാപനങ്ങൾ ആരംഭിക്കുന്നത്  മുന്നിൽക്കണ്ട് നിക്ഷേപകർ  ഐ ടി സെക്ടറിൽ   ഇന്നലെ  തന്നെ   വാങ്ങൽ  ആരംഭിച്ചത്  ശ്രദ്ധിക്കുക. ഐ ടി കമ്പനികൾ   മികച്ച  ഫലപ്രഖ്യാപനങ്ങൾ  പ്രതീക്ഷിക്കുന്നു. ഏപ്രിൽ  പന്ത്രണ്ടിന് ടിസിഎസ്സും, പതിനാലിന് ഇൻഫിയും, പതിനഞ്ചിന് വിപ്രോയും മൈൻഡ് ട്രീയും, റിസൾട്ടുകൾ  പ്രഖ്യാപിക്കും. 

ഭവന  വില്പനക്കണക്കുകൾ  

ജനുവരി  - മാർച്ച്   കാലഘട്ടത്തിൽ   പുണെ , മുംബൈ , ബെംഗളൂരു അടക്കമുള്ള   എട്ട്   പ്രധാന  പട്ടണങ്ങളിലെ   ഭാവന വില്പനയിൽ  വലിയ  മുന്നേറ്റം  റിപ്പോർട്ട് ചെയ്യപ്പെട്ടത്  റിയൽറ്റി   ഓഹരികൾക്ക്  ഇന്ന്  മുന്നേറ്റം നൽകുമെന്ന്   പ്രതീക്ഷിക്കുന്നു.. ഗോദ്‌റെജ്‌  പ്രോപ്പർട്ടീസ് , ഒബ്‌റോയ്  റിയൽറ്റി , മഹിന്ദ്ര ലൈഫ് സ്പേസ്  എന്നിവക്കൊപ്പം  ഡി എൽ എഫും പരിഗണിക്കാം.

ഐപിഓ

ലോധ   ഡെവലപ്പേഴ്സിന്റെ   നാളെ ആരംഭിക്കുന്ന   2500  കോടിയുടെ ഐപിഒ   [ശ്രദ്ധിക്കുക . അഫോർഡബിൾ  ഹൗസിങ്  മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി   ഓഹരി  വിപണിയിൽ  നേട്ടമുണ്ടാക്കുമെന്ന്   പ്രതീക്ഷിക്കുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com