ADVERTISEMENT

ഇന്ത്യൻ വിപണി  നേട്ടത്തോടെ ഇന്ന് വ്യാപാരം ആരംഭിക്കുമെന്ന്  കരുതുന്നു നേട്ടവും നഷ്ടവുമില്ലാതെ നീങ്ങിയ അമേരിക്കൻ സൂചികകളെയും, നഷ്ടത്തോടെ   വ്യാപാരം  ആരംഭിച്ച  ഏഷ്യൻ  വിപണികളെയും അപേക്ഷിച്ച് ആർബിഐ നയപ്രഖ്യാപനമടക്കമുള്ള ആഭ്യന്തര ഘടകങ്ങളായിരിക്കും ഇന്ന്  ഇന്ത്യൻ  വിപണിയെ  നയിക്കുക.  അടുത്ത  വാരം മുതൽ പുറത്തുവരാനിരിക്കുന്ന  അവസാന  പാദ ഫലങ്ങളിലേക്കാണ് ഇനി  വിപണിയുടെ കണ്ണ്.

നിഫ്റ്റി

ഇന്നലെ  രാജ്യാന്തര വിപണിക്കൊപ്പം ഒരു  ഫ്ലാറ്റ്  ഓപ്പണിങ് നടത്തിയ  ഇന്ത്യൻ വിപണി  മാറ്റങ്ങളില്ലാതെ  പ്രഖ്യാപിച്ച  ആർബിഐയുടെ  പുതു   നയങ്ങളുടെ പിന്തുണയിൽ മുന്നേറ്റം  കുറിച്ചു. ബാങ്കിങ്ങും, ഫിനാൻഷ്യൽ ഓഹരികളുമടക്കം  സകല മേഖലകളിലും  നേടാനായ മുന്നേറ്റം  ഇന്നും  തുടരാനാകുമെന്നും   വിപണി  കരുതുന്നു. 14879  വരെ  മുന്നേറിയ   ശേഷം  14819  പോയിന്റിൽ   വ്യാപാരമവസാനിപ്പിച്ച  നിഫ്റ്റിയുടെ  14900  പോയിന്റിലെ   കടമ്പ  ഇന്നും  ഇന്ത്യൻ വിപണിക്ക്   വളരെ  പ്രധാനമാണ് . 14700 പോയിന്റും, 14550 പോയിന്റുമാണ്  നിഫ്റ്റിയുടെ  പ്രധാന പിന്തുണ മേഖലകൾ. 

ബാങ്കിങ്, ഫിനാൻഷ്യൽ, സിമന്റ്, ഇൻഫ്രാ,  ഓട്ടോ, ഫാർമ, പവർ സെക്ടറുകൾ  ഇന്ന് ശ്രദ്ധിക്കുക. റിലയൻസ്, ടാറ്റ മെറ്റാലിക്സ്,ടൈറ്റാൻ, ഡോക്ടർ റെഡ്‌ഡിസ്‌, ലോറസ്  ലാബ്സ്, ടിസിഎസ്, വിപ്രോ, ഭാരതി എയർടെൽ, ഇൻഫോസിസ് അൾട്രാടെക്, എസിസി, ആക്സിസ്  ബാങ്ക്, എച്ച്ഡിഎഫ്സിബാങ്ക്, ഹിന്ദ് കോപ്പർ, മഹിന്ദ്ര, ടാറ്റ മോട്ടോഴ്‌സ് , മുത്തൂറ്റ്  ഫിനാൻസ്, ഗോദ്‌റെജ്‌  കൺസുമെർ മുതലായ  ഓഹരികൾ  ശ്രദ്ധിക്കുക

ആർബിഐ പണനയം

ആർബിഐ  നിരക്കുകളിലും, വായ്പ  നയത്തിലും  മാത്രമല്ല ,  ജിഡിപി - പണപ്പെരുപ്പ അനുമാനങ്ങളിലും മാറ്റങ്ങൾ വരുത്താതിരുന്നത് ഇന്നലെ ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നൽകി.  ബാങ്കിങ്  ഓഹരികളിലെ മുന്നേറ്റവും, പവർ സെക്ടർ  ഒഴികെയുള്ള  സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാവസാനിച്ചതും  ബാങ്കിങ് പോളിസിയുടെ  പിൻബലത്തിലാണ്.

റിലയൻസ്  ഡിമെർജെർ

റിലയൻസിന്റെ  ഓയിൽ റിഫൈനിംഗ്, പെട്രോകെമിക്കൽ  ബിസിനസിനെ കമ്പനിയായി  വിഭജിച്ച് മാറ്റുന്നതിന്  ഓഹരിയുടമകളും, വായ്പദാതാക്കളൂം  അനുമതി നൽകിയത്  ഓഹരിക്കനുകൂലമാണ്. 5ജി പ്രവേശവും  എയർടെല്ലുമായി സ്പെക്ട്രം  ഷെയറിങ്ങിനായി  ഉണ്ടാക്കിയതുമെല്ലാം  ഓഹരിക്കനുകൂലമാണ്.  2220/- രൂപയിലെ കടമ്പ കടക്കാനായാൽ ഓഹരി വളരെ ബുള്ളിഷ്   ആയിരിക്കും.  

സിമന്റ് സെക്ടർ 

വർദ്ധിച്ചു വരുന്ന  രാജ്യാന്തര - ആഭ്യന്തര വിപണിയിലെ ആവശ്യകത  മുൻനിർത്തി സിമെന്റിന്  ബാഗൊന്നിന് 30  രൂപ വരെ വില ഉയർത്തിയേക്കാമെന്ന വാർത്ത  സിമന്റ് സെക്ടറിന്   വളരെ  അനുകൂലമാണ്.. സിമന്റ്  ഓഹരികൾ പോർട്ട് ഫോളിയോയിൽ  നിർബന്ധമാക്കുക.. 

സ്വർണം, ക്രൂഡ് 

കോവിഡ് വൈറസ്  രണ്ടാമതും  പിടിമുറുക്കുന്ന  സാഹചര്യത്തിലും   ഇക്കണോമിക് റിക്കവറിയുടെ  പിൻബലത്തിൽ  എണ്ണവില  മുന്നേറ്റം  കുറിക്കുമെന്ന്  ഓപെകും, യുഎസ്സിന്റെ  എനർജി ഇൻഫോർമേഷൻ  അഡ്മിനിസ്ട്രേഷനും പ്രത്യാശ  പ്രകടിപ്പിക്കുന്നത്  ശ്രദ്ധിക്കുക.

രാജ്യാന്തര  വിപണിയിൽ  1740 ഡോളറിനടുത്ത്  ക്രമപ്പെടുന്ന സ്വർണം  അടുത്ത  കുതിപ്പിനൊരുങ്ങുകയാണെന്ന് വിപണി കരുതുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com