മികച്ച വിലകളിൽ ഇന്ന് ഓഹരി വാങ്ങൽ സാധ്യമാകുമോ

HIGHLIGHTS
  • ഇൻഫോസിസ്, മൈൻഡ്ട്രീ, എച്ച്സിഎൽടെക്ക്, വിപ്രോ, എസ്ബിഐ, അശോക് ലെയ്‌ലാൻഡ്, ടാറ്റ മോട്ടോഴ്‌സ്, സെയിൽ, എൻഎംഡിസി, ടാറ്റ പവർ, ഭാരതി എയർടെൽ, ഫൈസർ, ഡോക്ടർ റെഡ്ഡീസ്, ലോറസ് ലാബ്സ്, ടെക്ക് മഹിന്ദ്ര, പവർ മെക് പ്രോജക്ട്സ്, സാറ്റിൻ, ടെക്സ്മാക്കോ ഹിന്ദ് കോപ്പർ മുതലായവ ശ്രദ്ധിക്കുക
share-market-123
SHARE

ഇന്ത്യൻ വിപണി ഇന്ന് ഒരു പതിഞ്ഞ തുടക്കം പ്രതീക്ഷിക്കുന്നു റെക്കോഡ് മുന്നേറ്റങ്ങൾക്ക്  ശേഷം റേഞ്ച്  ബൗണ്ട്  പ്രകടനത്തോടെ  അടിസ്ഥാനം ഭദ്രമാക്കിയ  അമേരിക്കൻ സൂചികകളും, തിരുത്തലിന് ശേഷം  മുന്നേറ്റത്തോടെ  ആരംഭിച്ച  ഏഷ്യൻ വിപണികളും കോവിഡ്  ഭീഷണിക്ക്  മേൽ  മുൻ‌തൂക്കം നേടാൻ ഇന്ത്യൻ വിപണിയെ  ഇന്ന് പ്രാപ്തമാക്കിയേക്കാം. ഐ ടി, ഫാർമ  മുന്നേറ്റങ്ങളും ബാങ്കിങ്ങിലടക്കം  മികച്ച  വിലകളിൽ   ഓഹരികളിൽ വാങ്ങൽ  വന്നേക്കാവുന്നതും വിപണിക്ക്  അനുകൂലമാണ്.

വിപണിയിൽ  വീണ്ടും കോവിഡ് 

കോവിഡ്  സംഖ്യയിലെ  വൻ വർധനവും, മഹാരാഷ്‌ട്രയിലെ വീക്കെൻഡ് ലോക്ക് ഡൗണും, രാജ്യവ്യാപകമായി ലോക്ക് ഡൗൺ വന്നേക്കാമെന്ന ഭയം വർദ്ധിച്ചതും  ഇന്നലെ ഇന്ത്യൻ വിപണിക്ക്  2021ലെ രണ്ടാമത്തെ  വലിയ വീഴ്ച  നൽകി. സെൻസെക്സ്  1708 പോയിന്റ്  നഷ്ടവും, നിഫ്റ്റി 3.5 % നഷ്ടത്തോടെ 14350 പോയിന്റിന്  താഴെ ക്ലോസിങും നേടിയ ഇന്നലെ  സകല മേഖലകളും  നഷ്ടം രേഖപ്പെടുത്തി.  പൊതു മേഖല ബാങ്കുകൾ 9 % നഷ്ടം രേഖപ്പെടുത്തിയപ്പോൾ, ബാങ്കിങ്, റിയാൽറ്റി, ഓട്ടോ, മെറ്റൽ മേഖലകൾ ഇന്നലെ  5% ത്തിന്  മേൽ നഷ്ടം രേഖപ്പെടുത്തി.

14,100  പോയിന്റിലും, 13,800 പോയിന്റിലും  പിന്തുണ പ്രതീക്ഷിക്കുന്ന  നിഫ്റ്റിക്ക്  14500 പോയിന്റിലെ  പ്രതിരോധം കടന്നാൽ  മുന്നേറ്റ സാധ്യതയുണ്ട്. ഫാർമ , ഐ ടി, പവർ  മേഖലകൾ  ശ്രദ്ധിക്കുക. ഇൻഫോസിസ്, മൈൻഡ്ട്രീ, എച്ച്സിഎൽടെക്ക്, വിപ്രോ, എസ്ബിഐ, അശോക് ലെയ്‌ലാൻഡ്, ടാറ്റ മോട്ടോഴ്‌സ്, സെയിൽ, എൻഎംഡിസി, ടാറ്റ പവർ, ഭാരതി എയർടെൽ, ഫൈസർ, ഡോക്ടർ റെഡ്ഡീസ്, ലോറസ് ലാബ്സ്, ടെക്ക് മഹിന്ദ്ര, പവർ മെക്  പ്രോജക്ട്സ്, സാറ്റിൻ, ടെക്സ്മാക്കോ ഹിന്ദ്  കോപ്പർ മുതലായ ഓഹരികൾ ശ്രദ്ധിക്കുക

പണപ്പെരുപ്പവും വ്യാവസായികോല്പാദനവും

ഫെബ്രുവരിയിൽ 5.03% മാത്രമായിരുന്ന ഇന്ത്യയുടെ ഉപഭോക്തൃ സൂചികാ പണപ്പെരുപ്പം പെട്രോളിയം ഉൽപന്നങ്ങളുടെയും, ഭക്ഷ്യ വസ്തുക്കളുടെയും  വിലക്കയറ്റത്തിന്റെ ഫലമായി മാർച്ചിൽ 5.52% ആയി ഉയർന്നപ്പോൾ ജനുവരിയിൽ 1.6% കുറഞ്ഞ  ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന സൂചികഫെബ്രുവരിയിൽ  3.6%  മുരടിപ്പ് രേഖപ്പെടുത്തിയത്  ഇന്ത്യൻ വിപണിക്ക്  ക്ഷീണമാണ്.

ടിസിഎസ്

ഇന്നലെ പ്രഖ്യാപിച്ച 15 രൂപയടക്കം ഇക്കൊല്ലം 38 രൂപയുടെ  ലാഭ വിഹിതം വിതരണം ചെയ്ത  ടിസിഎസ് കഴിഞ്ഞ പാദത്തിൽ 15% വർദ്ധനവോടെ 9246 കോടിയുടെ അറ്റാദായം സ്വന്തമാക്കിയത്  വിപണിക്ക് അനുകൂലമാണ്. മൊത്ത വരുമാനത്തിലും  മുന്നേറ്റം  നേടിയ ലോകത്തെ ഏറ്റവും  വലിയ  ഐടി കമ്പനി  നാലാം  പാദത്തിൽ മാത്രം 9.2 ബില്യൺ ഡോളറിന്റെ ഓർഡറുകൾ  സ്വന്തമാക്കിയതും ശ്രദ്ധിക്കുക  ഐടി ഓഹരികൾ  നിക്ഷേപത്തിന്  പരിഗണിക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA