ADVERTISEMENT

ഇന്ത്യൻ  വിപണി ഇന്ന് മങ്ങിയ  തുടക്കം പ്രതീക്ഷിക്കുന്നു. മികച്ച ജോബ് ഡേറ്റയുടെയും, റീറ്റെയ്ൽ  ഡേറ്റയുടെയും പിൻബലത്തിൽ  മുന്നേറിയ  അമേരിക്കൻ സൂചികകള്‍ ഏഷ്യൻ, യൂറോപ്യൻ വിപണികൾക്ക് അനുകൂല സാഹചര്യമാണൊരുക്കുന്നത്. ഏഷ്യൻ വിപണികളുടെ  പതിഞ്ഞ  തുടക്കവും,  ഡൗ ജോൺസ്‌  ഫ്യൂച്ചർ  നെഗറ്റീവായിരിക്കുന്നതും ശ്രദ്ധിക്കുക. യൂറോപ്യൻ വിപണി  അമേരിക്കൻ  ഡാറ്റകളുടെ ചുവട് പിടിച്ച് നേട്ടത്തിൽ ആരംഭിച്ചേക്കാവുന്നതും, ഇന്ത്യൻ  വിപണിയിൽ വാങ്ങൽ  തുടങ്ങിയേക്കാവുന്നതും വിപണിക്ക്  അനുകൂലമാണ്..  

നിഫ്റ്റി

രാജ്യാന്തര ഘടകങ്ങൾ അനുകൂലമായിരുന്നെങ്കിലും, കോവിഡ് സംഖ്യ  200,000 കടന്നതും, ഇൻഫോസിസിന്റെ പതിഞ്ഞ  റിസൾട്ടിന്റെ  ആഘാതത്തിൽ  ടെക് ഓഹരികളിൽ വില്പന വന്നതും  ഇന്നലെ ഇന്ത്യൻ വിപണിക്ക് ഒരു ഫ്ലാറ്റ് ഓപ്പണിങും  ശേഷം തിരുത്തലും  നൽകിയെങ്കിലും പിന്നീട് മികച്ച വിലകളിൽ വാങ്ങൽ നടന്നത്  ഇന്ത്യൻ വിപണിക്ക്  തിരിച്ചു വരവ്  നൽകി. ഇന്നലെ 14581 പോയിന്റിൽ  വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി 14680- 14720  പോയിന്റിലെ കടമ്പ കടന്നാൽ പിന്നെ 14800ലും, 14900പോയിന്റിലും വില്പന സമ്മർദ്ദം നേരിട്ടേക്കാം. 14420-14440 മേഖലയിലും 14265 പോയിന്റിലുമാണ് നിഫ്റ്റിയുടെ പിന്തുണ മേഖലകൾ . 

പൊതു മേഖല ഓഹരികൾ,  ബാങ്കിങ്, ഐടി, മെറ്റൽ, ഫാർമ,  പവർ, ഇൻഫ്രാ സെക്ടറുകൾ ഇന്ന്  ശ്രദ്ധിക്കുക. വിപ്രോ, ഇൻഫോസിസ് , ടിസിഎസ്, എച്ച് ഡി എഫ് സി ബാങ്ക് ,നാഷണൽ  ഫെർട്ടിലൈസേഴ്‌സ്, അശോക  ബിൽഡ്‌കോൺ, ഐഎസ് ജിഇസി ഹെവി എഞ്ചിനീയറിങ്,  ടാറ്റ മോട്ടോർസ് , ഭാരതി എയർടെൽ, ഹിൻഡാൽകോ, സെയിൽ, ടാറ്റസ്റ്റീൽ  മുതലായ ഓഹരികൾ  ശ്രദ്ധിക്കുക.  

നാലാംപാദ ഫല പ്രഖ്യാപനങ്ങൾ

വിപ്രോയുടെ മോശമല്ലാത്ത  റിസൾട്ട്  ഇന്ന്  ഐടിക്ക്  അനുകൂലമാകുമെന്ന്  കരുതുന്നു. മുൻ വർഷത്തിൽ നിന്നും വരുമാന  വർദ്ധനവ്   സ്വന്തമാക്കിയ ഐടി ഭീമൻ അടുത്ത  വർഷവും ഡോളർ വരുമാനത്തിൽ വർധന ലക്ഷ്യമിടുന്നതും, കമ്പനിയുടെ  പുതിയ ഏറ്റെടുക്കലുകളും  ഓഹരിയെ ദീർഘ കാല നിക്ഷേപത്തിന് യോഗ്യമാക്കുന്നു. 

മൈൻഡ് ട്രീ,  ഡെൻ, ജിടിപിഎൽ, എംഎംടിസി, മുതലായ കമ്പനികൾ  ഇന്ന്  ഫലപ്രഖ്യാപനം നടത്തുന്നത്  ശ്രദ്ധിക്കുക. എച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ലൊംബാർഡ്  മുതലായ ഓഹരികൾ നാളെ  ഫലപ്രഖ്യാപനം  നടത്തുന്നത്  ബാങ്കിങ്, ഇൻഷുറൻസ്  ഓഹരികൾക്ക് അനുകൂലമാണ്. ഐസിഐസിഐ ബാങ്ക്, ആക്സിസ്  ബാങ്ക്, എസ്ബിഐ മുതലായ  ഓഹരികൾ  ശ്രദ്ധിക്കുക. 

സ്വർണം , ക്രൂഡ്

സ്വർണം  ഇന്നലെ ഇവിടെ പ്രതിപാദിച്ചത് പോലെ മികച്ച മുന്നേറ്റം സ്വന്തമാക്കി. രാജ്യാന്തര വിപണിയിൽ  ഔൺസിന്  1760 ഡോളറിന് മുകളിൽ  കയറിയ  സ്വർണവില 1780 ഡോളർ കടന്ന് 1800 ഡോളറിലേക്ക് പെട്ടെന്ന് തന്നെ എത്തുമെന്ന്  കരുതുന്നു.വിപണി സാഹചര്യങ്ങൾ  മഞ്ഞ ലോഹത്തിന് അനുകൂലമാണ്.

ഇക്കണോമിക് റിക്കവറി  ഉറപ്പു  പറയുന്ന  അമേരിക്കൻ  ഡേറ്റകൾ ക്രൂഡ്  ഓയിൽ വിലയിൽ  മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഓഎൻജിസി ഹൃസ്വ കാല നിക്ഷേപത്തിന്  പരിഗണിക്കുക.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com