ADVERTISEMENT

ആകര്‍ഷകമായ നേട്ടം സമ്മാനിച്ച ആത്മവിശ്വാസത്തില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ എത്തിയപ്പോള്‍ മ്യൂച്ച്വല്‍ ഫണ്ട് എസ് ഐ പികളുടെ പ്രകടനം 2021 മാര്‍ച്ചില്‍ വന്‍ ഉയര്‍ച്ച രേഖപ്പെടുത്തി. എസ് ഐ പി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) അക്കൗണ്ടുകളുടെ മാസവളര്‍ച്ച കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 9.62 ലക്ഷത്തിലേക്കാണ് മാര്‍ച്ചില്‍ കുതിച്ചുയര്‍ന്നത്.

പ്രതിസന്ധിയിലും മികവ്

ഓരോ മാസവും മ്യൂച്ച്വല്‍ ഫണ്ടുകളിലേക്കുള്ള എസ് ഐ പി നിക്ഷേപക അക്കൗണ്ടില്‍ വര്‍ധന ഉണ്ടാകാറുണ്ടെങ്കിലും സാമ്പത്തിക തളര്‍ച്ചയും ഒപ്പമെത്തിയ കോവിഡ് പ്രതിസന്ധിയും മറികടന്നാണ് ഫണ്ട് നിക്ഷേപം മാര്‍ച്ചില്‍ ഈ നിലയിലെത്തിയത്. 2021 മാര്‍ച്ചിലെ എസ് ഐ പി അക്കൗണ്ടുകളുടെ വളര്‍ച്ച അവസാനത്തെ അഞ്ച് വര്‍ഷത്തെ വളര്‍ച്ചാ ശരാശരിയായ 4.52 ലക്ഷത്തിന്റെ ഇരട്ടിക്കടുത്താണ്.

വലിയ തിരുത്തല്‍ ഉണ്ടായില്ല

നേട്ടത്തോടൊപ്പം വലിയ തിരുത്തലുകള്‍ ഉണ്ടാവാത്തതും നിക്ഷേപകരെ ആകര്‍ഷിച്ചു. ഒപ്പം കോവിഡ് പ്രതിസന്ധി സമസ്തമേഖലയേയും സ്തംഭിപ്പിച്ചപ്പോള്‍ നിക്ഷേപകര്‍ക്ക് മറ്റ് സുരക്ഷിത മേഖലകളുടെ സാധ്യത കുറഞ്ഞതും മ്യൂച്ചല്‍ ഫണ്ടുകള്‍ക്ക് ഗുണകരമായി. 2018 ജനുവരിയിലാണ് ഏറ്റവും അധികം എസ് ഐ പി അക്കൗണ്ടുകള്‍ ചേര്‍ക്കപ്പെട്ടത്. 9.68 ലക്ഷം അക്കൗണ്ടുകളാണ് അപ്പോള്‍ ചേര്‍ക്കപ്പെട്ടത്. 

നിക്ഷേപ തുകയും ഉയര്‍ന്നു

ഒരു അക്കൗണ്ടിലുടെയുള്ള ശരാശരി നിക്ഷേപത്തുകയും 2021 മാര്‍ച്ചില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. 2,464 രുപയാണ് ഒരു അക്കൗണ്ടിന്റെ ശരാശരി നിക്ഷേപം. മുന്‍മാസം ഇത് 2,074 രൂപയായിരുന്നു. ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം എത്തിയതോടെ എസ് ഐ പി ബുക്ക് കഴിഞ്ഞ വര്‍ഷം മര്‍ച്ചിനെ അപേക്ഷിച്ച് 6 ശതമനം വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ വര്‍ധിച്ചു വന്ന എസ് ഐ പി നിക്ഷേപത്തിന്റെ 90 ശതമാനവും ഇക്വിറ്റി ഫണ്ടുകളിലേക്കാണ് പോയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

English Summary : Mutual Fund SIP is Increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com