ഇന്ന് 14,440 പോയിന്റിന് മുകളിൽ നിഫ്റ്റിക്ക് മുന്നേറാനാകുമോ

HIGHLIGHTS
  • എസിസി, അൾട്രാടെക് സിമന്റ്, ജെകെ ലക്ഷ്മി സിമന്റ്, കാപ്‌ളിൻ പോയിന്റ് ലബോറട്ടറീസ്, സ്നോ മാൻ ലോജിസ്റ്റിക്, എച്ഡിഎഫ്സി ബാങ്ക്, കൊടക് മഹിന്ദ്ര ബാങ്ക്, എയർ ടെൽ, നെസ്‌ലെ , ടിവി18 മുതലായവ ശ്രദ്ധിക്കുക
kasargod-yesterday-136-covid
SHARE

നിഫ്റ്റി  ഇന്ന് ഒരു പോസിറ്റീവ് തുടക്കം പ്രതീക്ഷിക്കുന്നു. അമേരിക്കൻ  സൂചികകൾ  ഇന്നലെ തിരുത്തൽ  നേരിട്ടെങ്കിലും ഫ്യൂച്ചറുകൾ  മുന്നേറ്റത്തോടെ  വ്യാപാരം  തുടരുന്നത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. അമേരിക്കൻ  സൂചികകൾ ഈ ആഴ്ചാവസാനം  പുറത്ത്  വരാനുള്ള  സാമ്പത്തിക  കണക്കുകളിലേക്കും, കമ്പനികളുടെ  പ്രവർത്തന റിപ്പോർട്ടുകളിലും  കൂടുതൽ  ശ്രദ്ധ വെച്ചതാണ്  അമേരിക്കൻ  സൂചികകൾക്ക് ആരോഗ്യപരമായ  തിരുത്തൽ  നൽകിയത്. ടെസ്‌ലയുടെ  ഡ്രൈവറില്ലാക്കാർ  മരത്തിലിടിച്ചു  തകർന്നത്  വിപണിക്ക്  ഷോക്ക്  ആയി. ഏഷ്യൻ  വിപണികളിലെ  ഇന്നത്തെ  തിരുത്തലുകൾ  ആശങ്കയാണ്. ജാപ്പനീസ് സൂചികയായ  നിക്കി രണ്ടു  ശതമാനത്തിനടുത്ത്  നഷ്ടത്തിലാണ്  ആരംഭിച്ചത്. 

നിഫ്റ്റി 

കോവിഡ്  വ്യാപനവും, ലോക്ക് ഡൗൺ ഭയാശങ്കയും  ഇന്നലെ  വിപണിയിൽ വൻ തകർച്ചക്ക്  കാരണമായി. വെള്ളിയാഴ്ച്ച  14700 പോയിന്റിൽ  വില്പന  സമ്മർദം നേരിട്ട നിഫ്റ്റി  ഇന്നലെ  14191  പോയിന്റ്  വരെ വീണ ശേഷം ഇന്നലെ 14359 പോയിന്റിലാണ്  വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി  ഇന്നും  14100 ,14200  പോയിന്റുകളിൽ  പിന്തുണ  പ്രതീക്ഷിക്കുന്നു. 14440 പോയിന്റിന്  മുകളിൽ  നിഫ്റ്റി  മുന്നേറിയേക്കാം. ഇന്നലെ 31208 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്ന്  മുന്നേറ്റം നേടിയേക്കാം.

ഫാർമ മാത്രം നേട്ടത്തിലാവസാനിച്ച  ഇന്നലെ  പൊതു മേഖല  ബാങ്കിങ് സൂചികക്കൊപ്പം റിയൽറ്റി,  ഓട്ടോ, ഇൻഫ്രാ, എനർജി സെക്ടറുകളും  കൂടുതൽ  നഷ്ടം  നേരിട്ടു. ബാങ്കിങ്, ഐടി, ഓട്ടോ, മെറ്റൽ, എഫ് എം സി ജി സെക്ടറുകളും  ഇന്ന് ഫാർമക്കൊപ്പം  മുന്നേറ്റം കാണിച്ചേക്കാം. സിമന്റ് , ഇൻഫ്രാ   സെക്ടറുകളും  ശ്രദ്ധിക്കുക.  എസിസി, അൾട്രാടെക് സിമന്റ്, ജെകെ ലക്ഷ്മി സിമന്റ്, കാപ്‌ളിൻ പോയിന്റ്  ലബോറട്ടറീസ്, സ്നോ മാൻ ലോജിസ്റ്റിക്, എച്ഡിഎഫ്സി  ബാങ്ക്, കൊടക് മഹിന്ദ്ര  ബാങ്ക്, എയർ ടെൽ, നെസ്‌ലെ , ടിവി18 മുതലായ  ഓഹരികൾ  ശ്രദ്ധിക്കുക. 

ഫലപ്രഖ്യാപനങ്ങൾ

എസിസിയുടെ   മികച്ച ഫലപ്രഖ്യാപനം ഇന്ന്  സിമന്റ് ഓഹരികൾക്ക് അനുകൂലമായേക്കും. 74% നേട്ടത്തോടെ  563 കോടി രൂപയുടെ അറ്റാദായം സന്തമാക്കിയ ടാറ്റായുടെ  സിമന്റ്  കമ്പനിയുടെ മൊത്തവരുമാനം  3433 കോടിയിൽ നിന്നും 4213 കോടിയിലേക്കുയർന്നു.   അതെ സമയം  ഐസിഐസിഐ  പ്രുഡൻഷ്യൽ മുൻ  വർഷത്തിൽ നിന്നും  കുറവ് രേഖപ്പെടുത്തിയത്  ഇൻഷുറൻസ് ഓഹരികൾക്ക് ക്ഷീണമാണ്.  

നെസ്‌ലെ  ഇന്ത്യ , സ്വരാജ്  എൻജിൻസ്‌, ടാറ്റ സ്റ്റീൽ  ലോങ്ങ്  പ്രോഡക്ട്, ടിവി18  മീഡിയ , ടിവി18 ബ്രോഡ്‌കാസ്റ്റ്, നരേന്ദ്ര  ഇൻവെസ്റ്റ്മെന്റ്സ്, വെൽസ്പൺ  ഇൻവെസ്റ്റ്മെന്റ്സ്, ചന്ദ്രിമ  മെർക്കന്റൈൽ , 5 പൈസ  മുതലായ കമ്പനികൾ  ഇന്ന്  ഫലപ്രഖ്യാപനം  നടത്തും.

ഫാർമ സെക്ടർ 

കഴിഞ്ഞ  മാർച്ചിലെ  വീഴ്ചയെ  പ്രതിരോധിക്കാനായ  ഐടി, ഫാർമ, ടെലികോം സെക്ടറുകളെ  ഇത്തവണയും  പോർട്ട്ഫോളിയോകളിൽ  ഉൾപ്പെടുത്തുക. മെറ്റൽ , സിമന്റ് , ഇൻഫ്രാ ഓഹരികളും , പൊതുമേഖല  ഓഹരികളും  നിക്ഷേപത്തിന്  അനുയോജ്യമാണ്.  സിപ്ല, കാഡില,  ഗ്ലെൻമാർക്ക്, ലുപിൻ,  സ്ട്രൈഡ്സ്, ലോറസ്  ലാബ്സ്, ഡോക്ടർ  റെഡ്‌ഡിസ്‌  മുതലായ  ഫാർമ ഓഹരികൾ  പരിഗണിക്കാം

സ്വർണം, ക്രൂഡ് 

രാജ്യാന്തര വിപണിയിൽ സ്വർണവില 1770 ഡോളറിൽ  പിടിച്ചു നിന്നത് ശ്രദ്ധിക്കുക. കോവിഡ്  ഭീഷണിയുടെ  സാഹചര്യത്തിൽ ഫണ്ടുകൾ  കൂടുതലായി  സ്വർണത്തിൽ  പാർക്ക് ചെയ്യാനുള്ള സാധ്യത  സ്വർണത്തിന്  ഇനിയും  മുന്നേറ്റസാധ്യത  നൽകുന്നു.

ബാരലിന്  67 ഡോളർ  കടന്ന്  ബ്രെന്റ്  ക്രൂഡ്  വില മുന്നേറുകയാണെങ്കിലും   ഇറാനും, വെനിസ്വേലയും  വളരെ കുറഞ്ഞ  വിലക്ക്   എണ്ണ  വിൽക്കുന്നത്  ഒപെകിന് തിരിച്ചടിയാണ്. 68  ഡോളർ നിരക്കിൽ ക്രൂഡ് ക്രമപ്പെട്ടേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA