ADVERTISEMENT

കോവിഡിന്റെ രണ്ടാം തരംഗത്തിലും ബോംബെ ഓക്സിജൻ ഇൻവെസ്റ്റ്മെന്റ്സ് എന്ന ഓഹരിക്കുണ്ടായത് വലിയ നേട്ടം. 133 ശതമാനമാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഓഹരി വിലയിലുണ്ടായ വർധന. ഓഹരി വിലയിലുണ്ടായ കുതിച്ചുചാട്ടത്തിന്റെ കാരണം ഒരു തെറ്റിദ്ധാരണയാണെന്നു മാത്രം. ബോംബെ ഓക്സിജൻ ഇൻവെസ്റ്റ്മെന്റ്സ് ഒരു ഓക്സിജൻ നിർമാണ കമ്പനിയാണെന്നു വിചാരിച്ചാണ് നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓക്സിജന്റെ ഉപയോഗവും കൂടുകയാണല്ലോ.

മാത്രമല്ല, പല സംസ്ഥാനങ്ങളിലും കടുത്ത ഓക്സിജൻ ക്ഷാമവുമുണ്ട്. ഈ സാഹചര്യത്തിൽ ഓക്സിജൻ നിർമാണക്കമ്പനികൾ വലിയ നേട്ടമുണ്ടാക്കുമെന്നായിരുന്നു നിക്ഷേപകരുടെ ചിന്ത. പേരിൽ ഓക്സിജൻ ഉണ്ടെങ്കിലും ബോംബെ ഓക്സിജൻ ഇൻവെസ്റ്റ്മെന്റ്സ് ഒരു ബാങ്ക് ഇതര ധനസ്ഥാപനമാണ് (എൻബിഎഫ്സി). കമ്പനി ധനസ്ഥാപനമാണെന്നു തിരിച്ചറിഞ്ഞ് നിക്ഷേപകർ ഓഹരികൾ വിറ്റതോടെ ഇന്നലെ കമ്പനിയുടെ ഓഹരിവില ഇടിഞ്ഞു. 5 ശതമാനമാണു നഷ്ടം.  

കഴിഞ്ഞ ദിവസം 24,574.85 രൂപ വരെ ഉയർന്ന ഓഹരി വില ഇന്നലെ 23,346 രൂപയായി. കഴിഞ്ഞ മാർച്ച് 25 വരെ കാര്യമായ ചലനമൊന്നുമില്ലാതിരുന്ന ഓഹരിയുടെ വിലയാണ് 20 ദിവസങ്ങൾക്കൊണ്ട് ഒന്നര ഇരട്ടിയോളം ഉയർന്നത്. മുൻപ്, കമ്പനിയുടെ പ്രധാന ബിസിനസ് വ്യാവസായികാവശ്യത്തിനുള്ള വാതകങ്ങളുടെ നിർമാണവും വിതരണവുമായിരുന്നു. 2018ൽ കമ്പനി ഈ ബിസിനസ് അവസാനിപ്പിച്ച് ധനകാര്യസേവന മേഖലയിലേക്കു കടന്നു. ഓഹരിവില അസാധാരണനിലയിൽ ഉയർന്നതോടെ കഴിഞ്ഞ 8ന് ബോംബെ സ്റ്റോക് എക്സ്ചേഞ്ച് കമ്പനിയോടു വിശദീകരണം തേടിയിരുന്നു.

English Summary: Bombay Oxygen Investments Share Price Increased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com