ADVERTISEMENT

ഇന്ത്യൻ  വിപണി  ഇന്ന് ഒരു നെഗറ്റീവ് ഓപ്പണിങ് പ്രതീക്ഷിക്കുന്നു. കോവിഡ്  വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ  വിപണിയിൽ  പ്രകടമാകുന്ന  പരിഭ്രാന്തിയും , വിദേശ   നിക്ഷേപകരുടെ വില്പനയും ക്ഷീണമാകുമെങ്കിലും, രാജ്യാന്തര പിന്തുണയിൽ  തിരിച്ചു  വരവ്  സാധ്യമായേക്കാം. അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികളും  ഇന്ന് നേട്ടത്തോടെ  വ്യാപാരം  ആരംഭിച്ചത് ഇന്ത്യൻ  വിപണിക്ക്  അനുകൂലമാണ്. 

നിഫ്റ്റി 

കഴിഞ്ഞ  ദിവസം 14500 പോയിന്റിന് മുകളിൽ ആരംഭം നേടിയ നിഫ്റ്റി ലാഭമെടുക്കലിന്റെ പശ്ചാത്തലത്തിൽ  നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത് ഇന്ത്യൻ വിപണിയിലെ പരിഭ്രാന്തിയുടെ ലക്ഷണമാണ്.14100 പോയിന്റിലും, 14000 പോയിന്റിലും  പിന്തുണ  പ്രതീക്ഷിക്കുന്ന നിഫ്റ്റി 14500, 14700 പോയിന്റുകളിൽ വില്പന സമ്മർദ്ദവും പ്രതീക്ഷിക്കുന്നു. 14500 പോയിന്റിന്  മുകളിൽ  ക്ലോസ് ചെയ്താൽ മാത്രമേ വിപണിയിൽ ബുൾ റൺ സാധ്യമാവുകയുള്ളൂ.13600 പോയിന്റിലാണ് നിഫ്റ്റിയുടെ  കനത്ത പിന്തുണ. 31000 പോയിന്റിലെ പിന്തുണ ബാങ്ക് നിഫ്റ്റിക്ക് പ്രധാനമാണ്. 30600 പോയിന്റിലാണ്  ബാങ്കിങ് സൂചികയുടെ  അടുത്ത  സപ്പോർട്ട്. 

ഫാർമ, ടെലികോം, മീഡിയ,  ഐടി, എഫ്എംസിജി, മെറ്റൽ, സിമന്റ്  മേഖലകൾ  ശ്രദ്ധിക്കുക ഫൈസർ, കാഡില, ഡോക്ടർ റെഡ്‌ഡിസ്‌, റിലയൻസ്,  എയർടെൽ, മുത്തൂറ്റ്, മണപ്പുറം, ടി വി എസ് ,നെറ്റ്‌വർക്ക് 18, ഐസിഐസിഐ  പ്രുഡൻഷ്യൽ, ഐടിസി, മാരിക്കോ, ഇന്ത്യാബുൾ ഹൗസിങ്, വിപ്രോ, മുതലായ  ഓഹരികൾ  ശ്രദ്ധിക്കുക.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളും കോവിഡ് വ്യാപനവും 

ലോക്ക് ഡൗൺ  ഉണ്ടാവില്ല  എന്ന   ഉറപ്പ്  ഇന്ത്യൻ  വിപണിക്ക്  ആശ്വാസമാണ്. വാക്സിനുകൾ സൗജന്യമല്ലാതായതും , പൊതു  വിപണിയിൽ   ലഭ്യമാകുന്നതുമെല്ലാം  ഫാർമ  ഓഹരികൾക്ക്  വൻ കുതിപ്പ് നൽകും. 18  വയസ്സ്  മുതലുള്ളവർക്ക്   വാക്സിൻ  ലഭ്യമാകുന്നത് അനുകൂലമാണ്. 

എങ്കിലും ദിനംപ്രതി  3 ലക്ഷത്തിലധികമാളുകൾക്ക്   കോവിഡ്  സ്ഥിരീകരിക്കുന്നത് ഇന്ത്യൻ വിപണിയിൽ  അരക്ഷിതാവസ്ഥ   ഉറപ്പിക്കുന്നു. ടെലികോം, മീഡിയ, ഫാർമ, ഐ ടി മേഖലകളിൽ നിക്ഷേപം  ഉറപ്പിക്കുക. മെറ്റൽ ,സിമന്റ് മേഖലകളും   പോർട്ട്ഫോളിയോകളിൽ   ഉൾപ്പെടുത്തുക. 

റിസൾട്ടുകൾ

ടിവി18 മീഡിയ  മികച്ച  റിസൾട്ടാണ് പ്രഖ്യാപിച്ചത് . മീഡിയകമ്പനി  അറ്റാദായത്തിൽ 241% മുന്നേറ്റമാണ്  നാലാം പാദത്തിൽ  കുറിച്ചത്. വരുമാനത്തിൽ ഇടിവ്  രേഖപ്പെടുത്തിയപ്പോളും ചെലവ് കുറക്കാനായതാണ്  കമ്പനിക്ക് അനുകൂലമായത്. നെസ്‌ലെയുടെ  മോശമല്ലാത്ത  റിസൾട്ട്  എഫ്എംസിജി മേഖലക്കും  അനുകൂലമാണ്.

ടാറ്റ എൽഎക്സി, വിശാഖ  ഇൻഡസ്ട്രീസ്, സാസ്‌കൻ, റാലിസ്, ഇൻഡസ്  ടവർ, ഇന്ത്യൻ ബാങ്ക്, ഫിലടെക്സ്, അമൽലിമിറ്റഡ് , എഫ് സിഎൽ  മുതലായ കമ്പനികൾ  ഇന്ന് റിസൾട്ടുകൾ  പ്രഖ്യാപിക്കുന്നത്  ശ്രദ്ധിക്കുക  നാളെ  ഫലം  പ്രഖ്യാപിക്കുന്ന  ജിഎൻഎ ആക്സിൽ, എച്സിഎൽ ടെക്ക്, ഐബി റിയൽ, മഹിന്ദ്ര  ഫിനാൻസ്, മുതലായ  ഓഹരികൾ  ഇന്ന്  നിക്ഷേപത്തിന്  പരിഗണിക്കാം.

സ്വർണം,  ക്രൂഡ്  

സ്വർണം  രാജ്യാന്തര വിപണിയിൽ  ഔൺസിന് 1760 ഡോളർഎന്ന നിലയിൽ നിന്ന്  അടുത്ത  റാലി നടത്തിയെങ്കിലും, 1800   ഡോളറിന്റെ  പരിധി കടന്ന്  ക്ളോസ് ചെയ്യാനായില്ല. 1800 ഡോളർ കടമ്പ കടക്കുന്ന  സ്വർണം കോവിഡ് വ്യാപനത്തിന്റെ  പിന്‍ബലത്തില്‍ൽ  വലിയ  മുന്നേറ്റം  സാധ്യമാക്കുമെന്ന്  കരുതുന്നു.

എനർജി ഇൻഫോർമേഷൻ അഡ്മിനിസ്ട്രേഷൻ ആറു ലക്ഷം  ബാരലിന്റെ  അധിക  ക്രൂഡ് ഉത്പാദനം  റിപ്പോർട്ട്  ചെയ്തതിനെത്തുടർന്ന്  ഇന്നലെ  ക്രൂഡ്  ഓയിൽ  വില നേരിയ  തിരുത്തൽ  നേരിട്ടു. മുൻ  ആഴ്ചയിൽ  5.6 മില്യൺ  ബാരലിന്റെ ഇടിവ് നേരിട്ട  സ്ഥാനത്താണിത്

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com