വീണ്ടും പതിഞ്ഞ തുടക്കത്തിനു ശേഷം മുന്നേറ്റം തുടരുമോ

HIGHLIGHTS
  • വേദാന്ത, എസ്ബിഐ, ബിഎസ്ഇ, ടാറ്റ സ്റ്റീൽ, റിലയൻസ്, എ സി സി , അൾട്രാ ടെക്ക് , എച്ഡിഎഫ്സി ബാങ്ക്, ഇൻഫി, നെറ്റ് വർക്ക് 18, ഇന്ത്യ ബുൾ ഹൗസിങ് , വൈശാലി ഫാർമ, ഫിലാറ്റക്‌സ്, സൈന്റ്, റാലിസ്, ഐസിഐസിഐ ബാങ്ക്, എൽ& ടി മുതലായ ഓഹരികൾ ശ്രദ്ധിക്കുക.
growth
SHARE

ഇന്ത്യൻ വിപണി ഇന്ന് പതിഞ്ഞ  തുടക്കം  പ്രതീക്ഷിക്കുന്നു. അമേരിക്കൻ സൂചികകളുടെ  തിരുത്തലിന്  ശേഷം ഡൗ ജോൺസ്‌  ഫ്യൂച്ചർ  നേരിയ  നേട്ടത്തിൽ  ആരംഭിച്ചതും, ഏഷ്യൻ  വിപണികൾ  അമേരിക്കൻ  സൂചികകൾക്ക് പിന്നാലെ  വീണ ശേഷം  തിരിച്ചു വരുന്നതും  ഇന്ത്യൻ വിപണിക്ക്  അനുകൂലമാണ്.  കോവിഡ് പശ്ചാത്തലത്തിൽ വിപണിയിൽ  ലാഭമെടുക്കൽ സാധ്യത ശ്രദ്ധിക്കുക.

കോവിഡിൽ  തിരുത്തി അമേരിക്ക 

ജോബ്  ലെസ്സ്  ക്ലെയിം കുറഞ്ഞതും , മോശമല്ലാത്ത   ഏർണിങ്  റിപ്പോർട്ടുകളും  പരിഗണിക്കാതെ  നഷ്ടത്തിൽ  ആരംഭിച്ച   വിപണി  തിരിച്ചു വന്നെങ്കിലും ഉയരുന്ന  ആഗോള  കോവിഡ്  കണക്കുകളും, ഭവന വില്പനയിലെ  വീഴ്ചയും ,  അതി സമ്പന്നരുടെ  ക്യാപിറ്റൽ  ഗൈൻ ടാക്സ്  ഇരട്ടിയാക്കാൻ  ബൈഡൻ  ഒരുങ്ങുന്നുവെന്ന  വാർത്തയും  ചേർന്ന്  അമേരിക്കൻ  വിപണിക്ക്   തിരുത്തൽ  നൽകി. 

നിഫ്റ്റി  

ഇന്നലെ  ഇവിടെ പ്രതിപാദിച്ചിരുന്നത്  പോലെ ഒരു നെഗറ്റീവ് തുടക്കത്തിന്  ശേഷം  ഇന്ത്യൻ  വിപണിയിൽ   അനുഭവപ്പെട്ട വാങ്ങലിന്റെ  പശ്ചാത്തലത്തിൽ  ഇന്ത്യൻ  സൂചികകൾ  ലോക  വിപണിക്കൊപ്പം  നേട്ടത്തിൽ  വ്യാപാരമവസാനിപ്പിച്ചു. മികച്ച വിലകളിൽ ബാങ്കിങ്  , ഓഹരികളിൽ  വാങ്ങൽ  നടന്നതാണ്  ഇന്ത്യൻ  വിപണിയുടെ  തിരിച്ചു വരവിന്  കളമൊരുക്കിയത്. ഐ ടി, ഫാർമ, എഫ് എം സി ജി മേഖലകളിലെ   ലാഭമെടുക്കൽ  ഇന്നലെ  ഇവയെ നഷ്ടത്തിലാക്കിയെങ്കിലും നിഫ്റ്റി  14400  പോയിന്റിന്  മുകളിൽ വ്യാപാരം  അവസാനിപ്പിച്ചത്  ഇന്ത്യൻ  വിപണിക്ക്  അനുകൂലമാണ്. 14100 , 14000  പോയിന്റുകളിലാണ്  ഇന്നും  നിഫ്റ്റിയുടെ  പിന്തുണ മേഖലകൾ.  14550  പോയിന്റിന്   മുകളിൽ  ഇന്ത്യൻ  വിപണി  ബുള്ളിഷ്  ട്രെൻഡ്  കാണിച്ചേക്കാം. 31300  പോയിന്റിലും, 31100 പോയിന്റിലുമായിരിക്കും  ബാങ്ക്  നിഫ്റ്റിയുടെ പിന്തുണ  മേഖലകൾ . 

മെറ്റൽ , ഫാർമ , മേഖലകളിൽ  ഇന്ന്  വാങ്ങൽ  പ്രതീക്ഷിക്കുന്നു. ബാങ്കിങ്, ഫിനാൻഷ്യൽ  ഓഹരികളിൽ ഇന്നത്തെ  സെഷന്റെ  അവസാനത്തോടെ  വില്പന  നടന്നേക്കാം.  വേദാന്ത, എസ്ബിഐ, ബിഎസ്ഇ, ടാറ്റ സ്റ്റീൽ, റിലയൻസ്, എ സി സി , അൾട്രാ  ടെക്ക് , എച്ഡിഎഫ്സി ബാങ്ക്, ഇൻഫി, നെറ്റ് വർക്ക് 18,  ഇന്ത്യ  ബുൾ  ഹൗസിങ് , വൈശാലി  ഫാർമ, ഫിലാറ്റക്‌സ്, സൈന്റ്, റാലിസ്, ഐസിഐസിഐ ബാങ്ക്, എൽ& ടി മുതലായ ഓഹരികൾ  ശ്രദ്ധിക്കുക.

റിസൾട്ടുകൾ 

ഫിലാറ്റക്‌സ് ഇന്നലെ മികച്ച  റിസൾട്ട്  പ്രഖ്യാപിച്ചു. വരുമാനത്തിൽ  31% മുന്നേറ്റം നേടിയ കമ്പനിയുടെ  അറ്റാദായം  മുൻ വർഷത്തിലെ  21 കോടി രൂപയിൽ നിന്നും 118 കോടിരൂപയായി. ഐസിഐസിഐ  സെക്യൂരിറ്റീസ്   മുൻ വർഷത്തിൽ  നിന്നും  ഇരട്ടി ലാഭം  സ്വന്തമാക്കി. സ്വരാജ്  എൻജിൻ,  വിശാഖ ഇൻഡസ്ട്രീസ്,  റാലിസ്  ഇന്ത്യ  എന്നീ കമ്പനികളും  മികച്ച  റിസൾട്ടുകൾ  പ്രാഖ്യാപിച്ചത്  ശ്രദ്ധിക്കുക.  

ഇന്ന്  എച്ച് സിഎൽ ടെക്ക് , ഇന്ത്യ  ബുൾ റിയൽ എസ്റ്റേറ്റ്, ബിർള  മണി,  മഹിന്ദ്ര  ഫിനാൻസ്, ശിവാ സിമന്റ്, ജിഎൻഎ ആക്സിൽ, ഓറിയന്റ്  ഹോട്ടൽ, ബോംബെ  വയർ റോപ്സ്,  കൺട്രോൾ  പ്രിന്റ്,  ഇന്റഗ്രേറ്റഡ്  ക്യാപിറ്റൽ  സർവീസ്, മെഡിനോവ  ഡയഗ്നോസ്റ്റിക്സ്, റാഡിക്സ്  ഇൻഡസ്ട്രീസ്, മുതലായ  കമ്പനികളുടെ ഫലങ്ങൾ ശ്രദ്ധിക്കുക. 

സ്വർണം, ക്രൂഡ്

സ്വർണം  അടുത്ത  കുതിപ്പിനായി  1780 ഡോളറിന് മുകളിൽ  ക്രമപ്പെടുന്നത്  ശ്രദ്ധിക്കുക. അടുത്ത  ശ്രമത്തിൽ  ഔൺസിന്  1800 ഡോളർ  കടക്കാനായില്ലെങ്കിൽ  സ്വർണം  1760 ഡോളർ നിരക്കിലേക്ക്  ക്രമപ്പെട്ടേക്കാം. 

അമിത സപ്ലൈ ഭയത്തിൽ  തിരുത്തപ്പെട്ട ബ്രെന്റ്  ക്രൂഡ്  വില  വീണ്ടും  ബാരലിന്  67 ഡോളർ നിരക്കിലേക്ക്  ഉയരുന്നത്  ശ്രദ്ധിക്കുക. സാമ്പത്തിക മുന്നേറ്റ പ്രതീക്ഷകൾ  കോവിഡ് വ്യാപന  വാർത്തകൾക്കിടയിലും സജീവമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA