70-ാം വയസിലും ദേശീയ പെൻഷൻ പദ്ധതിയിൽ ചേരാം

pension
SHARE

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ (എന്‍ പി എസ്) ചേരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുന്നു. നിലവിലെ 65 ല്‍ നിന്നും 70 വയസിലേക്കാണ് പ്രായപരിധി ഉയര്‍ത്തുന്നത്. പെന്‍ഷന്‍ ഫണ്ട് റെഗുലേറററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി പി എഫ് ആര്‍ ഡി എ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി.

60 വയസിന് ശേഷമാണ് എന്‍ പി എസില്‍ ചേരുന്നതെങ്കില്‍ അങ്ങനെയുള്ളവര്‍ക്ക് 75 വയസ് വരെ നിക്ഷേപം നടത്താനും അനുവദിക്കും. മറ്റുള്ളവര്‍ക്ക്് നിക്ഷേപ കാലാവധി 70 വയസായിരിക്കും.

നേരത്തെ പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായം 60 ല്‍ നിന്ന് 65 വയസാക്കി ഉയര്‍ത്തിയിരുന്നു. ഈ തീരുമാനത്തെ തുടര്‍ന്ന് മൂന്നര വര്‍ഷം കൊണ്ട് 15,000 പേരാണ് പുതുതായി പദ്ധതിയല്‍ ചേര്‍ന്നത്. ഈ സാഹചര്യത്തിലാണ് പ്രവേശന പ്രായം വീണ്ടും അഞ്ച് വര്‍ഷം കൂടി ഉയര്‍ത്തുന്നത്. ഇന്ത്യയില്‍ ശരാശരി ജീവിത ദൈര്‍ഘ്യ കാലയളവ് ഉയരുന്നതും മറ്റൊരു ന്യായീകരണമായി പി എഫ് ആര്‍ ഡി എ ചൂണ്ടിക്കാട്ടുന്നു.

എന്‍ പി എസിന് കീഴില്‍ ചുരുങ്ങിയ നിശ്ചിത പെന്‍ഷന്‍ ഉറപ്പാക്കുന്ന ഉൽപന്നവും ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ നിശ്ചിത വിഹിതം അടക്കുന്ന രീതിയാണുള്ളത്. ഇവിടെ നിക്ഷേപം നടത്തുന്ന പെന്‍ഷന്‍ ഫണ്ടിന്റെ പ്രകടനമനുസരിച്ച് മച്ച്വരിറ്റി തുക വ്യത്യാസം വരും. അഞ്ച് ലക്ഷം രൂപയില്‍ താഴെയാണ് മച്ച്വരിറ്റി തുകയെങ്കില്‍ പെന്‍ഷന്‍ ഫണ്ട് മുഴുവനായും പിന്‍വലിക്കുന്നതിന് അനുമതി നല്‍കിയേക്കും.നിലവില്‍ ഇത് രണ്ട് ലക്ഷമാണ്.

ഇതില്‍ 40 ശതമാനത്തിന് നികുതി ഏര്‍പ്പെടുത്തും. ഈ 40 ശതമാനം തുക അംഗങ്ങളുടെ ആകെ നികുതി വരുമാനത്തിലേക്കാവും വകയിരുത്തുക. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന് കീഴിലുള്ള 5.78 ലക്ഷം കോടി രൂപയാണ് പി എഫ് ആര്‍ ഡി എ കൈകാര്യം ചെയ്യുന്നത്.

English Summary: National Pension System entry age limit may be raised to 70 years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA