കോവിഡ് കാലത്ത് നിക്ഷേപിക്കാവുന്ന 3 ഓഹരികൾ

HIGHLIGHTS
  • ഇപ്പോൾ നിക്ഷേപിക്കാൻ അനുയോജ്യം
FP
SHARE

ഇപ്പോൾ നിക്ഷേപിക്കാനനുയോജ്യമായ ഈ ഓഹരികൾ ശ്രദ്ധിക്കുക

1.എവറസ്റ്റ് കാന്റോ സിലിണ്ടര്‍

ഓക്‌സിജന്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഹീലിയം തുടങ്ങിയവയ്ക്കായുള്ള വ്യാവസായിക സിലിണ്ടറുകള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. കോവിഡ് വ്യാപനം കാരണം ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് ആവശ്യകതയേറുന്നത് ഗുണം ചെയ്യുന്നു. അടുത്തയിടെ കടബാധ്യത കുറയ്ക്കാന്‍ കമ്പനിക്കായി. 

2. ലിന്‍ഡെ ഇന്ത്യ 

ലിക്വിഡ് ഓക്‌സിജനും മെഡിക്കല്‍ ഗ്യാസുകളും വിതരണം ചെയ്യുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് ലിന്‍ഡെ ഇന്ത്യ. വ്യാവസായിക ഗ്യാസുകള്‍ക്കും ഓക്‌സിജനും ഡിമാന്‍ഡ് ഉയരുന്നത് ഓഹരിയെ ആകര്‍ഷകമാക്കുന്നു. മെഡിക്കല്‍ എന്‍ജിനീയറിങ് സര്‍വീസ് മേഖലയില്‍ 15-20% വിപണി വിഹിതമുണ്ട് കമ്പനിക്ക്. 

3. കാഡിലെ ഹെല്‍ത്ത്‌കെയര്‍

കോവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധ മരുന്നെന്ന നിലയില്‍ റെഡെംസിവിറിനുള്ള ആവശ്യകത വന്‍തോതില്‍ വര്‍ധിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കാഡില ഹെല്‍ത്ത്‌കെയര്‍ മരുന്നിന്റെ ഉല്‍പ്പാദനം ഇരട്ടിയാക്കുകയാണ്. റെഡെംസിവര്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഏഴ് കമ്പനികളില്‍ ഒന്നാണ് കാഡിലെ ഹെല്‍ത്ത്‌കെയര്‍. 

 സെബി അംഗീകൃത  റിസർച്ച് അനലിസ്റ്റായ ലേഖകൻ AAA profit Analytics ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.‌

English Summary : 3 Shares to Invest in this Covid period

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA