ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

HIGHLIGHTS
  • ഒഎൻജിസി, റിലയൻസ്, എയർടെൽ, എസ്ബിഐ ലൈഫ്, ഐഡിബിഐ ബാങ്ക്, ഭെൽ, മാരിക്കോ, ജെഎസ്ഡബ്ലിയു എനർജി മുതലായ ഓഹരികൾ ശ്രദ്ധിക്കുക
1200-stock-market
SHARE

ഇന്നലെ മുന്നേറ്റം നേടിയ ഡൗ ജോൺസിന്റെയും, എസ്& പിയുടെയും പിന്തുണയിൽ ഏഷ്യൻ വിപണികളും മുന്നേറ്റത്തോടെ  വ്യാപാരം  ആരംഭിച്ചത് ഇന്ത്യൻ  വിപണിക്കും അനുകൂലമാണ്. എന്നാൽ അമേരിക്കൻ സൂചിക ഫ്യൂച്ചറുകളെല്ലാം ഇന്ന് നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചതും, എസ്ജിഎക്സ് നിഫ്റ്റി ഫ്യൂച്ചർ 14600 പോയിന്റിന്  മുകളിൽ വ്യാപാരം നടക്കുന്നതും  ശ്രദ്ധിക്കുക..  

അമേരിക്കൻ വിപണി മുന്നേറ്റം 

കഴിഞ്ഞ  ആഴ്ചയിൽ   റെക്കോർഡ്  നേട്ടമുണ്ടാക്കിയ  അമേരിക്കൻ  വിപണി  ഇന്നലെയും  നേട്ടത്തോടെ തുടങ്ങി. എസ്&പി 500  സൂചികയിലെ  പകുതിയോളം കമ്പനികൾ  ഫലപ്രഖ്യാപനം നടത്തിയപ്പോൾ, അതിൽ 87 % കമ്പനികളും  എസ്റ്റിമേറ്റിനെക്കാൾ ഉയർന്ന  പ്രഖ്യാപനങ്ങൾ  നടത്തിയത്  തിരിച്ചുവരവിന്റെ സൂചനയായി  കരുതുന്നു. അതിനാൽ  മികച്ച  പിഎംഐ ഡേറ്റ പ്രഖ്യാപനം പ്രതീക്ഷിച്ചുകൊണ്ട്  ഫിനാൻഷ്യൽ , ഇൻഡസ്ട്രിയൽ, എനർജി  സെക്ടറുകളുടെ  മുന്നേറ്റം  ഡൗ ജോൺസ്‌  സൂചികക്ക്  0 .70 % മുന്നേറ്റം  നൽകിയപ്പോൾ ടെക് ഓഹരികൾ  മുന്നേറാൻ  മടിച്ചത്  നാസ്ഡാകിന്  വീഴ്ചയായി.

നിഫ്റ്റി 

രാജ്യാന്തര  വിപണി സ്വാധീനത്തിൽ ഇന്നലെ  വലിയ വീഴ്ചയോടെ തുടങ്ങിയ ഇന്ത്യൻ വിപണി  ചെറുകിട നിക്ഷേപകരുടെ  വിശ്വാസത്തിൽ അവസാന മണിക്കൂറിൽ തിരിച്ചു വന്ന്  നേട്ടത്തോടെ  വ്യാപാരം അവസാനിപ്പിച്ചത് ഇന്ന് വിപണിക്ക്  അനുകൂല  സാഹചര്യമാണൊരുക്കുന്നത്. മെറ്റൽ , എഫ് എം സി ജി എന്നിവയ്ക്ക്  നേട്ടമുണ്ടായപ്പോൾ, ഫാർമ, ഐ ടി, ഓട്ടോ സെക്ടറുകൾ  നഷ്ടമൊഴിവാക്കിയത് ശ്രദ്ധിക്കുക. ഇന്നലെ  വിപണിക്ക് വീഴ്ച്ച  നൽകിയ  റിലയൻസും , ബാങ്കിങ് ഓഹരികളും  ഇന്ന്  തിരിച്ചു മുന്നേറിയേക്കാവുന്നതും  വിപണി പ്രതീക്ഷയോടെ കാണുന്നു.  ഇന്നലെ മുന്നേറിയ  സ്റ്റീൽ, ഷുഗർ, ടയർ ഓഹരികൾ ഇന്നും ശ്രദ്ധിക്കുക.

ഇന്നലെ 14634 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി 14500, 14420 പോയിന്റുകളിൽ പിന്തുണ പ്രതീക്ഷിക്കുന്നു.  14750 പോയിന്റിലാണ്  നിഫ്റ്റിയുടെ  അടുത്ത റെസിസ്റ്റൻസ്.  ടെലികോം, എഫ് എം സി ജി, മെറ്റൽ, ഫാർമ, ഐടി, ഇൻഷുറൻസ്, പവർ, പൊതുമേഖല  ഓഹരികൾ  ശ്രദ്ധിക്കുക. ഒഎൻജിസി, റിലയൻസ്, എയർടെൽ,  എസ്ബിഐ ലൈഫ്, ഐഡിബിഐ  ബാങ്ക്, ഭെൽ, മാരിക്കോ, ജെഎസ്ഡബ്ലിയു എനർജി മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

പഞ്ചസാര ഓഹരികൾ 

ഏറ്റവും വലിയ പഞ്ചസാര ഉത്പാദിപ്പിക്കുന്ന ബ്രസീലിലെ വരൾച്ച ന്യൂ യോർക്കിൽ പഞ്ചസാരവില 2018ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിച്ചത് ഇന്നലെ പഞ്ചസാര ഓഹരികളുടെ മധുരം കൂട്ടി. ദീർഘകാല നിക്ഷേപത്തിന് ഷുഗർ ഓഹരികൾ അനുകൂലമാണ്. ബൽറാംപുർ ചിന്നി, ഇഐഡിപ്യാരി, ധാംപുർ  ഷുഗർ, ത്രിവേണി എൻജിനിയറിങ് മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

സ്റ്റീൽ വിലക്കയറ്റം

സ്റ്റീൽ മില്ലുകൾ വില ഉയർത്തിയതും, രാജ്യാന്തര -ആഭ്യന്തര ആവശ്യകതയിലെ മുന്നേറ്റം ഇനിയും വില ഉയർത്തിയേക്കാവുന്നതും സ്റ്റീൽ ഓഹരികളെ കൂടുതൽ ആകർഷകമാക്കുന്നു. ഇവ നിർബന്ധമായും  പോർട്ടഫോളിയോകളിൽ ഉൾപെടുത്തുക.  സെയിൽ  കുതിപ്പ് തുടരുകയാണ്.

റിസൾട്ടുകൾ

എസ്ബിഐ ലൈഫ് , ഹോം ഫസ്റ്റ് ഫൈനാൻസ്, എൽ& ടി ടെക്നോളജി  സർവിസസ് മുതലായ കമ്പനികൾ മികച്ച റിസൾട്ടുകൾ  പുറത്തു വിട്ടപ്പോൾ   ടാറ്റ കെമിക്കൽസും, കൊട്ടക് മഹിന്ദ്ര  ബാങ്കും  നിരാശപ്പെടുത്തി

എൽ&ടി ഇൻഫോടെക്, അദാനി പോർട്സ്, അലമ്പിക്  ഫാർമ,  മോർപ്പൻ ലാബ്സ് , ആർബിഎൽ ബാങ്ക്, അദാനി ടോട്ടൽ ഗ്യാസ്, ഡിസിഎം ശ്രീറാം, അപ്പോളോ  പൈപ്സ്, ഇഐഎച്ച് ഹോട്ടൽസ്, ഗ്രീവ്സ് കോട്ടൺ, .പി& ജി, സുവൻ ലൈഫ്, ഐഐഎഫ്എൽ, സ്കിപ്പർ  മുതലായ കമ്പനികളും  ഇന്ന് ഫലപ്രഖ്യാപനം നടത്തുന്നത്  ശ്രദ്ധിക്കുക. 

സ്വർണം, ക്രൂഡ് 

ഇന്നലെ ഇവിടെ പ്രതിപാദിച്ചിരുന്നത് പോലെ  രാജ്യാന്തര വിപണിയിൽ സ്വർണം മുന്നേറ്റം നടത്തി. 1800 ഡോളറിന്റെ  കടമ്പ കടക്കാനാവാതെ  പോയത് സ്വർണത്തിൽ ചെറു തിരുത്തലിന് കാരണമായേക്കാം.1800 ഡോളർ  കടന്നാൽ സ്വർണത്തിൽ റാലി പ്രതീക്ഷിക്കാം.

ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗമാണ്  ഓയിൽ റാലിയെ പിന്നില്‍ നിന്നും വലിക്കുന്ന പ്രധാന ഘടകം. ഭാഗിക ലോക്ക് ഡൗണുകൾ എണ്ണ ഉപഭോഗത്തിലുണ്ടാക്കുന്ന കുറവ് ക്രൂഡ്  വിലയുടെ താളം തെറ്റിക്കുന്നു. ക്രൂഡ് വില ബാരലിന് 80 ഡോളർ തന്നെയാണ് ലക്‌ഷ്യം വെക്കുന്നത്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.‌

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA