ADVERTISEMENT

നാസ്ഡാക്  രണ്ടു ശതമാനത്തിനടുത്ത്  തിരുത്തൽ രേഖപ്പെടുത്തിയെങ്കിലും, ഡൗ ജോൺസ്‌ സൂചികയുടെ തിരിച്ചുവരവ് ആഗോള വിപണിക്ക് ഇന്ന് പ്രതീക്ഷ നൽകുന്നു. ഏഷ്യൻ സൂചികകളും ഇന്ന് ഒരു സമ്മിശ്ര തുടക്കമാണ് രേഖപ്പെടുത്തിയത്. എസ്ജിഎക്സ് നിഫ്റ്റി 14500പോയിന്റിന്  മുകളിൽ  വ്യാപാരം ചെയ്യുന്നത് ഇന്ത്യൻ വിപണിക്ക് പ്രതീക്ഷയാണ്.  

അമേരിക്കൻ ടെക് വീഴ്ച

നേതൃത്വത്തിൽ  അമേരിക്കൻ  ടെക്ക്  ഭീമന്മാർ വില്പന  സമ്മർദം നേരിട്ടത് ഒരു വേള നാസ്ഡാകിന്  രണ്ടര ശതമാനത്തിലധികം  വീഴ്ച  നൽകിയപ്പോൾ, ഹെൽത് കെയർ, എനർജി, യൂട്ടിലിറ്റി, റിയൽറ്റി  അടക്കമുള്ളവയുടെ  പിന്തുണയിൽ ഡൗ ജോൺസ്‌ തിരികെ വന്ന് നേട്ടത്തിൽ  വ്യാപാരം  അവസാനിപ്പിച്ചത്  ഇന്ന്  ഇന്ത്യൻ  വിപണിക്കും അനുകൂലമാണ്. അമേരിക്കൻ സർക്കാരിന്റെ  വർദ്ധിച്ച സാമ്പത്തിക  ഉത്തേജന നടപടികളുടെ  സാഹചര്യത്തിൽ  പലിശ  നിരക്കിൽ  ചെറിയ വർദ്ധന  വേണമെന്ന ട്രഷറി  സെക്രട്ടറി  ജാനറ്റ്  യെല്ലെന്റെ  പ്രസ്താവന ബോണ്ട് വരുമാനത്തിൽ  തിരുത്തൽ  കാണിച്ചു.  ഇത് അമേരിക്കൻ വിപണിയുടെ  തിരുത്തലിനും  അടിസ്ഥാനമായി.

നിഫ്റ്റി 

നിക്ഷേപക പിന്തുണയിൽ ഇന്നലെ നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണിക്ക് രാജ്യാന്തര വിപണികളിലെ തിരുത്തലും, വിദേശ ഫണ്ടുകളുടെ വില്പനയും ക്ഷീണമായി.  അവസാന മണിക്കൂറുകളിൽ  മെറ്റൽ, ഫാർമ, എഫ്എംസിജി  എന്നീ മേഖലകളിലെ അപ്രതീക്ഷിത വിൽപ്പനയാണ് വിപണിയുടെ താളം തെറ്റിച്ചത്. പൊതുമേഖല ബാങ്കുകൾ മാത്രമാണ് ഇന്നലെ പിടിച്ചുനിന്നത്. ഇന്ന് 14420 പോയിന്റിലെ പിന്തുണ നഷ്ടപ്പെട്ടാൽ 14200- 14250 മേഖലയിലാണ്  നിഫ്റ്റിയുടെ അടുത്ത സപ്പോർട്ട്. ഇന്നലെ വില്പന സമ്മർദം  നേരിട്ട 14730 പോയിന്റ് തന്നെയാണ് നിഫ്റ്റിയുടെ  പ്രധാന കടമ്പ . 14630 പോയിന്റിലും  ഇന്ന്  വില്പന  സമ്മർദ്ദം രൂപപ്പെട്ടേക്കാം. 31900 പോയിന്റിലെ  പിന്തുണ നഷ്ടമായാൽ പിന്നെ 31500 പോയിന്റിലാണ്  ബാങ്ക് നിഫ്റ്റിയുടെ അടുത്ത സപ്പോർട്ട്. 

ബാങ്കിങ്, ഫാർമ, സിമന്റ്, ഇൻഷുറൻസ്, പവർ, പൊതുമേഖലകൾക്കൊപ്പം എക്സ്ചേഞ്ച്, ബ്രോക്കിങ് ഓഹരികളും ഇന്ന് ശ്രദ്ധിക്കുക.  എൽ&ടി  ഇൻഫോ ടെക്ക്, പിഎൻബി, പവർഗ്രിഡ്, മാരികോ, ഗ്രീവ്സ് കോട്ടൺ, എച്എഎൽ, ആർബിഎൽ ബാങ്ക്, പി&ജി, അദാനി ടോട്ടൽ ഗ്യാസ്  ഓഹരികളും ശ്രദ്ധിക്കുക. ഇന്നലെ രണ്ട് ശതമാനത്തിലധികം വീണ റിലയൻസ് 1900 രൂപക്ക് പോകാതിരുന്നാൽ ഓഹരിയിൽ വാങ്ങലിന് സാധ്യതയേറെയാണ്.

റിസൾട്ടുകൾ

അദാനി പോർട്സ്  മുൻ  വർഷത്തിൽ നിന്നും  200 ശതമാനത്തിലധികവും, മുൻ  പാദത്തിൽ  നിന്നും  ഇരട്ടിയോളവും  അറ്റാദായ  വർധന  നേടിയത്   ശ്രദ്ധിക്കുക. അലിമ്പിക്  ഫാർമയും  മികച്ച  റിസൾട്  സ്വന്തമാക്കി. ഗ്രീവ്സ് കോട്ടന്റെ  ലാഭം മുൻ പാദത്തിൽ നിന്നും കുറവാണെങ്കിലും വരുമാന വർദ്ധനവ് നേടിയത് ശ്രദ്ധേയമാണ്. എൽ&ടി ഇൻഫോടെക്ക്, പി&ജി ഹെൽത് കെയർ, അദാനി ടോട്ടൽ  ഗ്യാസ് മുതലായ കമ്പനികളും  ഇന്നലെ മുൻ വർഷത്തിൽ നിന്നും ലാഭ വർദ്ധനവ്  രേഖപ്പെടുത്തി. 

ഇന്നത്തെ  റിസൾട്ടുകൾ

ടാറ്റ സ്റ്റീൽ, അദാനി എന്റർപ്രൈസസ് , അദാനി ഗ്രീൻ, സിയറ്റ്, ഏയ്ഞ്ചൽ  ബ്രോക്കിങ്, ദീപക് നൈട്രേറ്റ്, എബിബി പവർ പ്രോഡക്ട് , ഗില്ലറ്റ്, ബ്ലൂ ഡാർട്ട്, ക്രാഫ്റ്സ്മാൻ ഓട്ടോമേഷൻ, ജെ എംഫിനാൻഷ്യൽ , മെഗാസോഫ്റ്റ് , ഷാൽബി, ഒറാക്കിൾ, ഫിനാൻഷ്യൽ സർവിസസ്, കോറൽ  ഇന്ത്യ ഫൈനാൻസ് മുതലായ കമ്പനികളും  ഇന്ന് റിസൾട്ടുകൾ  പ്രഖ്യാപിക്കുന്നത്  ശ്രദ്ധിക്കുക

സ്വർണം 

രാജ്യാന്തര  വിപണിയിൽ ഇന്നലെയും ഔൺസിന് 1800 ഡോളർ കടമ്പയിൽ വില്പന സമ്മർദ്ദം നേരിട്ട സ്വർണം ഇന്ന് 1770പോയിന്റിൽ  ചവിട്ടി അടുത്ത കുതിപ്പിന് കരുത്ത് തേടുകയാണ്. 1800 ഡോളറിലെ കടമ്പ കടന്ന് 1810 ഡോളറിന്  മുകളിൽ ക്ലോസ് ചെയ്താൽ സ്വർണം അടുത്ത  റാലി ആരംഭിക്കും.

ക്രൂഡ്

ബാരലിന്  70 ഡോളർ കടമ്പ കടക്കുന്ന  ബ്രെന്റ് ക്രൂഡിന്റെ അടുത്ത റെസിസ്റ്റൻസ് 74 ഡോളറിലായിരിക്കും. ഇന്ത്യയിലെ  കോവിഡ് വ്യാപനം ക്രമപ്പെടുന്ന വാർത്തക്കൊപ്പം ബ്രെന്റ്  ക്രൂഡ് 80 ഡോളറിലേക്ക് കയറും.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com