ജിയോജിത്തിന്റെ അറ്റാദായം 123 കോടിയായി

HIGHLIGHTS
  • 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 2 രൂപ ലാഭവീതം
busy-plan
SHARE

കേരളത്തിൽ നിന്നുള്ള നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 426.81 കോടി രൂപ മൊത്തം വരുമാനം നേടി. 2019-20 സാമ്പത്തിക വര്‍ഷത്തെ 306.37 കോടിരൂപയില്‍ നിന്ന് 39 ശതമാനമാണ് അവലോകന കാലയളവിലെ മൊത്തം വരുമാനവര്‍ദ്ധന. നികുതിക്ക് മുന്‍പുള്ള ലാഭം 69.62 കോടിരൂപയായിരുന്നത് 137 ശതമാനം വര്‍ദ്ധിച്ച് 165.18 കോടിരൂപയിലെത്തി. അറ്റാദായം 46.93 കോടി രൂപയായിരുന്നത് 163 ശതമാനം വര്‍ദ്ധിച്ച് 123 കോടിയിലെത്തി.1 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 2 രൂപ (200%) എന്ന നിരക്കില്‍ ലാഭവിഹിതം നല്‍കാന്‍ ഡയറക്ടർ ബോര്‍ഡ് ശുപാര്‍ശചെയ്തു. 

English Summary : Geojit's Net Profit Increased

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA