ADVERTISEMENT

വ്യത്യസ്ത കാലയളവുകളിലേക്ക് നിങ്ങൾക്ക് അനുയോജ്യമായ മികച്ച ഒരു മ്യൂച്വൽ ഫണ്ട് പോർട്ഫോളിയോ തയാറാക്കാൻ ഇതാ 3 മോഡലുകൾ. 

ഇടത്തരം റിസ്ക് സഹിക്കാൻ കെൽപുള്ള ഒരു നിക്ഷേപകനു പോർട്ഫോളിയോ നിർമിക്കാൻ സഹായകമായ മൂന്നു മാതൃകകളാണിത്.

ഇത് ഈ ഫണ്ടുകളിൽ നിക്ഷേപത്തിനുള്ള ശുപാർശകളല്ല, മറിച്ച് ഒരു മ്യൂച്വൽ ഫണ്ട് പോർട്ഫോളിയോ എങ്ങനെ തയാറാക്കാം എന്നു വ്യക്തമായി മനസ്സിലാക്കാൻ വേണ്ടിയുള്ള മോഡലുകളാണ്. 

പത്തു ലക്ഷം രൂപ നിക്ഷേപത്തിൽ മൂന്നു വ്യത്യസ്ത കാലയളവുകളിലേക്കുള്ള പോർട്ഫോളിയോകളുടെ മാതൃകകളാണ് നൽകിയിരിക്കുന്നത്.

1. ഒന്നു മുതൽ നാലു വർഷം

ഹ്രസ്വകാലത്തേക്ക് ആയതിനാൽ സുരക്ഷയ്ക്ക് മുൻതൂക്കം നൽകണം. 

‌അസെറ്റ് അലോക്കേഷൻ– മൊത്തം നിക്ഷേപത്തിന്റെ 10% ഇക്വിറ്റി ഫണ്ടിനായി മാറ്റി വയ്ക്കാം. 40% ഡെറ്റ് ഫണ്ടിലും 45% ലിക്വിഡ് ഫണ്ടിലും ആകാം. ബാക്കി 5% സ്വർണത്തിലും നിക്ഷേപിക്കാം. 

Port-01

 

2. 5 മുതൽ 9 വർഷം

മധ്യകാല പോർട്ഫോളിയോ ആയതിനാൽ അൽപം റിസ്കെടുക്കാം.

Port-02

അസറ്റ് അലോക്കേഷൻ– അൽപം റിസ്കിൽ ന്യായമായ ആദായം നേടാൻ ശ്രമിക്കാം. മൊത്തം നിക്ഷേപത്തിന്റെ 30 ശതമാനത്തോളം ഇക്വിറ്റിയിലേക്കു മാറ്റാം. ഡെറ്റ് ഫണ്ടിൽ 35 ഉം ലിക്വിഡ് ഫണ്ടിൽ 25 ഉം ഇടാം. ബാക്കി 10% സ്വർണത്തിലും നിക്ഷേപിക്കുക. 

 

Port-03

10 വർഷത്തിനു മുകളിൽ

ദീർഘകാല ലക്ഷ്യം ആയതിനാൽ കൂടുതൽ റിസ്‌ക് എടുത്ത് ഉയർന്ന നേട്ടം ഉറപ്പാക്കുകയാണു വേണ്ടത്. ആദ്യ വർഷങ്ങളിൽ നഷ്ടം സംഭവിച്ചാലും അതു മറികടക്കാൻ സമയം കിട്ടുകയും ചെയ്യും.

അസെറ്റ് അലോക്കേഷൻ– മൊത്തം നിക്ഷേപത്തിന്റെ പകുതിയും ഇക്വിറ്റിയിൽത്തന്നെ പരിഗണിക്കാം. 25% ഡെറ്റിലും 10% ലിക്വിഡ് ഫണ്ടിലും 15% സ്വർണത്തിലും നിക്ഷേപിക്കാം. 

 

English Summary : 3 Model Mutual Fund portfolios

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com