ഓഹരിയിൽ നിക്ഷേപിക്കാം, ചൂതാട്ടം വേണ്ട

HIGHLIGHTS
  • ട്രേഡിങ് ബഹുഭൂരിപക്ഷത്തിനും നഷ്ടമാണുണ്ടാക്കുക
aim
SHARE

ധനകാര്യ ചരിത്രം പറയുന്നത് ഓഹരികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മറ്റ് ആസ്തികളെ ബഹുദൂരം പിന്നിലാക്കുമെന്നാണ്. ഇന്ത്യയില്‍ സെന്‍സെക്‌സ് കഴിഞ്ഞ 42 വര്‍ഷമായി 15 ശതമാനത്തോളം വാര്‍ഷിക നേട്ടം നല്‍കിയിട്ടുണ്ട്. ക്രമമായ നിക്ഷേപം നിക്ഷേപകരെ സമ്പന്നരാക്കി. എന്നാല്‍ ട്രേഡര്‍മാര്‍ക്കു പണം പോയി. ഊഹക്കച്ചവടം നടത്തിയ ചെറുകിട ട്രേഡര്‍മാരില്‍ ഉദ്ദേശം 90 ശതമാനത്തിനും പണം നഷ്ടപ്പെട്ടിട്ടുണ്ട്.  ഇത് ദുഖകരവും ഒഴിവാക്കാവുന്നതുമാണ്.   

അനുഭവത്തില്‍ നിന്നുള്ള പാഠം

വിപണിയിലെ എന്റെ 37 വര്‍ഷത്തെ പരിചയത്തില്‍ നിന്ന് ചിലകാര്യങ്ങള്‍ താഴെപ്പറയുന്നു  .

∙നിലവാരമുള്ള ഓഹരികളിലോ മ്യൂച്വല്‍ ഫണ്ടുകളിലോ ക്രമമായി നിക്ഷേപിച്ചു ക്ഷമയോടെ കാത്തിരുന്നാല്‍ മികച്ച നേട്ടം ദീര്‍ഘകാലയളവില്‍ നിക്ഷേപകര്‍ക്കു ലഭിക്കും. 

∙ഓഹരികളില്‍ നേരിട്ടുള്ള നിക്ഷേപത്തിന് സമയവും വൈദഗ്ധ്യവും ആവശ്യമാണ്.

∙ഓഹരികളില്‍ നിക്ഷേപിക്കുന്നവരില്‍ ഭൂരിപക്ഷത്തിനും വൈദഗ്ധ്യമില്ല.

∙ട്രേഡിങ്  ബഹുഭൂരിപക്ഷത്തിനും നഷ്ടമാണുണ്ടാക്കുക.

∙വിപണിയില്‍ വാങ്ങാനും വില്‍ക്കാനും  നല്ല സമയം കണ്ടെത്തുക പ്രയാസമാണ്. 

∙ഭൂരിപക്ഷം നിക്ഷേപകര്‍ക്കും ഏറ്റവും നല്ലത് മ്യൂച്വല്‍ ഫണ്ടുകളാണ്. 

പണമുണ്ടാക്കുന്നവരെക്കുറിച്ചുള്ള കഥകളില്‍ ആകൃഷ്ടരായാണ് മിക്കവാറും ചെറുകിട നിക്ഷേപകര്‍ വിപണിയില്‍ വരുന്നത്. തത്വത്തില്‍ ട്രേഡിങില്‍ വലിയ ലാഭമുണ്ടാക്കാം. എന്നാല്‍ പ്രായോഗികമായി അത് നഷ്ടമുണ്ടാക്കുന്ന ഇടപാടാണ്. അതിനാല്‍ നിക്ഷേപകര്‍ ട്രേഡിങിനു പകരം നിക്ഷേപം നടത്തുകയാണ് വേണ്ടത്. 

ട്രേഡിങും ചൂതാട്ടവും

മിടുക്കരായ പ്രൊഫഷണല്‍ ട്രേഡര്‍മാരുടെ ഒരു ചെറു ന്യൂനപക്ഷമുണ്ട്. ട്രെൻഡുകള്‍, വിപണിയുടെ ഗതിവേഗം, മൂവിങ് ആവറേജസ്  തുടങ്ങിയ ടെക്‌നിക്കല്‍ അനാലിസിസിന്റെ  അടിസ്ഥാനത്തില്‍  ഓഹരികള്‍ വാങ്ങാനും വില്‍ക്കാനുമുള്ള വൈദഗ്ധ്യമുണ്ടവര്‍ക്ക്്. ചില  ട്രെന്‍ഡുകളുടെ സമയത്ത്  അവര്‍ വന്‍ ലാഭം കൊയ്യുന്നു. ഇത്തരം ട്രേഡര്‍മാര്‍ വളരെ ചെറിയൊരു ന്യൂനപക്ഷമാണ്. എന്നാല്‍ ബുദ്ധിപരമായി  ട്രേഡിങ് നടത്തുന്നതിനു പകരം മിക്കവാറും ചില്ലറ ട്രേഡര്‍മാര്‍ വിപണിയില്‍ ചെയ്യുന്നത് ചൂതാട്ടമാണ്. ഇവര്‍ യാതൊരു യുക്തിയുമില്ലാതെ വാങ്ങലും വില്‍ക്കലും നടത്തുന്നു. അധ്വാനിച്ചുണ്ടാക്കുന്ന പണം നഷ്ടപ്പെടുത്താന്‍ മാത്രമേ ഇത്തരം ട്രേഡിങ് ഉതകൂ. അതിനാല്‍ ചൂതാട്ടത്തില്‍ നിന്നും ലക്കും ലഗാനുമില്ലാത്ത ട്രേഡിങില്‍ നിന്നും വിട്ടു നില്‍ക്കുക. ചൂതാട്ടം സമ്പത്തിന് ഹാനികരമാണ്. 

ക്രമമായ നിക്ഷേപവും ക്ഷമയും മികച്ച പ്രതിഫലം നല്‍കും

ഉന്നത നിലവാരമുള്ള ഓഹരികളില്‍ നിക്ഷേപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ സമ്പത്തു സൃഷ്ടിക്കും. മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍ക്കും മികച്ച ലാഭം നല്‍കാന്‍ കഴിയും. നിക്ഷേപത്തിന് സമയവും വൈദഗ്ധ്യവും ഉള്ള നിക്ഷേപകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഓഹരികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിപണിയില്‍ നേരിട്ടു നിക്ഷേപം നടത്താം. മറ്റുള്ളവര്‍, ലക്കില്ലാത്ത ട്രേഡിങില്‍ നിന്നും ചൂതാട്ടത്തില്‍ നിന്നും വിട്ടു നിന്ന് മ്യൂച്വല്‍ ഫണ്ട് എസ് ഐപികളിലൂടെ നിക്ഷേപം നടത്തുകയാണു ചെയ്യേണ്ടത്.

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ്

English Summary : Investment is Ideal for Stock Market

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA