ADVERTISEMENT

ദീര്‍ഘകാല റിട്ടേണ്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഐടിഐ മ്യൂച്വല്‍ ഫണ്ട്‌ പുതിയ വാല്യു ഫണ്ട്‌ അവതരിപ്പിച്ചു. ഐടിഐ വാല്യു ഫണ്ടിന്റെ ന്യൂഫണ്ട്‌ ഓഫര്‍ ജൂണ്‍ 8 വരെ ലഭ്യമാകും. ഓഹരികളിലും ഓഹരി അനുബന്ധ ഉപകരണങ്ങളിലും നിക്ഷേപം നടത്തുന്ന ഒരു ഓപ്പണ്‍ എന്‍ഡഡ്‌ ഇക്വിറ്റി സ്‌കീമാണ്‌ ഇത്‌. ദീര്‍ഘകാല അടിസ്ഥാനത്തില്‍, നഷ്ട സാധ്യത ക്രമീകരിച്ച്‌ മികച്ച റിട്ടേണ്‍ നല്‍കാന്‍ ശേഷിയുള്ള വില കുറഞ്ഞ ഓഹരികളിലായിരിക്കും സ്‌കീം നിക്ഷേപം നടത്തുക.

ഐടിഐ മ്യൂച്വല്‍ ഫണ്ട്‌ പുറത്തിറക്കുന്ന പന്ത്രണ്ടാമത്തെ ഫണ്ടാണിത്‌. സ്‌കീം 65-100 ശതമാനം വരെ ഓഹരികളിലും ഓഹരി അുബന്ധ ഉപകരണങ്ങളിലും ആയിരിക്കും നിക്ഷേപിക്കുക. 35 ശതമാനം വരെ കടപത്രങ്ങളിലും മണിമാര്‍ക്കറ്റ്‌ ഉപകരണങ്ങളിലും പരമാവധി 10 ശതമാനം റിയല്‍ എസ്റ്റേറ്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ ട്രസ്റ്റിന്റെയും ഇന്‍ഫ്രസ്‌ട്രക്‌ചര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ട്രസ്റ്റിന്റെ യൂണിറ്റുകളിലും നിക്ഷേപിക്കും. സ്‌കീമിന്റെ കുറഞ്ഞ അപേക്ഷ തുക 5000 രൂപയാണ്‌. ഒരു വര്‍ഷത്തിന്‌ ശേഷം എക്‌സിറ്റ്‌ ലോഡ്‌ ഈടാക്കില്ല.

English Summary : ITI Mutual Fund started a Value Fund NFO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com