പേടിഎമ്മും ഓഹരി വിപണിയിലേക്ക്
Mail This Article
ഡിജിറ്റല്‍ പേമെന്റ് സ്ഥാപനമായ പേടിഎം പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. ഐപിഒ തുടങ്ങുന്നതിന് പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സിന്റെ ബോര്‍ഡ് തത്വത്തില്‍ അനുമതി നല്കി. ഈ വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഐപിഒ വിപണിയില്‍ എത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ദീപാവലിക്ക് മുമ്പായി പേടിഎം ലിസ്റ്റ് ചെയ്യാന്‍ കമ്പനി തയ്യാറെടുക്കുന്നതായാണ് ലഭ്യമാകുന്ന സൂചന. ഐപിഒ സംബന്ധിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഐപിഒ വഴി 22,000 കോടി രൂപയ്ക്കടുത്ത് സമാഹരിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള ഐപിഒകളില്‍ ഏറ്റവും വലിയ ഐപിഒ ആയിരിക്കുമിത്. 2010 ല്‍ നടന്ന കോള്‍ ഇന്ത്യയുടെ ഐപിഒ ആയിരുന്നു ഇതുവരെ ഉള്ളതില്‍ ഏറ്റവും വലിയ ഐപിഒ. കോള്‍ ഇന്ത്യ 15,200 കോടി രൂപയാണ് ഐപിഒ വഴി സമാഹരിച്ചത്.
ഐപിഒ തുടങ്ങുന്നതിനായി ജൂലൈയോടെ സെബിയ്ക്ക് മുമ്പാകെ ഡിആര്‍എച്ച്പി ( ഡ്രൈഫ്റ്റ് റെഡ് ഹേറിങ് പ്രോസ്പെക്ടസ് ) സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി എന്നും റിപ്പോര്‍ട്ടുകളുണ്ട്.
English Summary : Paytm is going for IPO