ചൂടപ്പം പോലെ ജുൻജുൻവാലയുടെ ഈ ഓഹരികൾ

HIGHLIGHTS
  • ഫെഡറൽ ബാങ്കിന്റെ 2.40 ശതമാനം ഓഹരികളും ജുൻജുൻവാല സ്വന്തമാക്കിയിട്ടുണ്ട്
jhunjhunwala
SHARE

ഓഹരി നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കുന്ന നിക്ഷേപകരിൽ പ്രമുഖനാണ് രാകേഷ് ജുൻജുൻവാല. എന്നാലിതാ റീട്ടെയിൽ നിക്ഷേപകർ മാത്രമല്ല അടുത്ത കാലത്തായി, വിവിധ  വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഫണ്ട് മാനേജർമാരും രാകേഷ് ജുൻജുൻവാലയുടെ പോർട്ട്‌ഫോളിയോ പിന്തുടരുന്നുണ്ട്. രാകേഷ് ജുൻജുൻവാല ഷെയർ ഹോൾഡിങ് കമ്പനികളുടെ ഷെയർഹോൾഡിങ് രീതി സൂക്ഷ്മമായി പരിശോധിച്ച ശേഷം, വിദേശ സ്ഥാപന നിക്ഷേപകരും (എഫ്ഐഐ) മ്യൂച്വൽ ഫണ്ടുകളും രാകേഷ് ജുൻജുൻവാല ഹോൾഡിങ് കമ്പനികളിലെ നാല് ഓഹരി നിക്ഷേപം വർദ്ധിപ്പിച്ചിരിക്കുകയാണിപ്പോൾ. നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി (എൻ‌സി‌സി), ടാറ്റ കമ്മ്യൂണിക്കേഷൻസ്, ടാറ്റ മോട്ടോഴ്‌സ്, ഫെഡറൽ ബാങ്ക് എന്നിവയാണ്  ഈ നാല് ഓഹരികൾ.

2021 മാർച്ച് പാദത്തിൽ മുൻ പാദത്തേക്കാൾ 2.81ശതമാനം അധിക നിക്ഷേപമാണ് ജുൻജുൻവാലയുടെ ഹോൾഡിങ് കമ്പനി വഴി നാഗാർജുന കൺസ്ട്രക്ഷൻ കമ്പനിയിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ നടത്തിയത്. ഇക്കാലയളവിൽ മ്യൂച്ചൽ ഫണ്ടുകൾ 0.74ശതമാനം അധിക നിക്ഷേപം ഇതേ ഓഹരിയിൽ നടത്തി. നാഗാർജുനയിൽ ഭാര്യ രേഖ ജുൻജുൻവാലയുടെ പേരിൽ 10.94ശതമാനം ഓഹരികളുണ്ട്. ഇതേ കാലയളവിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1.29 ശതമാനവും മ്യൂച്വൽ ഫണ്ടുകൾ 0.17 ശതമാനവും അധിക നിക്ഷേപം ടാറ്റാ മോട്ടോഴ്സിൽ നടത്തി. ടാറ്റാ മോട്ടോഴ്സിന്റെ മൊത്തം ഓഹരികളുടെ 1.29 ശതമാനവും ജുൻജുൻ വാലയുടേതാണ്.  ടാറ്റാ കമ്യൂണിക്കേഷനിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങളും മ്യൂച്വൽ ഫണ്ടുകളും യഥാക്രമം 6.75ശതമാനവും 3.60 ശതമാനവും അധിക നിക്ഷേപം ആണ് നടത്തിയത്. ടാറ്റാ കമ്യൂണിക്കേഷൻസിന്റെ മൊത്തം ഓഹരികളിൽ 1.04 ശതമാനവും ജുൻജുൻവാലയുടെ ഭാര്യയുടെ പേരിലാണ്. ഫെഡറൽ ബാങ്കിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 2.82 ശതമാനവും മ്യൂച്വൽ ഫണ്ടുകൾ 0.33 ശതമാനവും അധികമായി നിക്ഷേപിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്കിന്റെ 2.40 ശതമാനം ഓഹരികളും ജുൻജുൻവാല സ്വന്തമാക്കിയിട്ടുണ്ട്.

English Summary : Rakesh Jhunjhunwala Shares are Hot Cakes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA