ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

HIGHLIGHTS
  • ഡിഎൽഎഫ്, ബിഇഎംഎൽ, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്സിഎൽ ടെക്, ഇന്ത്യ ബുൾ ഹൗസിങ്, ഒഎൻജിസി, ഭെൽ, ഓയിൽ ഇന്ത്യ, യെസ് ബാങ്ക്, ജിഒസിഎൽ കോർപറേഷൻ മുതലായവ പരിഗണിക്കാം.
market1
SHARE

പണപ്പെരുപ്പ ഭീഷണി മറികടന്ന് മുന്നേറ്റം നേടിയ അമേരിക്കൻ സൂചികകൾക്ക്  പിന്നാലെ  ഇന്ന്  അമേരിക്കൻ സൂചികാ ഫ്യൂച്ചറുകളും, ഏഷ്യൻ  സൂചികകളും  നേട്ടത്തോടെ  വ്യാപാരം ആരംഭിച്ചത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. എസ്ജിഎക്സ് നിഫ്റ്റി 15800 പോയിന്റിനടുത്ത് വ്യാപാരം നടക്കുന്നത് നിഫ്റ്റിക്ക് ഒരു മികച്ച തുടക്കം നൽകിയേക്കാം. ലോകവിപണിയുടെ ശ്രദ്ധ ഇനി അടുത്ത  ആഴ്ച  നടക്കുന്ന ഫെഡറൽ റിസർവിന്റെ നയരൂപീകരണ മീറ്റിങിലാണ്.

നിഫ്റ്റി 

നേട്ടത്തോടെ  ആരംഭിച്ച ഇന്ത്യൻ വിപണി ഇന്നലെ ബാങ്കിങ്, ഫിനാൻഷ്യൽ, ഫാർമ,  ഐ ടി, റിയൽറ്റി , മെറ്റൽ മേഖലകളുടെ  പിന്തുണയിൽ  തിരിച്ചുവരവ്  നടത്തി. ഇന്നലെ 15737 പോയിന്റിലാവസാനിച്ച നിഫ്റ്റിയുടെ ഇന്നത്തെ  സപ്പോർട്ടുകൾ 15670 പോയിന്റിലും, 15600 പോയിന്റിലുമാണ്. 15800 പോയിന്റിൽ നിഫ്റ്റി  ഇന്നും  ശക്തമായ  റെസിസ്റ്റൻസ്  പ്രതീക്ഷിക്കുന്നു. 15900 പോയിന്റിലായിരിക്കും  നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പ. 34850 പോയിന്റിലാണ്  ബാങ്ക് നിഫ്റ്റിയുടെ ആദ്യ സപ്പോർട്ട് , 35300 പോയിന്റിലും, 35450 പോയിന്റിലുമായിരിക്കും പ്രധാന  കടമ്പകൾ.

ഇന്നും  ബാങ്കിങ്, ഫിനാൻഷ്യൽ, ഐ ടി, റിയൽറ്റി, ഹോസ്പിറ്റാലിറ്റി, സിമന്റ്, മെറ്റൽ മേഖലകൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു. എങ്കിലും  ഉയർന്ന വിലകളിൽ വിപണി ലാഭമെടുക്കലിന് തുനിഞ്ഞേക്കാമെന്നതും പരിഗണിക്കുക. ഡിഎൽഎഫ്, ബിഇഎംഎൽ, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്സിഎൽ ടെക്, ഇന്ത്യ ബുൾ ഹൗസിങ്, ഒഎൻജിസി, ഭെൽ, ഓയിൽ  ഇന്ത്യ, യെസ് ബാങ്ക്, ജിഒസിഎൽ  കോർപറേഷൻ മുതലായ  ഓഹരികൾ  ഇന്ന് പരിഗണിക്കാം.

റിസൾട്ടുകൾ

ഡിഎൽഎഫ്, ഭെൽ, ബിഇഎംഎൽ, സൺ ടിവി, കൊച്ചിൻ ഷിപ്യാർഡ്, എയ്‌ഡൽവിസ് ഫിനാൻഷ്യൽ സർവീസസ്, ഗോവ  കാർബൺ, സി ജി പവർ, ഭാരത് ഗിയർ, ലിഖിത ഇൻഫ്രാ, ഡിഎഫ്എം ഫുഡ്സ്, നിറ്റ്‌കോ, മുതലായ  ഓഹരികളും ഇന്ന്  റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത്  ശ്രദ്ധിക്കുക.

സ്വർണം  

അമേരിക്കൻ  പണപ്പെരുപ്പം നിയന്ത്രിത വളർച്ച കൈവരിച്ചതിനെത്തുടർന്ന്  ബോണ്ട് വരുമാനം  നിയന്ത്രിതമായത് ഇന്നലെ  ഓഹരി വിപണിക്കൊപ്പം  സ്വർണത്തിനും  അനുകൂലമായി. ഇന്നും  സ്വർണത്തിൽ വാങ്ങൽ നടന്നേക്കാം. 1910  ഡോളറിന്  മുകളിൽ  സ്വർണം  ബുള്ളിഷ്  ട്രെൻഡ് കൈവരിച്ചേക്കാം.

ക്രൂഡ് ഓയിൽ 

ഇക്കണോമിക് റിക്കവറി  പ്രതീക്ഷകളും, നിയന്ത്രിത  അമേരിക്കൻ  പണപ്പെരുപ്പ കണക്കുകളും  ഇന്നലെ  ബ്രെന്റ്  ക്രൂഡ്  ഓയിൽ വില 72 ഡോളർ  കടത്തിയപ്പോൾ , ഡബ്ലിയുടിഐ ക്രൂഡ് വില 70  ഡോളർ കടന്നു.  എങ്കിലും ഇറാനിയൻ  ഓയിൽ  ഡിപ്ലോമാറ്റുകളുടെ  പേരുകൾ  അനുമതി വേണ്ടവരുടെ  ലിസ്റ്റിൽ  നിന്നും  അമേരിക്ക ഒഴിവാക്കിയത് എണ്ണ  ഉത്പാദകർ  ഉദ്വേഗത്തോടെ കാണുന്നു. ഇറാനിയൻ  എണ്ണ പൊതു വിപണിയിൽ  വന്നാൽ  ഒപെകിന്റെ  നിയന്ത്രണങ്ങൾ  വിലപോവില്ല.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA