അയോൺ എക്സ്ചേഞ്ച് കുതിയ്ക്കുന്നു, ജുൻജുൻവാലയ്ക്ക് നഷ്ടബോധമോ?

HIGHLIGHTS
  • ഏപ്രിൽ തൊട്ടിങ്ങോട്ട് ഏകദേശം 60% അധിക നേട്ടം ഉണ്ടായിട്ടുണ്ട്
jhunjhunwala
SHARE

ഓഹരി മാന്ത്രികൻ രാകേഷ് ജുൻജുൻവാലയ്ക്ക് സാധാരണയായി കണക്കു കൂട്ടലുകൾ പിഴയ്ക്കാറില്ല. പക്ഷേ ഇന്ത്യയിലെ ഏറ്റവും മികച്ച വാട്ടർ ട്രീറ്റ്മെൻ്റ് കമ്പനിയായ അയോൺ എക്‌സ്ചേഞ്ചിന്റെ ഓഹരി വില വാണം പോലെ കുതിയ്ക്കുമ്പോൾ ജുൻജുൻവാലയക്ക് എന്തിനാണ് നഷ്ടബോധം എന്നല്ലേ.. ജൂൺ മാസം ഇതു വരെ 37% അധിക നേട്ടം ഉണ്ടാക്കിയ അയോൺ എക്സ്ചേഞ്ചിന് ഏപ്രിൽ തൊട്ടിങ്ങോട്ട് ഏകദേശം 60% അധിക നേട്ടം ഉണ്ടായിട്ടുണ്ട്. 2021 ജനുവരി മുതൽ മൊത്തം 1 2 3 % നേട്ടമുണ്ടാക്കിക്കഴിഞ്ഞു അയോൺ എക്സ്ചേഞ്ച്. ഇപ്പോഴത്തെ ഓഹരി വില 2062 രൂപ.

2020 ഡിസംബറിൽ അയോൺ എക്സ്ചേഞ്ചിന്റെ 7.75 ലക്ഷം ഇക്വിറ്റി ഓഹരികൾ ജുൻജുൻവാലയക്ക് ഉണ്ടായിരുന്നു. 2021 ജനുവരി മാർച്ച് പാദത്തിൽ ഇതിൽ നിന്നും 5.78 ലക്ഷം ഇക്വിറ്റി ഓഹരികൾ 1205 രൂപ വച്ച് വിറ്റൊഴിഞ്ഞു. അയോൺ എക്സ്ചേഞ്ചിന്റെ 5.29 % ഓഹരികൾ കൈയടക്കി വച്ചിരുന്നിടത്ത് ഇപ്പോൾ കേവലം 1% മാത്രമാണുള്ളത്. ഓഹരിയുടെ ഇപ്പോഴത്തെ പോക്കു കണ്ടിട്ട് ഇനിയുള്ളത് തൽക്കാലം കൈവശം വച്ചേക്കാമെന്ന തീരുമാനത്തിലാണ് കക്ഷിയിപ്പോൾ. 2007ലാണ് ഇദ്ദേഹം അയോൺ എക്സ്ചേഞ്ചിൽ കൈവയ്ക്കുന്നത്. അന്ന് 230 രൂപയായിരുന്നു ഓഹരി വില. അവിടന്നങ്ങോട്ട് ശുക്രദശ ആയിരുന്നു അയോൺ എക്സ്ചേഞ്ചിന്. 

കമ്പനിയുടെ നാലാം പാദ ഫലം പുറത്തു വന്നതിനു പിന്നാലെയാണ് ഓഹരി വില കുതിച്ചത്. കമ്പനിയുടെ അറ്റാദായം മുൻ വർഷത്തെ ഇതേ പാദത്തിലെ 28.86 കോടിയിൽ നിന്ന് 70.48 കോടിയായി വർധിച്ചതാണ് വിപണിയിലെ കുതിപ്പിന് കാരണമായത്.

English Summary : Ion Rxchange Share are Sky rocketing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA