ADVERTISEMENT

പി പി എഫ് (പപ്ലിക് പ്രോവിഡന്റ് ഫണ്ട്) നിക്ഷേപത്തിന്റെ കാലാവധി 15 വര്‍ഷമാണ്. ഈ കാലയളവ് പൂര്‍ത്തിയാകുന്നതോടെ പലിശ സഹിതം നിക്ഷേപം പിന്‍വലിക്കാം. എന്നാല്‍ 15 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയതുകൊണ്ട് നിക്ഷേപം പിന്‍വലിക്കണമെന്നില്ല. കൂടുതല്‍ നേട്ടമാഗ്രഹിക്കുന്നര്‍ക്ക് ഇതില്‍ തുടരാം. പക്ഷെ അഞ്ച് വര്‍ഷം വീതമുള്ള കാലാവധിയിലേക്കാണ് പിന്നീട് നിക്ഷേപം തുടരാവുന്നത്. ചുരുങ്ങിയ പക്ഷം റിട്ടയര്‍മെന്റ് പ്രായം വരെയെങ്കിലും (ആര്‍ക്കും ഇതില്‍ നിക്ഷേപം ആകാം) ഇത് തുടര്‍ന്നാല്‍ വലിയ സാമ്പത്തിക നേട്ടമായിരിക്കും നിങ്ങളെ കാത്തിരിക്കുക.

ഉദാഹരണത്തിന് 30 വയസില്‍ പി പി എഫ് സമ്പാദ്യം തുടങ്ങിയ ഒരാളുടെ നിക്ഷേപ കാലാവധി 45 വയസില്‍ അവസാനിപ്പിക്കും. ഇങ്ങനെയുള്ളവര്‍ക്ക് ഇത് റിട്ടയര്‍മെന്റ് പ്രായം വരെയെങ്കിലും തുടരാം. പി പി എഫ് നിക്ഷേപങ്ങളുടെ ഇന്നത്തെ പലിശ നിരക്ക് 7.5 ശതമാനമാണ്. അര ലക്ഷം രൂപ വീതം വര്‍ഷം പി പി എഫില്‍ അടയ്ക്കുന്ന ഒരാള്‍ക്ക് 15 വര്‍ഷം കഴിയുമ്പോള്‍ പലിശ സഹിതം ലഭിക്കുന്നത് 15.5 ലക്ഷം രൂപയാണ്. നിലവിലുള്ള പലിശ നിരക്ക് തുടരുകയാണെങ്കില്‍ ഈ പണം ഇരട്ടിയാകാന്‍ മറ്റൊരു 120 മാസം കൂടി മതിയാകും.

ബാങ്കില്‍ അറിയിക്കാം

കാലാവധിക്ക്് ശേഷവും നിക്ഷേപം തുടരാനാണ് തീരുമാനമെങ്കില്‍ അത് ബാങ്കില്‍/ പോസ്റ്റ് ഓഫിസില്‍ അറിയച്ച് ഫോം എച്ച് പൂരിപ്പിച്ച് നല്‍കണം. ഇത് നിര്‍ബന്ധമാണ്. കാലാവധി പൂര്‍ത്തിയാകുന്നതിന് ഒരു വര്‍ഷത്തിനുള്ളില്‍ ഇത് നല്‍കിയില്ലെങ്കില്‍ പുതിയ വിഹിതം അടയ്ക്കാനാവില്ല എന്നു മാത്രമല്ല പിന്നീട് അടയ്ക്കുന്നതിലേക്ക് പലിശ വരവ് വയ്ക്കപ്പെടുകയുമില്ല. ഒപ്പം 80 സി അനുസരിച്ചുള്ള നികുതി ഒഴിവും നഷ്ടമാകും.

യോഗ്യത

ഇന്ത്യന്‍ പൗരനായ ഏതൊരാള്‍ക്കും സ്വന്തം പേരിലോ മൈനറുടെ പേരിലോ പി പി എഫ് നിക്ഷേപം നടത്താം. പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ ഇതില്‍ നിക്ഷേപമാകാം.

1.5 ലക്ഷം വരെ

100 രൂപയുണ്ടെങ്കില്‍ പി പി എഫ് അക്കൗണ്ട് തുടങ്ങാം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 500 രൂപയെങ്കിലും നിക്ഷേപിച്ചിരിക്കണം. പരമാവധി ഒരാള്‍ക്ക് 1.5 ലക്ഷം രൂപ വരെയാകാം.

വായ്പ സൗകര്യം

പി പി എഫ് നിക്ഷേപങ്ങളില്‍ നിന്ന് വായ്പയും അനുവദിക്കും. അക്കൗണ്ട് തുടങ്ങി മൂന്ന് വര്‍ഷം മുതല്‍ ആറ് വര്‍ഷം വരെയാണ് വായ്പ ലഭിക്കുക. മൂന്ന് വര്‍ഷം കൊണ്ട് എടുത്ത വായ്പ തിരിച്ചടയ്ക്കുകയും വേണം.

English Summary : How to Double Your Return From PPF

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com