ADVERTISEMENT

ക്രിപ്റ്റോ കറൻസിയിലൂടെയുള്ള വ്യാപാരമോ, സ്വത്തുകൈമാറ്റമോ, ക്ലിയറിങ്ങോ, വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും നടത്തരുതെന്ന് ചൈനീസ് സെൻട്രൽ ബാങ്ക് നിർദേശിച്ചതോടെ ക്രിപ്റ്റോകറൻസിയുടെ വിലയിടിഞ്ഞു. കള്ളപ്പണം വെളുപ്പിക്കുന്നതിനും, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ക്രിപ്റ്റോ കറൻസികൾ കൂടുതലായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് ഈ നടപടി. ക്രിപ്റ്റോകറൻസിയിലൂടെയുള്ള സാമ്പത്തിക ക്രമക്കേടുകൾ കണ്ടുപിടിക്കുവാൻ ബുദ്ധിമുട്ടേറിയതും, ആളുകൾക്ക് ചതിക്കുഴികൾ മനസ്സിലാക്കുവാൻ പറ്റാത്തതും കാരണമാണ് അവയെ കാര്യമായി പ്രചരിപ്പിക്കേണ്ടെന്നു ചൈനീസ് ഗവർമെന്റ് തീരുമാനിച്ചത്.പോസ്റ്റൽ സേവിങ്സ് ബാങ്കും, അഗ്രികൾച്ചറൽ  ബാങ്ക്  ഓഫ്  ചൈനയും,  ആലീപേ പോലുള്ള ചില ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളും, ക്രിപ്റ്റോ കറൻസികളെ നിരോധിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ഇതേതുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, പല വലിയ ക്രിപ്റ്റോകറൻസികൾക്കും, 8 ശതമാനം മുതൽ 28 ശതമാനം വരെ വിലയിടിവുണ്ടായി. ക്രിപ്റ്റോകറൻസി വ്യാപാരത്തിനും, ഖനനത്തിനുമുള്ള ദീർഘകാല നിരോധനം ചൈന തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

English Summary : Cryptocurrency is Going Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com