ADVERTISEMENT

ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ സ്മാർട്ട്സ് (SMARTs) പദ്ധതിയുടെ ഭാഗമായി ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ താത്പര്യമുള്ളവർക്കായി മലയാളത്തിൽ ഓഹരി വിപണി സംബന്ധമായ10 വ്യത്യസ്ത വിഷയങ്ങളിൽ സൗജന്യ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു. 2021 ജൂലൈയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഇന്ത്യൻ സമയം രാത്രി 7:00 മണിക്ക് ആണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. സെബി അംഗീകൃത പരിശീലകനായ ഡോ. സനേഷ് ചോലക്കാട് ആണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്.

ജൂലൈ 9 - ഓഹരി വിപണിയിൽ എങ്ങനെ നിക്ഷേപം ആരംഭിക്കാം

ജൂലൈ 10- ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജൂലൈ 11-' അസ്ബ ' സംവിധാനം വഴി പ്രാഥമിക ഓഹരി വിപണിയിൽ എങ്ങനെ നിക്ഷേപിക്കാം

ജൂലൈ 16- അവകാശ ഓഹരികൾ (Right Shares) എങ്ങനെ നിക്ഷേപിക്കും?

ജൂലൈ 17 - നിക്ഷേപിക്കാൻ എങ്ങനെ മികച്ച ഓഹരികൾ കണ്ടെത്താം?

ജൂലൈ 18- ബോണസ് ഓഹരികൾ, സ്പ്ലിറ്റ് (വിഭജനം ) തുടങ്ങിയ കാര്യങ്ങളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജൂലൈ 23 -ഓഹരികളുടെ നോമിനേഷൻ, കൈമാറ്റം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ

ജൂലൈ 24- ഓഹരി വിപണി വഴി റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് (REIT),INVIT തുടങ്ങിയവയിൽ എങ്ങനെ നിക്ഷേപിക്കാം ?

ജൂലൈ 25- മ്യൂച്ചൽ ഫണ്ട് നിക്ഷേപം വഴി എങ്ങനെ സാമ്പത്തിക ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാം ?

ജൂലൈ 30 - ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപകരുടെ പരാതികൾ എങ്ങനെ പരിഹരിക്കും.

വിശദവിവരങ്ങൾക്ക്: 9847436385 എന്ന നമ്പറിലേക്ക് വാട്സാപ്പ് അയയ്ക്കാം.

English Summary: Free Share Investment Awareness Classes in July Organized by SEBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com