ADVERTISEMENT

ഇന്ത്യന്‍ നിക്ഷേപകര്‍ അമേരിക്കന്‍ വിപണിയില്‍ നിക്ഷേപമാരംഭിക്കുമ്പോള്‍ ഇരു രാജ്യങ്ങളിലേയും വിപണികള്‍ പ്രവര്‍ത്തിക്കുന്ന ഘടനാപരമായ വ്യത്യാസം മനസിലാക്കിയിരിക്കണം. വിവിധ ഘട്ടങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ ഇതേറെ സഹായകമാകും.  പ്രധാനമായും മൂന്നു പ്രധാന വ്യത്യാസങ്ങളാണ് നിക്ഷേപകരെ ബാധിക്കുന്ന രീതിയിലുള്ളത്

1. ഡെപോസിറ്ററികളും കസ്‌റ്റോഡിയനും

ഇന്ത്യന്‍ ഓഹരി നിക്ഷേപകര്‍ക്ക് ഏറെ പരിചിതമായ ഒന്നാണല്ലോ ഡെപോസിറ്ററി.  തങ്ങള്‍ ഏതു ബ്രോക്കര്‍ വഴി വാങ്ങിയാലും അത് സൂക്ഷിച്ചു വെക്കുന്നത് ഡെപോസിറ്ററികളായ സിഡിഎസ്എല്ലോ എന്‍എസ്ഡിഎല്ലോ ആയിരിക്കും. ഇവ സുരക്ഷിതമായി സൂക്ഷിക്കുന്നതിന്റെ അന്തിമ ഉത്തരവാദിത്തം ഡെപോസിറ്ററികള്‍ക്കായിരിക്കും. ഇലക്ട്രോണിക് രൂപത്തിലുള്ളതും നിക്ഷേപകന്റെ പേരിലുള്ളതുമായ ഓഹരികള്‍ നിക്ഷേപകന്റെ സ്വന്തം ഡീമാറ്റ് അക്കൗണ്ടിലാവും സൂക്ഷിക്കുക. അവ നിക്ഷേപകന്റെ പേരും പാനും ആയി ബന്ധിപ്പിച്ചിട്ടുമുണ്ടാകും. അതിനാല്‍ സിഡിഎസ്എല്‍, എന്‍എസ്ഡിഎല്‍ എന്നിവയില്‍ നിന്നു നിക്ഷേപകനു നേരിട്ടു സ്റ്റേറ്റ്‌മെന്റ് നേടുകയും പരിശോധിക്കുകയുമെല്ലാം കഴിയും. 

ഇതേ സമയം അമേരിക്കന്‍ ഓഹരി വിപണിയില്‍ കസ്റ്റോഡിയന്‍ എന്ന പേരിലുള്ള മറ്റൊരു മാതൃകയാണു പിന്തുടരുന്നത്. ഇന്ത്യയില്‍ സിഡിഎസ്എല്ലോ എന്‍എസ്ഡിഎല്ലോ ചെയ്യുന്നതിന്റെ സ്ഥാനത്ത് അമേരിക്കയില്‍ ഓഹരികളുടെ സുരക്ഷയുടെ ചുമതല ബ്രോക്കര്‍ക്കായിരിക്കും. ഇതിനായി ബ്രോക്കര്‍ ഒരു കസ്‌റ്റോഡിയനെ നിയോഗിക്കും. സിറ്റി ബാങ്കിനേയും ജെപി മോര്‍ഗന്‍ ചെയ്‌സിനേയും പോലുള്ള ഭീമന്‍മാരാണ് അമേരിക്കയില്‍ കസ്‌റ്റോഡിയന്‍മാരായി പ്രവര്‍ത്തിക്കുന്നത്. കോടിക്കണക്കിന് ഓഹരികളാണ് ഇവര്‍ ബ്രോക്കര്‍മാര്‍ക്കു വേണ്ടി സൂക്ഷിക്കുന്നത്. ബ്രോക്കര്‍മാരുടെ ഉയര്‍ന്ന പ്രാധാന്യമാണിതു ചൂണ്ടിക്കാട്ടുന്നത്. ഇത്തരം വ്യത്യാസങ്ങളെക്കുറിച്ച് വ്യക്തമായി മനസിലാക്കി യുഎസ് ഓഹരികളില്‍ നിന്ന് നേട്ടമുണ്ടാക്കാനാഗ്രഹിക്കുന്നവര്‍ക്ക് മനോരമ ഓൺലൈനും വെസ്റ്റഡ് ഫിനാൻസും ചേർന്ന് ഒരുക്കുന്ന വീട്ടിരുന്നു നിക്ഷേപിക്കാം, യു എസ് ഓഹരികളിൽ എന്ന വെബിനാറിൽ നിങ്ങൾക്ക് വിശദമായറിയാം 

2. ഒരു ഓഹരിയില്‍ കുറവും വാങ്ങാം

ഇന്ത്യയിലുള്ളതു പോലെ കുറഞ്ഞത് ഒരു ഓഹരിയെങ്കിലും വാങ്ങണമെന്നതല്ല അമേരിക്കയിലെ സ്ഥിതി. ഉദാഹരണത്തിന് ആമസോണ്‍ ഓഹരി ഇപ്പോള്‍ 3453 ഡോളറിലാണല്ലോ ട്രേഡു ചെയ്യുന്നത്. ആമസോണിന്റെ ഓഹരി ഉടമയാകാന്‍ 3453 ഡോളര്‍ മുഴുവനായി ചെലവഴിക്കേണ്ടതില്ല. ഒരു ഓഹരിയുടെ ഭിന്നങ്ങളായും വാങ്ങാം എന്നതിനാല്‍ ഒരു ഡോളര്‍ എന്ന കുറഞ്ഞ തുകയ്്ക്കു വരെ ആമസോണ്‍ ഓഹരി വാങ്ങാം. അതനുസരിച്ചുള്ള തോതിലെ ലാഭവിഹിതത്തിനും വോട്ട് അവകാശത്തിനും മാത്രമെ ഇങ്ങനെ ഭിന്നങ്ങളായി ഓഹരി വാങ്ങുന്നവര്‍ക്ക് അര്‍ഹതയുണ്ടാകൂ എന്നു മാത്രം. വളരെ ചെറിയ തുകയില്‍ നിക്ഷേപത്തിനു തുടക്കം കുറിക്കാനും അതോടൊപ്പം തന്നെ മികച്ച രീതിയില്‍ ആസ്തി വകയിരുത്തല്‍ നടത്താനും ഇതു വഴിയൊരുക്കും. അമേരിക്കയിലുള്ളതു പോലെ ഓഹരികള്‍ വിഭജിച്ചു നിക്ഷേപിക്കുവാന്‍ സെബി അനുവദിക്കാത്തതിനാല്‍ ഇന്ത്യയില്‍ ഇത്തരത്തിലുള്ള നിക്ഷേപം സാധ്യമാകില്ല. നേരത്തെ സൂചിപ്പിച്ചതു പോലെ ബ്രോക്കര്‍മാര്‍ പൂര്‍ണ ഓഹരികള്‍ വാങ്ങി സൂക്ഷിക്കുകയും അതിന്റെ ഭിന്നങ്ങള്‍ നിക്ഷേപകര്‍ക്ക് അനുവദിക്കുകയും ചെയ്യുന്നതാണ് ഇത്തരത്തില്‍ ഒരു ഓഹരിയില്‍ കുറഞ്ഞ നിക്ഷേപം സാധ്യമാക്കുന്ന വിവിധ മാര്‍ഗങ്ങളില്‍ ഒന്ന്. 

3. ഐപിഒകളുടെ കാര്യത്തിലും വ്യത്യാസമുണ്ട്. 

ഇന്ത്യയിലെ നിയന്ത്രണങ്ങള്‍ അനുസരിച്ച് ഐപിഒ വഴി ലഭ്യമാക്കുന്നവയുടെ ഒരു ഭാഗം എന്തായാലും ചെറുകിട നിക്ഷേപകര്‍ക്ക് അനുവദിക്കേണ്ടി വരും. എന്നാല്‍ അമേരിക്കയിലെ ഐപിഒകളില്‍ ഇത്തരം നിബന്ധനകളില്ല. അണ്ടര്‍റൈറ്റര്‍മാരും ഇഷ്യു നടത്തുന്ന കമ്പനിയുമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത്. അതുകൊണ്ടു തന്നെ വന്‍ ഡിമാന്റ് ഉള്ള ഐപിഒകളില്‍ ചെറുകിട നിക്ഷേപകര്‍ക്ക് ഐപിഒകള്‍ വഴി ഓഹരി ലഭിക്കുക പലപ്പോഴും അസാധ്യമായിരിക്കും. 

ഇരു രാജ്യങ്ങളിലും ഓഹരി വിപണിയില്‍ കൃത്യമായ നിയന്ത്രണങ്ങളുണ്ട്. ഇവയെ കുറിച്ചു മനസിലാക്കുകയും പഠിക്കുകയും ചെയ്ത് നിക്ഷേപം ആരംഭിച്ചാല്‍ ദീര്‍ഘകാലത്തില്‍ വലിയ നേട്ടമുണ്ടാക്കാനും സാധിക്കും. വെബിനാറിൽ പങ്കെടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുാം.

ലേഖകൻ വെസ്റ്റഡ് ഫിനാൻസിന്റെ സഹസ്ഥാപകനും ചീഫ് എക്്സിക്യൂട്ടിവ് ഓഫീസറുമാണ്

English Summary: How to Invest in U S Shares?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com