ADVERTISEMENT

ഓഹരിവിപണി വീണ്ടും റെക്കോർഡ് നേട്ടത്തിൽ. സെൻസെക്‌സും, നിഫ്റ്റിയും ചരിത്ര നേട്ടത്തിലേക്ക് മുന്നേറുകയാണ്. സെൻസെക്സ് 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ  53057 പേയിന്റിലേക്കെത്തി. സെൻസെക്സ് ആദ്യമായാണ് 53000 കടക്കുന്നത്. ഇപ്പോൾ 52800ലാണ് വ്യാപാരം പുരോഗമിക്കുന്നത് നിഫ്റ്റി 15895 വരെ ഉയർന്ന ശേഷം 15842 ലാണിപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും ഉയർച്ച രേഖപ്പെടുത്തി. മെറ്റൽ, ഓട്ടോ, ഓയിൽ, ഗ്യാസ്, പവർ, പൊതുമേഖലാ ബാങ്ക് സൂചികകൾ എന്നിവയെല്ലാം മുന്നേറുന്നു. എന്നാൽ മുൻനിര ഫാർമ  ഓഹരികൾ കാര്യമായ മുന്നേറ്റം പ്രകടിപ്പിക്കുന്നില്ല. എഫ്എംസിജി ഓഹരികളിലും തളർച്ച പ്രകടമാണ്. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം, ചെറുകിട നിക്ഷേപകരുടെ എണ്ണം ഓഹരി വിപണിയിൽ പ്രകടമായി മുന്നേറുന്നുണ്ട്. സ്ഥിരനിക്ഷേപങ്ങളിൽനിന്നും, മറ്റു ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിന്നുമുള്ള ആദായം കുറഞ്ഞതും, ഓഹരിവിപണിയിലേക്കു ആളുകളെ ആകർഷിക്കുന്നുണ്ട്. മഹാമാരിയെ തുടർന്ന്, വീടുകളിലിരുന്ന് ജോലിചെയ്യുവാൻ തുടങ്ങിയതോടെ,  വരുമാനമാർഗമെന്ന നിലക്ക് ഓഹരിവിപണിയിൽ നിക്ഷേപിക്കുവാൻ തുടങ്ങിയതും ഇന്ത്യൻ ഓഹരിവിപണിയിലെ പണലഭ്യത കൂട്ടിയ ഘടകങ്ങളാണ്

English Summary : Share Market in Record High

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com