ഫ്‌ളെക്‌സിക്യാപ്‌ ഫണ്ടുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്‌

HIGHLIGHTS
  • എന്‍എഫ്‌ഒ ജൂണ്‍ 28 ന്‌ തുടങ്ങും
MF1
SHARE

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്‌ പുതിയ ഫ്‌ളെക്‌സി ക്യാപ്‌ ഫണ്ട്‌ അവതരിപ്പിച്ചു. വിവിധ മൂലധന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ഓഹരികളിലും ഓഹരി അനുബന്ധ സെക്യൂരിറ്റികളിലും നിക്ഷേപിക്കുന്ന പുതിയ ഓപ്പണ്‍ എന്‍ഡഡ്‌ ഇക്വിറ്റി സ്‌കീമാണ്‌ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഫ്‌ളെക്‌സി ക്യാപ്‌ ഫണ്ട്‌. സ്‌കീമിന്റെ ന്യൂഫണ്ട്‌ ഓഫര്‍ (എന്‍എഫ്‌ഒ) ജൂണ്‍ 28 ന്‌ തുടങ്ങി ജൂലൈ 12 ന്‌ അവസാനിക്കും. എന്‍എഫ്‌ഒ കാലയളവില്‍ ഫണ്ടിന്‌ അപേക്ഷിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 5,000 രൂപയാണ്‌. നിക്ഷേപകര്‍ക്ക്‌ കുറഞ്ഞത്‌ 50 ഇക്വിറ്റി ഷെയറുകള്‍ക്ക്‌ വേണ്ടി ബിഡുകള്‍ സമര്‍പ്പിക്കാം

ലാര്‍ജ്‌ ക്യാപ്‌, മിഡ്‌ ക്യാപ്‌, സ്‌മോള്‍ ക്യാപ്‌ മേഖലകളിലെ അവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള നിക്ഷേപ രീതിയായിരിക്കും ഐസിഐസിഐ ഫ്‌ളെക്‌സി ക്യാപ്‌ ഫണ്ട്‌ പിന്തുടരുക. കമ്പനിയുടെ അടിസ്ഥാന ഘടകങ്ങള്‍, മൂല്യ നിര്‍ണയം എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും ഓഹരികള്‍ തിരഞ്ഞെടുക്കുക.

English Summary : ICICI Mutual Fund NFO will Start on June 28th

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA