ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

HIGHLIGHTS
  • എച്ച് ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഐഡിയ, സൺ ടിവി, ഇൻഡസ് ടവേഴ്സ്, തൈറോ കെയർ, ബ്രിഗേഡ്, ജിൻഡാൽ ഡ്രില്ലിങ്, ഫിനോലെക്സ് ഇൻഡസ്ട്രീസ്, മുതലായവ ശ്രദ്ധിക്കുക
plan
SHARE

ചൈനീസ്, സിങ്കപ്പൂർ, തായ്‌വാൻ വിപണികൾ ഇന്ന് നേട്ടത്തോടെ വ്യാപാരമാരംഭിച്ചപ്പോൾ, ജാപ്പനീസ്, കൊറിയൻ വിപണികളുടെ ഇന്നത്തെ തുടക്കം നഷ്ടത്തിലാണ്. വെള്ളിയാഴ്ചത്തെ മുന്നേറ്റത്തിന് ശേഷം ഡൗ ജോൺസ്‌ ഫ്യൂച്ചറും  ഇന്ന്  നേരിയ നേട്ടത്തോടെ വ്യാപാരം  ആരംഭിച്ചത്  ഇന്ത്യൻ വിപണിക്കും പ്രതീക്ഷയാണ്. എസ്ജിഎക്സ് നിഫ്റ്റി 15850 പോയിന്റിന്  മുകളിൽ വ്യാപാരം നടക്കുന്നത് ഇന്ത്യൻ  വിപണിക്ക്  അനുകൂലമാണ്.

അടുത്ത  ആഴ്ച പുറത്ത്  വരാനിരിക്കുന്ന അമേരിക്കൻ കൺസ്യൂമർ കോൺഫിഡൻസ്  ഇൻഡക്‌സും, പിഎംഐ-ജോബ് ഡേറ്റകളും, എംപ്ലോയ്‌മെന്റ് റേറ്റും വിപണിക്ക് പ്രധാനമാണ്. ഫെഡിന്റെ നടപടികളെ കുറിച്ച് വക്താക്കളുടെ വിശദീകരണങ്ങളും, ഇൻഫ്രാസ്ട്രക്ച്ചർ പ്ലാനിന്റെ വിവിധ ഘട്ടങ്ങളും അമേരിക്കൻ വിപണിയുടെ ഗതി നിയന്ത്രിക്കും.

നിഫ്റ്റി 

അമേരിക്കൻ വിപണി മുന്നേറ്റത്തിന്റെയും, എഫ്&ഓ  ക്ലോസിങിന്റെയും, പശ്ചാത്തലത്തിൽ കഴിഞ്ഞ ആഴ്ചയിൽ  മുന്നേറിയ ഇന്ത്യൻ വിപണിക്ക് ഐടി, ബാങ്കിങ്, മെറ്റൽ മേഖലകളും, റിലയൻസും മികച്ച പിന്തുണയാണ് നൽകിയത്. 15900 പോയിന്റിലെ ശക്തമായ  റെസിസ്റ്റൻസിന് തൊട്ട് താഴെ  കഴിഞ്ഞ  വാരം വ്യാപാരം  അവസാനിപ്പിച്ച നിഫ്റ്റി അടുത്ത കുതിപ്പിൽ 15930 പോയിന്റിലെ കടമ്പ ഭേദിക്കുമെന്ന് കരുതുന്നു.15800, 15740 പോയിന്റുകളിലാണ്  നിഫ്റ്റിയുടെ  അടുത്ത പിന്തുണകൾ. 

പൊതു മേഖല, ടെക്, ഇൻഫ്രാ, സിമന്റ്, മെറ്റൽ, ബാങ്കിങ്, എഫ്എംസിജി മേഖലകൾ ശ്രദ്ധിക്കുക. എച്ച് ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഐഡിയ, സൺ ടിവി, ഇൻഡസ് ടവേഴ്സ്, തൈറോ കെയർ, ബ്രിഗേഡ്, ജിൻഡാൽ ഡ്രില്ലിങ്, ഫിനോലെക്സ്  ഇൻഡസ്ട്രീസ്, മുതലായ ഓഹരികളൂം  ശ്രദ്ധിക്കുക.

വാഹന വില്‍പ്പന 

ജൂലൈ ഒന്നാം തിയതി പുറത്ത് വരാനിരിക്കുന്ന ജൂണിലെ വാഹന വില്‍പ്പന കണക്കുകൾ ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക്  വളരെ പ്രധാനമാണ്. മികച്ച മൺസൂണും, ലോക്ക് ഡൗണും ട്രാക്ടർ വില്പനയിൽ മുന്നേറ്റമുണ്ടാക്കിയിരിക്കാമെന്നത്  മഹീന്ദ്രക്കും, എസ്കോർട്സിനും, വിഎസ്ടി റ്റില്ലേഴ്സിനും അനുകൂലമാണ്. ബൈക്കിങ്, ട്രക്ക് ഓഹരികളും ശ്രദ്ധിക്കുക. 

റിസൾട്ടുകൾ 

1700 ഓളം കമ്പനികളാണ്  ഈ മൂന്ന് ദിവസങ്ങളിലായി റിസൾട്ടുകൾ  അവതരിപ്പിക്കുന്നത്. 

നാൽകോ, ഫ്യൂച്ചർ ലൈഫ് സ്റ്റൈൽ, ജിഐസി ഹൗസിങ്, ഫെഡറൽ  മൊഗുൽ ഗോട്സെ, പ്രീമിയർ എക്സ്പ്ലോസീവ്സ്, സദ്ഭാവ്  ഇൻഫ്രാ, വെൽസ്പൺ  കോർപ്, കെപിഐ ഗ്ലോബൽ ഇൻഫ്രാ, എബിക്സ് ക്യാഷ് വേൾഡ് മുതലായ കമ്പനികളടക്കം മുന്നൂറിലധികം റിസൾട്ടുകൾ ഇന്നു പ്രഖ്യാപിക്കും. 

ലിസ്റ്റിങ് 

ഡോഡ്‌ല ഡയറിയുടെയും, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സിന്റെയും ഓഹരികൾ ഇന്ന് ലിസ്റ്റ് ചെയ്യപ്പെടും. ഡോഡ്‌ല  ഡയറി 45 ഇരട്ടിയിലധികം അപേക്ഷകൾ ലഭിച്ചപ്പോൾ കിംസ് ഓഹരികൾ 3.86 ഇരട്ടി മാത്രമാണ്  ഓവർ സബ്സ്ക്രൈബ്ഡ് ആയത്.  

ക്രൂഡ് ഓയിൽ 

അമേരിക്കൻ  ജിഡിപി കണക്കുകൾ പ്രതീക്ഷക്കൊത്ത്  ഉയർന്നത് ഗ്ലോബൽ  ഇക്കണോമിക് റിക്കവറിയുടെ ലക്ഷണമായി കണക്കാക്കുന്നത്  ക്രൂഡിന് അനുകൂലമാണ്. അമേരിക്കയുടെ കുറഞ്ഞ എണ്ണശേഖരവും , അധിക ആവശ്യകതയും എണ്ണ വിലയുടെ  കുതിപ്പിന് സാധ്യതയേറ്റുന്നു. എൺപത് ഡോളറാണ് ബ്രെന്റ് ക്രൂഡിന്റെ അടുത്ത ലക്‌ഷ്യം. 

സ്വർണം 

ഫെഡ് പലിശ പുനഃസ്ഥാപിക്കുന്നത് സ്വർണത്തിന്റെ ലക്ഷ്യങ്ങളിൽ വ്യതിയാനമുണ്ടാക്കിയെങ്കിലും 1770 ഡോളറിൽ  സ്വർണത്തിന്  ലഭിച്ച അടിത്തറ  അടുത്ത  വില മുന്നേറ്റത്തിന്  കാരണമാകുമെന്ന് കരുതുന്നു. 1810 ഡോളർ പിന്നിട്ടാൽ സ്വർണം മുന്നേറ്റം നേടിയേക്കാം. എങ്കിലും  തൽക്കാലം  സ്വർണത്തിൽ പരിധിക്കുള്ളിലുള്ള നീക്കങ്ങൾക്കാണ് സാധ്യത.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS