ക്രിപ്റ്റോകറൻസി മെക്സിക്കോയിലും നിരോധിച്ചു

HIGHLIGHTS
  • ക്രിപ്റ്റോകറൻസികൾ ഇടപാടുകൾക്കോ, നിക്ഷേപത്തിനോ ഉപയോഗിക്കുന്നതിന്റെ അപകട സാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ്
bitcoin
SHARE

ക്രിപ്റ്റോകറൻസികൾ നിയമപരമായി വിനിമയം ചെയ്യുവാൻ മെക്സിക്കോയിൽ അനുമതിയില്ലെന്നു മെക്സിക്കൻ സർക്കാർ പ്രഖ്യാപിച്ചു.  ക്രിപ്റ്റോകറൻസികളുടെ നിരോധനം പെട്ടെന്നൊന്നും മാറ്റില്ലെന്നും സർക്കാർ പറഞ്ഞു.

മെക്സിക്കൻ ബാങ്കായ, ബാങ്കോ ആസ്റ്റക്കയുടെ ഉടമസ്ഥൻ  റിക്കാർഡോ സാലിനാസ് പ്ലീഗോ തന്റെ സ്ഥാപനം ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സർക്കാർ ഇത് നിരോധിച്ചതായി പ്രഖ്യാപിച്ചത്.ക്രിപ്റ്റോകറൻസികൾ ഇടപാടുകൾക്കോ, നിക്ഷേപത്തിനോ ഉപയോഗിക്കുന്നതിന്റെ അപകട സാധ്യതകളെക്കുറിച്ചും സർക്കാർ മുന്നറിയിപ്പ് നൽകി. വെർച്വൽ  ആസ്തികളും, സമ്പദ് വ്യവസ്ഥയും തമ്മിൽ അകലം ഉറപ്പാക്കുന്നതിന്, മെക്സിക്കൻ ധനകാര്യ സ്ഥാപനങ്ങൾ യാതൊരു ക്രിപ്റ്റോകറൻസികളും ഉപയോഗിക്കരുതെന്നു നിർദേശിച്ചിട്ടുണ്ട്.

English Summary : Mexican Government Banned Crypto currency

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS