ADVERTISEMENT

ഡൗ ജോൺസ്‌  ഫ്യൂച്ചറും, ജാപ്പനീസ് -കൊറിയൻ വിപണികളും ഇന്ന് നേട്ടത്തോടെ  വ്യാപാരം ആരംഭിച്ചത്  ഇന്ത്യൻ  വിപണിക്ക്  അനുകൂലമാണ്. ഡൗ ജോൺസ്‌ ഫ്യൂച്ചർ  ഇന്ന്  നേട്ടത്തോടെയാണ്  വ്യാപാരം  ആരംഭിച്ചിരിക്കുന്നത്. ജപ്പാന്റെ മെയ് മാസത്തിലെ  കൺസ്യൂമർ സ്‌പെൻഡിങ്  വളർച്ച  ഏപ്രിലിലേക്കാൾ  കുറവാണെങ്കിലും  മുൻ വർഷത്തിൽ  നിന്നും  ഡബിൾ  ഡിജിറ്റ് വളർച്ച  നേടിയത്  ഏഷ്യൻ  വിപണികൾക്ക്  അനുകൂലമാണ്.  എസ്ജിഎക്സ്  നിഫ്റ്റി  15800 പോയിന്റിന്  മുകളിൽ  വ്യാപാരം  ചെയ്യുന്നത്  ശ്രദ്ധിക്കുക.

നിഫ്റ്റി 

രാജ്യാന്തര  ഘടകങ്ങളുടെ  പിന്തുണയിൽ  ഇന്നലെ  നേട്ടത്തോടെ  വ്യാപാരം  ആരംഭിച്ച  ഇന്ത്യൻ വിപണിക്ക്  ബാങ്കിങ്, ഫിനാൻഷ്യൽ,  മെറ്റൽ, റിയൽറ്റി, എഫ്എംസിജി , ഓട്ടോ മേഖലകളുടെ  പിന്തുണയിൽ നേട്ടം നിലനിർത്താനായി.  ഇന്നലെ  15834 പോയിന്റിൽ  വ്യാപാരമവസാനിപ്പിച്ച  നിഫ്റ്റി  15760 പോയിന്റിലും, 15700 പോയിന്റിലും ഇന്ന് പിന്തുണ പ്രതീക്ഷിക്കുന്നു. 15880 പോയിന്റാണ്  നിഫ്റ്റിയുടെ പ്രധാന കടമ്പ.

ബാങ്കിങ്, ഫിനാൻഷ്യൽ ,മെറ്റൽ, ക്രൂഡ് ഓയിൽ, സ്വർണ വായ്പ, ഓട്ടോ, എഫ്എംസിജി ഓഹരികൾ  ഇന്ന്  മുന്നേറ്റം പ്രതീക്ഷിക്കുന്നു. ബ്രിട്ടാനിയ,ഹിന്ദ് യൂണി ലിവർ, എച്ച്സിഎൽ ടെക്, കൊറോമണ്ഡൽ, ഇന്ത്യൻ  ഹോട്ടൽ, ഹിൻഡാൽകോ, ബോഷ് മെട്രോ പോളിസ്, സിയാറാം, എബിഎഫ്ആർഎൽ, കോൾ  ഇന്ത്യ, ഒഎൻജിസി, മാരുതി,  ഐഒഎൽ  കെമിക്കൽസ് മുതലായ ഓഹരികൾക്കും മുന്നേറ്റ  സാധ്യതയുണ്ട്.

ഒപെക് പ്രതിസന്ധി  

എണ്ണ ഉൽപ്പാദക രാഷ്ട്രങ്ങളുടെ  കൂട്ടായ്മയിൽ  ഏറ്റവും വലിയ സൗദിയുടെ  ഉൽപ്പാദന നിയന്ത്രണ പദ്ധതികളെ  കാർട്ടലിലെ മൂന്നാമത്തെ വലിയ  ഉൽപ്പാദകരായ  യുഎഇ തടഞ്ഞതിനെത്തുടർന്ന്  ഒപെകിന്റെ  ക്രൂഡ്  ഓയിൽ റാലി പദ്ധതിക്ക്  തൽകാലത്തേക്ക് തടസമായി. സൗദിയുടെ  പദ്ധതികൾ  നടന്നിരുന്നു എങ്കിൽ  80  ഡോളർ കടക്കുമായിരുന്ന ബ്രെന്റ്  ക്രൂഡ്  വില  യുഎഇയുടെ  ഇടപെടലിനെ തുടർന്ന്  77 ഡോളറിൽ  ക്രമപ്പെട്ടത് ശ്രദ്ധിക്കുക. എണ്ണ വിലക്കയറ്റം  ഇന്ത്യൻ  വിപണിക്ക്  ക്ഷീണമാണെങ്കിലും, ഒഎൻജിസി, ഓയിൽ  ഇന്ത്യ  ഓഹരികൾക്ക്  അനുകൂലമാണ്. ബാരലിന്  100 ഡോളർ തന്നെയാണ്  ഒപെക് ലക്‌ഷ്യം  വെക്കുന്നത്.

സ്വർണം  

എഫ്ഒഎംസി  മിനുട്സിലെ  പരാമർശങ്ങളിൽ  പ്രതീക്ഷ  വെച്ച് ബോണ്ട് വരുമാനത്തിനൊപ്പം  സ്വർണവും ഓഹരി  വിപണിയിലെ അവധിയുടെ  പശ്ചാത്തലത്തിൽ  മുന്നേറ്റം നേടിയത്  ശ്രദ്ധിക്കുക. അടിത്തറയിട്ട്  മുന്നേറ്റം കുറിക്കുന്ന സ്വർണ വില  അടുത്ത  അനുകൂല അവസരത്തിൽ1800 ഡോളറിന് മുകളിലേക്ക് ഉയർന്നേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary : Stock Market Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com