ADVERTISEMENT

നവി മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള ഓപ്പണ്‍ എന്‍ഡഡ് ഫണ്ടായ നവി നിഫ്റ്റി 50 ഇന്‍ഡക്‌സ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫർ തുടങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ജൂലൈ 12 ആണ്. നിഫ്റ്റി 50 സൂചികയിലെ ഓഹരികളിലാണ് നിക്ഷേപം. 500 രുപയാണ് കുറഞ്ഞ നിക്ഷേപത്തുക. അതിനു മേല്‍ 1 രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. ഗ്രോ, പേടിഎംമണി, സെറോഡ കോയിന്‍, ഇന്‍ഡ്മണി തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും അവരുടെ വിതരണക്കാരിലൂടെയും ഫണ്ടിന് അപേക്ഷിക്കാം. പല അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെയും ചെലവ് കുത്തനെ ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഈ ചെലവ് കുറഞ്ഞ ഫണ്ടിന്റെ വരവ്.

English Summary : Navi Mutual fund NFO Staretd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com