ADVERTISEMENT

ഇന്നലത്തെ വീഴ്ചക്ക്  ശേഷം അമേരിക്കൻ വിപണി  തിരിച്ചു വന്നതും, ഇന്ന് അമേരിക്കൻ സൂചിക ഫ്യൂച്ചറുകൾ  നഷ്ടത്തിൽ ആരംഭിച്ച ശേഷം തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതും പ്രതീക്ഷയാണ്. ഏഷ്യൻ  വിപണികൾ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചത് എസ്ജിഎക്സ് നിഫ്റ്റിക്കും ഒരു മോശം തുടക്കമാണ് നൽകിയത്. എസ്ജിഎക്സ്  നിഫ്റ്റി  15800 പോയിന്റിന്  താഴെ  വ്യാപാരം  ആരംഭിച്ചത്  ശ്രദ്ധിക്കുക. ഫെഡ് മിനുട്സിനൊപ്പം ഇന്ന് പുറത്ത്  വരാനിരിക്കുന്ന മെയ്  മാസത്തെ  ജോബ്  ഓപ്പണിങ് കണക്കുകളും, അമേരിക്കൻ  എണ്ണ ക്കണക്കുകളും ഇന്ന്  അമേരിക്കൻ  വിപണിയുടെ  തലവര  കുറിക്കും.  

നിഫ്റ്റി 

ഇന്നലെയും  ബാങ്കിങ്, ഫിനാൻഷ്യൽ  സെക്ടറുകളുടെ  പിൻബലത്തിൽ  മുന്നേറിയ  ഇന്ത്യൻ  വിപണിക്ക്, റെക്കോർഡ്  തകർക്കാനാകാതെ  മടങ്ങിയ  നിഫ്റ്റിയുടെ  പരാജയവും,  അസമയത്തുള്ള  ടാറ്റ  മോട്ടോഴ്സിന്റെ  ചിപ്പ്  പ്രഖ്യാപനവും  ഇന്നലത്തെ നേട്ടങ്ങൾ  നഷ്ടപ്പെടാൻ കാരണമായി. ടെക് ,  ഫാർമ സെക്ടറുകൾക്കൊപ്പം  ഓട്ടോ, മെറ്റൽ, റിയൽറ്റി സെക്ടറുകളും  ഇന്നലെ  നഷ്ടം  രേഖപ്പെടുത്തി. പൊതു മേഖല  ബാങ്കുകൾ  വീണിട്ടും  ബാങ്ക് നിഫ്റ്റി  പിടിച്ചു   നിന്നത് ശ്രദ്ധിക്കുക. ഇന്ന്  15770 പോയിന്റിലെ  പിന്തുണ  നഷ്ടപ്പെട്ടാൽ 15730 പോയിന്റിലാണ്  നിഫ്റ്റിയുടെ  അടുത്ത സപ്പോർട്ട്.  15818 പോയിന്റിൽ  വ്യാപാരമവസാനിപ്പിച്ച  നിഫ്റ്റി  15900 പോയിന്റിലെ  കടമ്പ  കടന്നാൽ  ഇന്ന്  റെക്കോർഡ്  ക്ലോസിങ് നേടും. 

ഇന്നും  ബാങ്കിങ് , ഫിനാൻഷ്യൽ  സെക്ടറുകളുടെ  പ്രകടനത്തിലാണ്  ഇന്ത്യൻ  വിപണിയുടെ  പ്രതീക്ഷ. ഇന്നലെ  തിരുത്തൽ  നേടിയ  ടാറ്റ, ഓട്ടോ എന്നിവ  വീണ്ടുമൊരു  വാങ്ങൽ അവസരം  വിപണി പ്രതീക്ഷിക്കുന്നു.  ബജാജ്  ഫിനാൻസ്, എച്ച്ഡിഎഫ്സി  ബാങ്ക്, കൊടക്  ബാങ്ക് , എച്ച്സിഎൽ ടെക്,  ടാറ്റ  എൽഎക്സി, ബ്രിട്ടാനിയ, എൻഎംഡിസി, ടാറ്റ  മോട്ടോർസ്, ടൈറ്റാൻ , ശോഭ, ആർബിഎൽ  ബാങ്ക് മുതലായ  ഓഹരികൾ  ഇന്ന്  നേട്ടമുണ്ടാക്കിയേക്കാം.

അമേരിക്കൻ ക്രൂഡ്  ഇൻവെന്ററി 

ഒപെകിന്റെ  ഉല്പാദന  നിയന്ത്രണ  തീരുമാനങ്ങൾ  തത്കാലം  തുടരുമെന്നുള്ളത്  ക്രൂഡിന്  മുന്നേറ്റം  നൽകിയെങ്കിലും, ഒപെകിന്റെ  പ്രസക്തി  തന്നെ  നഷ്ടമാകുന്ന  അവസ്ഥ സംജാതമാകുന്നത്  ക്രൂഡ്  ഓയിലിനെ വിപണി  ചലനങ്ങൾക്ക്  വിട്ടു കൊടുക്കുമെന്നുള്ള തിരിച്ചറിവ്  ഇന്നലെ  ക്രൂഡിന്  വീഴ്ച നൽകി.  ഇന്ന്  പുറത്തു വരാനിരിക്കുന്ന  അമേരിക്കൻ  ഓയിൽ  ഇൻവെന്ററി  കണക്കുകൾ  ക്രൂഡിന്റെ  ഗതി  നിയന്ത്രിക്കും.

സ്വർണം 

1800  ഡോളർ കടന്ന്  മുന്നേറിയ  സ്വർണം  ബോണ്ട്  വരുമാനം കുറഞ്ഞിട്ടും  ലാഭമെടുക്കലിന്  വിധേയമായി. എങ്കിലും  സ്വർണത്തിന് മുന്നേറ്റ പ്രവണതയാണ്. 1800 ഡോളറിന് മുകളിൽ  വ്യാപാരം  അവസാനിപ്പിച്ചാൽ  1830 ഡോളറാണ്  അടുത്ത  ലക്ഷ്യം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com