ADVERTISEMENT

ഓഹരിയുടെ നഷ്ടസാധ്യത പരമാവധി കുറച്ച് മികച്ച നേട്ടം ഉറപ്പാക്കാൻ അവസരം ഒരുക്കുന്ന ഫണ്ടുകളാണ് ഫ്ലെക്സി ക്യാപ് ഫണ്ടുകൾ. ഇതിലൂടെ വൻകിട, ഇടത്തരം, ചെറുകിട ഓഹരികളിൽ ഫണ്ട് മാനേജർക്ക് ഇഷ്ടമുള്ള അനുപാതത്തിൽ നിക്ഷേപം നടത്താനാകും. മൊത്തം ആസ്‌തിയുടെ 65 ശതമാനം നിര്‍ബന്ധമായും ഓഹരികളില്‍ നിക്ഷേപിക്കണം എന്നതു മാത്രമാണ് വ്യവസ്ഥ. 

മൂന്ന് ഓഹരി വിഭാഗത്തിലും നിക്ഷേപിക്കുന്നതിനാൽ ഫ്ലെക്‌സി ക്യാപ്‌ ഫണ്ടിനു ചലനാത്മക സ്വഭാവമാണുള്ളത്‌. വൈവിധ്യവൽക്കരിച്ചുള്ള നിക്ഷേപം നഷ്ടസാധ്യത കുറയ്ക്കുകയും ചാഞ്ചാട്ടത്തിന്റെ ആഘാതം പരമാവധി പ്രതിരോധിക്കുകയും ചെയ്യുന്നു.

ഓഹരികളുടെ വിലനിലവാരം ഇപ്പോള്‍ ഉയർന്ന തലത്തിലാണ്. ബിസിനസ്‌ ചക്രത്തിന്റെ കാഴ്‌ചപ്പാടില്‍ പരിഗണിച്ചാൽ ഇന്ത്യന്‍ വിപണി ഇനിയും ആകര്‍ഷകമായി തുടരും. സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ്‌, കോര്‍പറേറ്റ്‌ വരുമാന വളര്‍ച്ച, അടക്കമുള്ള അനുകൂല ഘടകങ്ങളും ഉണ്ട്‌. ഇതെല്ലാം വിപണിയിൽ മുന്നേറ്റം തുടരാന്‍ സഹായിക്കും. എന്നാൽ യുഎസ്‌ ട്രഷറി വരുമാനത്തിലെ വര്‍ധന, പണപ്പെരുപ്പം, ആഗോള കേന്ദ്ര ബാങ്കുകളുടെ നിലപാടുകൾ എന്നിവയെല്ലാം വിപണിക്ക് പ്രതികൂലമാകാം. തൻമൂലം വിപണിയിൽ ചാഞ്ചാട്ടമുണ്ടാകാം. 

അത്തരം സാഹചര്യത്തില്‍, ഒരു ഫ്ലെക്‌സി ക്യാപ്‌ ഫണ്ടിന് വൻകിട ഓഹരികളുടെ സാന്നിധ്യം വഴി നഷ്ടം പരിമിതപ്പെടുത്താനും പോര്‍ട്‌ഫോളിയോയ്‌ക്ക്‌ ധനലഭ്യത ഉറപ്പു വരുത്താനും സാധിക്കും. അതേസമയം, സാഹചര്യം അനുകൂലമായാൽ ചെറുകിട ഇടത്തരം ഓഹരികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കും. സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവില്‍ കൂടുതൽ നേട്ടത്തിന് ഇവയുടെ സാന്നിധ്യം സഹായിക്കും

ഐസിഐസിഐ ഫ്ലെക്സി ക്യാപ് 

ഫ്ലെക്‌സി ക്യാപ്‌ ഫണ്ടില്ലാത്തതിന്റെ വിടവു നികത്താൻ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഇപ്പോള്‍ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഫ്ലെക്‌സി ക്യാപ്‌ ഫണ്ടിന്റെ പുതിയ ഫണ്ട്‌ ഓഫര്‍ (എന്‍എഫ്‌ഒ) പ്രഖ്യാപിച്ചിരിക്കുകയാണ്‌. ജൂലൈ 12 വരെ ലഭ്യമാകും.

നിക്ഷേപം വിന്യസിക്കുന്നതും സന്തുലിതമാക്കുന്നതും സംബന്ധിച്ച്‌ തീരുമാനമെടുക്കുന്നതിന്‌ ഫണ്ട്‌ മാനേജര്‍ ഇന്‍-ഹൗസ്‌ വിപണി മൂലധന മാതൃക ആയിരിക്കും ആശ്രയിക്കുക. വഴക്കമുണ്ടായിരിക്കുമ്പോള്‍ത്തന്നെ ധാരാളം നിയന്ത്രണവും ഉണ്ടായിരിക്കും എന്നതാണ് ഈ മാതൃകയുടെ പ്രത്യേകത.

ലേഖിക ഐക്യൂബ്‌ ഫിനാന്‍ഷ്യല്‍ സൊലൂഷന്‍സ്‌ സാരഥിയാണ്

English Summary : Flexi Cap Fund will Protect Investment from Market Fluctuation

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com