ADVERTISEMENT

അമേരിക്കൻ  വിപണി  മുന്നേറ്റങ്ങൾക്ക്  ശേഷം  ഇന്ന്  അമേരിക്കൻ  സൂചിക  ഫ്യൂച്ചറുകളും ഏഷ്യൻ സൂചികകളും നഷ്ടത്തോടെ  വ്യാപാരം ആരംഭിച്ചത് ശ്രദ്ധിക്കുക. എസ്ജിഎക്സ്  നിഫ്റ്റിയും 15850 പോയിന്റിന്  താഴെയാണ്  വ്യാപാരം  നടക്കുന്നത്. 

ഫെഡ് ഭയമൊഴിഞ്ഞ് വിപണി 

അമേരിക്കൻ ഫെഡ് റിസർവ്  നയമാറ്റം  പ്രഖ്യാപിച്ച  ജൂണിലെ മീറ്റിങിൽ മിനുട്സ് പ്രകാരം  ഫെഡ് അംഗങ്ങളിൽ പലരും നിരക്കുയർത്തുന്നതിനെ എതിർത്തതും, ഫെഡിന്റെ  ബോണ്ട്  വാങ്ങലിൽ കുറവ്  വരുത്തുന്നതിനുള്ള സമയമായിട്ടില്ലെന്നതും, പണപ്പെരുപ്പം തല്കാലിക പ്രതിഭാസമാണെന്ന പക്ഷത്തു നിൽക്കുന്നതും അമേരിക്കൻ വിപണിയുടെ  പരിഭ്രാന്തിയകറ്റി. ഇനി വരാനിരിക്കുന്ന  ഇക്കണോമിക് ഡാറ്റ, പ്രത്യേകിച്ച് തൊഴിൽ  വിവരക്കണക്കുകൾ  അനുസരിച്ചായിരിക്കും ഫെഡിന്റെ  തീരുമാനങ്ങൾ  വരിക  എന്നത്  വിപണിക്കനുകൂലമാണ്.

നിഫ്റ്റി 

രാജ്യാന്തര വിപണി  സാഹചര്യങ്ങളിൽ  ഇന്നലെ  ഒരു പതിഞ്ഞ  തുടക്കം സ്വന്തമാക്കിയ  ഇന്ത്യൻ വിപണി  പിന്നീട് ബാങ്കിങ് , ഫിനാൻഷ്യൽ , മെറ്റൽ  സെക്ടറുകളുടെ  പിൻബലത്തിൽ  അവസാന   മണിക്കൂറിലേ മുന്നേറ്റത്തിൽ ഇന്നലെ നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചു. 15879 പോയിന്റിൽ  വ്യാപാരമവസാനിപ്പിച്ച  നിഫ്റ്റി യുടെ  സപ്പോർട്ടുകൾ15800 പോയിന്റിലും, 15730 പോയിന്റിലുമാണ്. 15930, 15970 പോയിന്റുകളിൽ  നിഫ്റ്റി  റെസിസ്റ്റൻസ്  പ്രതീക്ഷിക്കുന്നു.

ബാങ്കിങ്, ഫിനാൻഷ്യൽ, ഹോസ്പിറ്റാലിറ്റി, ഐടി , എഫ്എംസിജി  മേഖലകൾ  ഇന്ന്  വിപണിയെ  മുന്നോട്ട്  നയിച്ചേക്കും. ടിസിഎസ്, എച്ച്ഡിഎഫ്സി  ബാങ്ക്, എച്ച്ഡിഎഫ്സി, എൻഎംഡിസി,  ഇന്ത്യൻ ഹോട്ടൽ, ബെർജർ പെയിന്റ്, ബർഗർ കിങ്,  ആർബിഎൽ  ബാങ്ക്, മുത്തൂറ്റ് ,എച്ച്ജി ഇൻഫ്രാ, ബജാജ്  ഹെൽത്ത്  കെയർ  മുതലായ ഓഹരികൾ  ശ്രദ്ധിക്കുക.  

ബാങ്ക്  നിഫ്റ്റി 

ബാങ്ക്  നിഫ്റ്റി  അടുത്ത  വൻ കുതിപ്പിന്  തയ്യാറെടുത്ത്  കഴിഞ്ഞു എന്ന് കരുതുന്നു. 36000 പോയിന്റ്  മറികടന്നാൽ ഒന്നാം  പാദ  ഫലപ്രഖ്യാപനങ്ങളുടെ പിൻബലത്തിൽ  ബാങ്ക് നിഫ്റ്റി പുതിയ റെക്കോർഡ്  ഉയരം  ലക്‌ഷ്യം വെച്ചേക്കാവുന്നത്  ഇന്ത്യൻ  വിപണിക്കും  അനുകൂലമാണ്.ഇന്നലെ  35771 പോയിന്റിൽ  വ്യാപാരമവസാനിപ്പിച്ച  ബാങ്ക്  നിഫ്റ്റിയുടെ  സപ്പോർട്ട്  35500,35300 പോയിന്റുകളിലാണ്. 35900 പോയിന്റ്  മറികടന്നാൽ  ബാങ്ക്  നിഫ്റ്റി  ഇന്ന് 36000 പോയിന്റും പിന്നിട്ടേക്കും. 

റിസൾട്ടുകൾ  

ഇന്നലെ  മികച്ച  റിസൾട്ട്  പ്രഖ്യാപിച്ച  ഇക്വിറ്റാസ് മുന്നേറ്റം  നേടി. ഇന്ന് ടിസിഎസിനൊപ്പം, ഗാമൺ  ഇൻഫ്രാ  പ്രോജെക്ട്സ്, ശ്യാം മെറ്റാലിക്സ് മുതലായ  ഓഹരികളൂം  റിസൾട്ടുകൾ  പ്രഖ്യാപിക്കുന്നത്  ശ്രദ്ധിക്കുക.

ക്രൂഡ്  ഓയിൽ 

അമേരിക്കയുടെ എണ്ണ ശേഖരത്തിലുണ്ടായ  8 മില്യൺ ബാരലിന്റെ  കുറവിനും ഇന്നലെ  ക്രൂഡ്  ഓയിൽ  വിലയെ പിടിച്ചു നിർത്താനായില്ല. ഒപെകിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ  ഉല്പാദന  നിയന്ത്രണം  നടപ്പിലാക്കിയേക്കില്ല എന്നത് എണ്ണ വില ഇനിയും കുറയാനിടയാക്കിയേക്കും. ബ്രെന്റ്  ക്രൂഡ്  വില  73 ഡോളറിലേക്ക്  വീണു.

സ്വർണം  

മങ്ങുന്ന  ബോണ്ട്  യീൽഡിന്റെ  പിൻബലത്തിൽ  സ്വർണവും  മുന്നേറിയേക്കാം. എന്നാൽ  ഓഹരി  വിപണിയിലെ  ശുഭ  പ്രതീക്ഷകൾ  സ്വർണത്തിൽ  നിന്നും  വിപണിയിലേക്ക് പണമൊഴുക്കുന്നത്  സ്വർണത്തിന്റെ  മുന്നേറ്റ  വേഗം കുറച്ചേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com