ADVERTISEMENT

അമേരിക്കൻ - ഏഷ്യൻ വിപണികളും , അമേരിക്കൻ സൂചിക ഫ്യൂച്ചറുകളും നഷ്ടത്തിൽ ആരംഭിച്ചത് ഇന്ത്യൻ വിപണിക്ക് ഇന്ന് ക്ഷീണമാണ്‌. എസ് ജി എക്സ് നിഫ്റ്റി 15650ന് താഴെ വ്യാപാരം ചെയ്യുന്നത് ശ്രദ്ധിക്കുക.

അമേരിക്കൻ വിപണിയിൽ വീണ്ടും കോവിഡ് 

കോവിഡിന്റെ പുതിയ വകഭേദമായ  ഡെൽറ്റ  വൈറസിന്റെ  വ്യാപനം  നടക്കുന്ന  സാഹചര്യത്തിൽ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിന്  വേഗം കുറയുമെന്ന  ചിന്ത  ഇന്നലെ ലോക വിപണിക്ക് തിരുത്തൽ നൽകി. ബാങ്കിങ് , ടെക് ഓഹരികളിലെ വീഴ്ച ഇന്നലെ എസ് &പി 500ന്  0.86 % തിരുത്തൽ നൽകി.  കഴിഞ്ഞ  ആഴ്ച തൊഴിൽരഹിത ക്ലെയിമുകളുടെ എണ്ണത്തിൽ  നേരിയ  വർദ്ധനവുണ്ടായതും, ഈ  വർഷത്തെ  ഏറ്റവും  കുറഞ്ഞ  നിലയിലേക്ക്  വീണ ബോണ്ട് വരുമാനം ഉയർന്നത്, ഓഹരികൾ അധിക  വിലയിലാണെന്ന  ചിന്തയും  ഇന്നലെ  അമേരിക്കൻ വിപണിയിലെ  ആഘാതം  വർദ്ധിപ്പിച്ചു. എങ്കിലും  അമേരിക്കൻ ഏർണിങ് സീസൺ ആരംഭിക്കാനിരിക്കെ എനർജി, മെറ്റീരിയൽസ്, ബാങ്കിങ്, ഫിനാൻഷ്യൽ  ഇൻഡസ്ട്രിയൽ  തുടങ്ങിയ ഫിനാൻഷ്യൽ  സെൻസിറ്റീവ്  മേഖലകളിൽ  അമേരിക്കൻ  വിപണി  പ്രതീക്ഷ  വെക്കുന്നു.

നിഫ്റ്റി 

ലോകവിപണി  മൊത്തത്തിൽ  ചുവന്ന  ഇന്നലെ  ഇന്ത്യൻ വിപണിക്കും  പിടിച്ചു നിൽക്കാനായില്ല. ഡെൽറ്റ  വ്യാപനവും, ചൈനീസ് ടെക് ഓഹരികളുടെ  വീഴ്ചയും, ജാപ്പനീസ് ഡേറ്റകളും പിന്നോട്ട്  വിളിച്ച  ഏഷ്യൻ  വിപണികൾക്കൊപ്പം  നേരിയ  നഷ്ടത്തിൽ  ആരംഭിച്ച  ഇന്ത്യൻ വിപണിക്ക് ബാങ്കിങ്  ഓഹരികളിലെ ലാഭമെടുക്കലും, ഐടി   മുന്നേറാൻ  മടിച്ചതും മെറ്റൽ, ഫാർമ, ഓട്ടോ, ഫിനാൻഷ്യൽ  മേഖലകളുടെ വീഴ്ചയും  ഓപ്‌ഷൻ  സെറ്റിൽമെന്റ്  ദിനത്തിൽ  ഒരു ശതമാനം  തിരുത്തൽ നൽകി. ഇന്നലെ 15727 പോയിന്റിൽ  വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി 15700 പോയിന്റിലെ  പിന്തുണ  നഷ്ടപ്പെട്ടാൽ 15640 പോയിന്റിലും, 15560 പോയിന്റിലും, 15450 പോയിന്റിലും  പിന്തുണ  പ്രതീക്ഷിക്കുന്നു.

ബാങ്കിങ് , ഫിനാൻഷ്യൽ, ഫാർമ , എഫ്എംസിജി, മെറ്റൽ, സ്വർണപണയ, സെക്ടറുകൾ  ഇന്ന് തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു. ടിസിഎസ്,  ടാറ്റ സ്റ്റീൽ, ഭാരത്  ഡൈനാമിക്സ്,  ഇൻഫോസിസ്,  എച്ച്സിഎൽ  ടെക് , വിപ്രോ, ട്രെന്റ്, എബിഎഫ്ആർഎൽ, എച്ച്ഡിഎഫ്സി, ഹാവെൽസ്, ബ്രിട്ടാനിയ, അശോക്  ലെയ്‌ലാൻഡ് മുതലായ ഓഹരികളും  ശ്രദ്ധിക്കുക.

ബാങ്കിങ്  

ഇന്നലെ  അഞ്ഞൂറോളം  പോയിന്റ്  നഷ്ടത്തിൽ  35274  പോയിന്റിലേക്ക് വീണ  ബാങ്ക് നിഫ്റ്റിയുടെ  പ്രകടനമാണ്  ഇന്നലെ ഇന്ത്യൻ  വിപണിയുടെ  വീഴ്ചയുടെ  ആഘാതമേറ്റിയത്. 35000  പോയിന്റിലെ  ബാങ്ക്  നിഫ്റ്റിയുടെ  പിൻതുണ  നഷ്ടപ്പെട്ടാൽ  നിഫ്റ്റി  വീണ്ടും  വീണേക്കും.

ടിസിഎസ് 

മാർച്ചിലവസാനിച്ച പാദത്തിൽ 9246 കോടി രൂപയുടെ  അറ്റാദായം  നേടിയ  ടിസിഎസ് കഴിഞ്ഞ  പാദത്തിൽ 9008 കോടി രൂപയുടെ  അറ്റാദായമാണ്  ഇന്നലെ  പ്രഖ്യാപിച്ചത്.  എങ്കിലും  മുൻവർഷത്തെ നിന്നും  വരുമാന വർദ്ധനവും, 8 മില്യൺ  ഡോളറിന്റെ  പുതിയ  വർക്ക്  ഓർഡറുകളും  സ്വന്തമാക്കിയത്  ഓഹരിക്ക്  അനുകൂലമാണ്.  11500  കോടി പ്രതീക്ഷിച്ചിടത്ത്  11834  കോടി  സ്വന്തമാക്കിയത്  ശ്രദ്ധിക്കുക.

ക്രൂഡ് ഓയിൽ 

ഉയരുന്ന രാജ്യാന്തര ആവശ്യകതക്കൊപ്പം ക്രൂഡ് വീണ്ടും മുന്നേറി തുടങ്ങി. പുതിയ ഇന്ത്യൻ പെട്രോളിയം മന്ത്രിയുടെ ഉത്പാദന വർദ്ധന പ്രസ്താവന ഒ എൻ ജി സി ക്കും ഓയിൽ ഇന്ത്യക്കും അനുകൂലമാണ്.

സ്വർണം

ഓഹരി വിപണിയിലെ ആശങ്കകൾ സ്വർണത്തിന് അനുകൂലമാണ്

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com