ADVERTISEMENT

അമേരിക്കൻ  പണപ്പെരുപ്പ കണക്കുകൾ ഇന്നലെ  അമേരിക്കൻ  വിപണിക്ക്  തിരുത്തൽ  നൽകിയതും  ഏഷ്യൻ  വിപണികളുടെ നെഗറ്റീവ്  ഓപ്പണിങും ഇന്ത്യൻ  വിപണിക്കു  ക്ഷീണമാണ്.  എങ്കിലും  മികച്ച  ഏർണിങ് റിപ്പോർട്ടുകളുടെ  പിൻബലം വിപണികൾക്ക്  അനുകൂലമായേക്കാം. അമേരിക്കൻ  സൂചിക  ഫ്യൂച്ചറുകൾ  പോസിറ്റീവ്  തുടക്കം കുറിച്ചതും, എസ്ജിഎക്സ്  നിഫ്റ്റി   15800 പോയിന്റിനരികെ  വ്യാപാരം  തുടരുന്നതും  ഇന്ന്  ഇന്ത്യൻ  വിപണിക്ക്  അനുകൂലമാണ്. അമേരിക്കൻ ഉപഭോക്തൃ  വിലകൾ പതിമൂന്ന്  വർഷത്തെ  ഏറ്റവും ഉയരത്തിലാണെന്നും, ജൂണിലെ ഉപഭോക്തൃവില സൂചിക 1991 നവംബറിന് ശേഷം  4 .5 ശതമാനത്തിന്റെ  റെക്കോർഡ്  വളർച്ച  കാണിച്ചതും  അമേരിക്കൻ  വിപണിക്ക്  ഷോക്കായി. 

നിഫ്റ്റി

ഇന്നലെയും  രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ  ആരംഭിച്ച  ഇന്ത്യൻ  വിപണിക്ക് രാജ്യാന്തര  വിപണിയുടെ  സ്ഥിരതയും, ബാങ്കിങ് മുന്നേറ്റവും , രാജ്യാന്തര  ഫണ്ടുകൾ  വാങ്ങലുകാരായതും അനുകൂലമായി.  ഫിനാൻഷ്യൽ, ഫാർമ, ഓട്ടോ, റിയൽറ്റി, ഇൻഫ്രാ, മെറ്റൽ, എനർജി മേഖലകളും  മുന്നേറ്റം നേടി. ഇന്നലെ  15812  പോയിന്റിൽ  വ്യാപാരമവസാനിപ്പിച്ച  നിഫ്റ്റിയുടെ പിന്തുണ  മേഖലകൾ  15750, 15700, 15630 പോയിന്റുകളിലാണ്.  15850, 15900  പോയിന്റുകളിലെ റെസിസ്റ്റൻസ്  ശ്രദ്ധിക്കുക.

ഇന്നും ബാങ്കിങ്, ഫിനാൻഷ്യൽ, ഫാർമ , ഐടി, എനർജി, ഹോട്ടൽ, പൊതു മേഖല  മേഖലകളിൽ  ഇന്ത്യൻ  വിപണി പിന്തുണ  പ്രതീക്ഷിക്കുന്നു. എച്ച്സിഎൽ  ടെക്, ഹിന്ദ്  യൂണി ലിവർ, എബിഎഫ്ആർഎൽ, ട്രെന്റ് , രാംകോ  സിമന്റ് , ബജാജ് ഫിൻ, മുത്തൂറ്റ്, എൻഎംഡിസി, അശോക്  ലെയ്‌ലാൻഡ്, അദാനി  എന്റർപ്രൈസസ്, ബാർബിക്യു നേഷൻ, ടാറ്റ മെറ്റാലിക്സ്  മുതലായ  ഓഹരികൾക്ക്  മുന്നേറ്റ സാധ്യതയുണ്ട്.

ബാങ്ക് നിഫ്റ്റി

ഇന്നലെ  ഒന്നര  ശതമാനത്തോളം മുന്നേറ്റത്തോടെ  35673  പോയിന്റിൽ  വ്യാപാരമവസാനിപ്പിച്ച ബാങ്ക്  നിഫ്റ്റിയാണ്  ഇന്നലത്തെ  ഇന്ത്യൻ  വിപണി മുന്നേറ്റത്തിന്റെ  ചാലക  ശക്തി. ബാങ്ക് നിഫ്റ്റി  ഇന്ന്  35450 , 35150 പോയിന്റുകളിൽ  പിന്തുണ പ്രതീക്ഷിക്കുന്നു.  ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി  ബാങ്ക് ,  ഫെഡറൽ  ബാങ്ക് , ആർബിഎൽ  ബാങ്ക് മുതലായവ ശ്രദ്ധിക്കുക.

റിസൾട്ടുകൾ

ടാറ്റ  മെറ്റാലിക്സ് , മൈൻഡ്  ട്രീ മുതലായ  കമ്പനികൾ  ഇന്നലെ  മികച്ച  റിസൾട്ടുകൾ  പുറത്ത്  വിട്ടു.

ഇൻഫോസിസ്, എൽ &ടി  ടെക് , 5പൈസ, ഡോഡ്‌ല  ഡയറി, ക്രഫ്റ്സ്മാൻ  ഓട്ടോമേഷൻ, ഹാറ്റ്സൺ  അഗ്രോ,  ടിൻപ്ലേറ്റ്  മുതലായ  കമ്പനികളും  ഇന്ന്  റിസൾട്ടുകൾ  പ്രഖ്യാപിക്കുന്നത്  ശ്രദ്ധിക്കുക. 

സോമാറ്റോ  ഐപിഒ

ഫുഡ്  ഓർഡറിങ് ആപ്പായ സൊമാറ്റോയുടെ വിപണി  കാത്തിരുന്ന  ഐപിഓ ഇന്ന് ആരംഭിച്ച്  പതിനാറാം തീയതി  അവസാനിക്കും. ഒരു രൂപ  മുഖ വിലയുള്ള  ഓഹരി  ഒന്നിന്  72  രൂപ  മുതൽ  76 രൂപ  വരെ നിരക്കിൽ 9375 കോടി രൂപയാണ് കമ്പനി  വിപണിയിൽ  നിന്നും  സമാഹരിക്കുന്നത്. 

ക്രൂഡ് ഓയിൽ

ഇന്ന്  പുറത്തു  വരുന്ന  യുഎസ്  ക്രൂഡ്  ഓയിൽ  ഇൻവെന്ററി  കണക്കുകൾ  രാജ്യാന്തര  എണ്ണ വിലക്ക്  ഇനിയും  മുന്നേറ്റം  നൽകിയേക്കാം. നിക്ഷേപകർ  ഓയിൽ  ഫ്യൂച്ചറുകളിൽ  പണമിറക്കുന്നത്  80 ഡോളറിന്  മുകളിലേക്ക്  പോകുന്നതിന്  മുൻപ് ക്രൂഡ്  ഓയിലിൽ  തിരുത്തലിന്  കാരണമായേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com