ADVERTISEMENT

അമേരിക്കൻ വിപണിക്ക് പിന്നാലെ  ഏഷ്യൻ വിപണികളും സമ്മിശ്ര തുടക്കം നേടിയത് ശ്രദ്ധിക്കുക. അമേരിക്കൻ സൂചിക ഫ്യൂച്ചറുകൾ  നഷ്ടത്തിലാണ്  വ്യാപാരം ആരംഭിച്ചിരിക്കുന്നത്. എസ്ജിഎക്സ് നിഫ്റ്റി  15800  പോയിന്റിനടുത്ത്  വ്യാപാരം നടക്കുന്നു ചൈനീസ്  പണപ്പെരുപ്പ - ജിഡിപി കണക്കുകൾ  ഇന്ന്  വിപണിക്ക്  പ്രധാനമാണ്. എണ്ണ വിലയിടിഞ്ഞതിനെ തുടർന്ന് എനർജി  ഓഹരികൾ വീണത് ഇന്നലെ  അമേരിക്കൻ വിപണിക്ക്  വിനയായെങ്കിലും, ബോണ്ട് വീഴ്ച  ടെക്  ഓഹരികൾക്ക്  മുന്നേറ്റം നൽകിയത്  ഡൗ  ജോൺസിനും, എസ്&പിക്കും നേരിയ  മുന്നേറ്റം നൽകി. ഇൻഫോസിസ് എഡിആർ 1.62 % മുന്നേറ്റം നേടി. ഇന്നത്തെ ജോബ് ഡാറ്റയും, അമേരിക്കൻ  ഇൻഡസ്ട്രിയൽ  പ്രൊഡക്ഷൻ  റിപ്പോർട്ടും, ഫെഡ് റിസർവ് ചെയർമാന്റെ  വിശദീകരണങ്ങളും  വിപണിക്ക്  പ്രധാനമാണ്.

നിഫ്റ്റി

ഇന്നലെ  രാജ്യാന്തര  വിപണിക്കൊപ്പം നേരിയ  നഷ്ടത്തിൽ ആരംഭിച്ച് ലാഭമെടുക്കൽ  അഭിമുഖീകരിച്ച  ഇന്ത്യൻ  വിപണി  ബാങ്കിങ്, ഐടി  മേഖലകളിലെ  വാങ്ങലുകളുടെ  പിന്തുണയിൽ  വിദേശ  നിക്ഷേപകരുടെ  വില്പനയെയും നിഷ്പ്രഭമാക്കിക്കൊണ്ട് 15853 പോയിന്റിൽ  വ്യാപാരമവസാനിപ്പിച്ചത് വിപണിയുടെ  ആവേശം  ഇരട്ടിയാക്കി. ഇന്ന്  നിഫ്റ്റി  ഐടി മേഖലയിലെ  മുന്നേറ്റത്തിന്റെ  പിൻബലത്തിൽ ബാങ്കിങിനെയും കൂട്ട് പിടിച്ച് പുതിയ  ഉയരങ്ങൾ തേടിയേക്കാം. എങ്കിലും ലാഭമെടുക്കൽ  സാധ്യതകൾ  നിലനിൽക്കുന്നതും  ശ്രദ്ധിക്കുക.  നിഫ്റ്റി  15780, 15700  പോയിന്റുകളിൽ  പിന്തുണ  പ്രതീക്ഷിക്കുന്നു. 15900, 15950 പോയിന്റുകളിലാണ്  നിഫ്റ്റിയുടെ  ഇന്നത്തെ റെസിസ്റ്റൻസുകൾ.  

ഐടിക്കൊപ്പം ഇൻഫ്രാ, സിമന്റ്, ഹോട്ടൽ, എഫ്എംസിജി, ഫാർമ മേഖലകളിലും മുന്നേറ്റം  പ്രതീക്ഷിക്കുന്നു. ബാങ്കിങ്, ഫിനാൻഷ്യൽ മേഖലകൾക്കും,  റിലയൻസിനും മുന്നേറാനായാൽ  ഇന്ത്യൻ വിപണി  ഇന്ന്  തന്നെ  16000 പോയിന്റ്  മറികടന്നേക്കാം. ഇൻഫോസിസ്, എൽ&ടി  ടെക്, എൽ & ടി, എൽ & ടി ഇൻഫോ, വിപ്രോ, എച്ച് സിഎൽ ടെക്, സൈന്റ്റ്, മൈൻഡ് ട്രീ, എം&എം, അശോക് ലെയ്‌ലാൻഡ്, മണപ്പുറം, മുത്തൂറ്റ്, ഫെഡറൽ ബാങ്ക്, 5 പൈസ, ഗ്ലോബസ്  സ്പിരിറ്റ്, മാരിക്കോ  മുതലായ ഓഹരികളും ശ്രദ്ധിക്കുക.

ബാങ്ക്  നിഫ്റ്റി 

ഇന്നലെ  അവസാന  മണിക്കൂറിലെ  തിരുത്തലിൽ  അഞ്ചു  പോയിന്റ്  മാത്രം  നഷ്ടത്തിൽ  ബാങ്ക്  നിഫ്റ്റിക്ക്  വ്യാപാരം  അവസാനിപ്പിക്കാനായതാണ് ഇന്ത്യൻ വിപണിയുടെ നേട്ടത്തിനാധാരം. ഇന്നും ബാങ്ക്  നിഫ്റ്റി  35450, 35300 പോയിന്റുകളിൽ  പിന്തുണ  പ്രതീക്ഷിക്കുന്നു. 35850  പോയിന്റിലാണ്  ബാങ്ക്  നിഫ്റ്റിയുടെ  ആദ്യ കടമ്പ.

റിസൾട്ടുകൾ  

ഇൻഫോസിസിന്റെ  ഭേദപ്പെട്ട റിസൾട്ടും, എൽ &ടി  ടെക്കിന്റെ  മികച്ച  റിസൾട്ടും  ഇന്ന്  ഐടി സെക്ടറിന്  മുന്നേറ്റം  നൽകും. 5 പൈസ  ക്യാപിറ്റലും, ടിൻപ്ലേറ്റും മികച്ച  റിസൾട്ടുകളാണ്  റിപ്പോർട്ട്  ചെയ്തത്.

വിപ്രോ, എൽ &ടി ഇൻഫോ ടെക്, ടാറ്റ എൽ എക്സി, എയ്ഞ്ചൽ  ബ്രോക്കിങ്, ആദിത്യ  ബിർള മണി, രാമ പേപ്പർമിൽസ്‌, ടാറ്റ  സ്റ്റീൽ ലോങ്ങ് പ്രോഡക്ട്സ്,  ഓൺവാർഡ്  ടെക്,  സൈന്റ്റ്  മുതലായ  ഓഹരികൾ  റിസൾട്ടുകൾ  പ്രഖ്യാപിക്കുന്നത്  ശ്രദ്ധിക്കുക.

ക്രൂഡ് ഓയിൽ 

കഴിഞ്ഞ  ആഴ്ചയിലെ  അമേരിക്കൻ  ക്രൂഡ്  ഇൻവെന്ററി   കണക്കുകൾ  കുറവ്  കാണിച്ചെങ്കിലും, ഒപെക്കിലെ  അഭിപ്രായ  വ്യത്യാസങ്ങൾ  ഇത് വരെ  മറികടക്കാനായിട്ടില്ല എന്ന  യുഎഇ  എനർജി  മിനിസ്റ്റർ  സുഹൈൽ അൽ  മസൂറിയുടെ  പ്രസ്താവന  ഇന്നലെ  ക്രൂഡ്  വിലയിൽ  വീഴ്ച  നൽകി. സരോദ്  ഓയിൽ  ഇന്ന് മുന്നേറ്റം  പ്രതീക്ഷിക്കുന്നു. 80 ഡോളർ തന്നെയാണ് ക്രൂഡിന്റെ അടുത്ത ലക്‌ഷ്യം

സ്വർണം 

വർധിച്ച പണപ്പെരുപ്പ കണക്കുകളും, ബോണ്ടിന്റെ  വീഴ്ചയും ഇന്നലെ  സ്വർണത്തിന്  1830 ഡോളർ  എന്ന  ലക്‌ഷ്യം  കൈവരിക്കാൻ സഹായകമായി. 1850  ഡോളറാണ്  സ്വർണത്തിന്റെ അടുത്ത  ലക്‌ഷ്യം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com