ADVERTISEMENT

വർഷാവർഷം കുറഞ്ഞുവരുന്ന ബാങ്ക് പലിശ ആണ് എന്നെ ഓഹരിയിലേക്ക് ആകർഷിച്ചത്. പരിമിതമായ അറിവ് ഉപയോഗിച്ച് റിട്ടയർമെന്റ് എന്ന ദീർഘകാല ലക്ഷ്യത്തിനായാണ് കോവിഡ് കാലത്ത് നിക്ഷേപം ആരംഭിച്ചത്. 

∙ ആദ്യം 12 മേഖലകൾ തിരഞ്ഞെടുത്തു. അതിൽ ഓരോന്നിൽനിന്നും രണ്ടു മുതൽ അഞ്ചു വരെ നല്ല ഓഹരികൾ കണ്ടെത്തി. ചെറിയ തുകകൾ നിക്ഷേപിച്ചു. ഇങ്ങനെ ഒരു സമഗ്ര പോർട്ഫോളിയോ തയാറാക്കിയാണ് തുടങ്ങിയത്. ഇതിനായി വിവിധ മേഖലകളെയും അതിലെ മികച്ച ഓഹരികളെയും കുറിച്ചു വിശദമായി പഠിച്ചു. എപ്പോൾ തകർച്ചയുണ്ടായാലും അതിനുശേഷം ആദ്യം തിരിച്ചുവരികയും പിന്നെ നല്ല മുന്നേറ്റം നടത്തുന്നതും ഓരോ മേഖലയിലെയും മാർക്കറ്റ് ലീഡർമാരാണെന്നു ഈ പഠനത്തിലൂടെ മനസ്സിലാക്കി. 

∙ പിന്നീട് ഓരോ പാദത്തിലും മികച്ച റിസൾട്ടുകൾ പുറത്തുവിടുന്ന, വളർച്ച രേഖപ്പെടുത്തുന്ന, ഓഹരികൾ കണ്ടെത്താനായി ശ്രമം. ഇവയിലും ചെറിയ നിക്ഷേപം നടത്തി. അവ മുന്നേറ്റം നേടുന്നതിനനുസരിച്ച് എണ്ണം വർധിപ്പിച്ചു. ഓരോ തിരുത്തലും അവസരമായി കണ്ടു നിക്ഷേപിച്ചു. ഇത്തരം ഓഹരികളിൽ ചിലത് നിക്ഷേപത്തിന്റെ രണ്ടു മുതൽ ആറു മടങ്ങുവരെ ലാഭം നൽകി.

∙ നിക്ഷേപം തുടങ്ങി ഒരു വർഷം ആകുന്ന ഈ സമയത്ത് പോർട്ഫോളിയോ ക്രമപ്പെടുത്താനുള്ള ശ്രമത്തിലാണ്. അതിനായി കുറഞ്ഞ ലാഭം തന്ന, മുന്നേറ്റം കാണിക്കാത്ത ഓഹരികൾ വിറ്റുമാറി. പകരം വേഗത്തിൽ വളർന്നവയിലേക്കോ മികച്ചതെന്നു കണ്ടെത്തിയ പുതിയ ഓഹരികളിലേക്കോ നിക്ഷേപം മാറ്റി. സൈക്ലിക്കൽ, സീസണൽ, തീമാറ്റിക്, കമ്മോഡിറ്റി ഓഹരികളിൽ ഹ്രസ്വകാലാടിസ്ഥാനത്തിൽ മാത്രം നിക്ഷേപിച്ചു. 

∙ ഓഹരി നിക്ഷേപം റിസ്ക് ആണെന്ന ചിന്തയാണ് ഇത്രയും കാലം ഓഹരിയിൽനിന്ന് അകറ്റി നിർത്തിയത്. അതുകൊണ്ടാണ് വിശദപഠനവും, അന്വേഷണവും നടത്തിയ ശേഷം ഓഹരിയിലേക്കു വന്നത്. അതു സഹായകമായി. ഫണ്ടമെന്റൽ അനാലിസിസ് വഴി മികച്ച ഓഹരികൾ തിരഞ്ഞെടുക്കാം. ടെക്നിക്കൽ അനാലിസിസ് വഴി കൃത്യമായ എൻട്രി/എക്സിറ്റ് പോയിന്റുകൾ മനസ്സിലാക്കാം. കൃത്യമായി സ്റ്റോപ് ലോസ് പാലിക്കുക  കൂടി ചെയ്താൽ ഓഹരിയിൽ മികച്ച നേട്ടം സാധ്യമാക്കാം. 

∙ ഇഷ്ട ഓഹരികൾ– ഓരോ മേഖലയിലെയും ബ്ലൂചിപ്പുകൾ, ലോറസ് ലാബ്സ്, ഡിക്‌സൺ, ഐഇഎക്സ്, ദീപക് നൈട്രൈറ്റ്, ഒപ്പം ചില പൊതു‌മേഖലാ ഓഹരികളിലും നിക്ഷേപം ഉയർത്തിക്കൊണ്ടു വരുന്നു.

English Summary : Share Investment Tips of a New Age Investor

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com