ക്രിപ്റ്റോ കറൻസികളുടെ വിലയിടിയുന്നു

HIGHLIGHTS
  • ബിറ്റ്കോയിൻ ഇടിഞ്ഞത് 5 ശതമാനം
bitcoin (2)
SHARE

ക്രിപ്റ്റോ കറൻസികളുടെ വില വീണ്ടുമിടിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രധാന ക്രിപ്റ്റോകറൻസികളുടെയെല്ലാം മൂല്യം കുത്തനെ ഇടിഞ്ഞു. ബിറ്റ്കോയ്‌ൻ  30000  ഡോളറിൽ താഴെയാണ് വിനിമയം നടക്കുന്നത്. കൃത്യമായി പറഞ്ഞാൽ അഞ്ചു ശതമാനം ഇടിവ്. 29300 ഡോളറാണ് ബിറ്കോയിന്റെ ഇന്ന് രാവിലെത്തെ വിലനിലവാരം. ജൂൺ 22 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. ആഗോളതലത്തിൽ കോവിഡ് 19 രോഗികളുടെ എണ്ണം കൂടുന്നത് ഓഹരിവിപണികളെയും, ക്രിപ്റ്റോ കറൻസികളെയും ഉലയ്ക്കുന്നുണ്ട്. പല പ്രമുഖ രാജ്യങ്ങളും ക്രിപ്റ്റോ കറൻസികൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതും അവയുടെ മൂല്യമിടിയുന്നതിനു കാരണമായി. ഇന്നലെ യൂറോപ്യൻ യൂണിയന്റെ നയതന്ത്രജ്ഞർ  ക്രിപ്റ്റോകറൻസി ഇടപാടുകളെ കൃത്യമായി നിരീക്ഷിക്കും എന്ന പ്രസ്താവന നടത്തിയിരുന്നു. ക്രിപ്റ്റോകറൻസി സ്വീകർത്താവിന്റേയും, അയയ്ക്കുന്നയാളിന്റെയും, എന്തിനു കൈമാറ്റം ചെയ്തുവെന്നതിന്റെയും വിവരങ്ങൾക്കു സുതാര്യത വേണമെന്നുള്ള യൂറോപ്യൻ യൂണിയൻ നയം ക്രിപ്റ്റോകറൻസി ഉപയോഗത്തിലുള്ള രാജ്യങ്ങളും പിന്തുടർന്നാൽ, ഇനിയും ഇവയുടെ മൂല്യശോഷണത്തിന് കാരണമാകും.

English Summary : Value of Crypto Currency is Going down

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA