മലേഷ്യയിലും ബിറ്റ്കോയിനു കഷ്ടകാലം

HIGHLIGHTS
  • ബിറ്റ്കോയിൻ നിക്ഷേപത്തിൽ ആശങ്ക നിറയുന്നു
bitcoin
SHARE

കോടിക്കണക്കിനു രൂപയുടെ ബിറ്റ്‌കോയിൻ  ഖനന സാമഗ്രികൾ മലേഷ്യൻ പോലീസ് തകർക്കുന്നത് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായതോടെ ബിറ്റ്കോയിന്‍ നിക്ഷേപരംഗത്ത് വീണ്ടും ആശങ്ക. ബിറ്റ്കോയിന്റെ വില,  പിടിതരാതെ കുതിക്കുന്ന കാലത്തു അതിൽ നിക്ഷേപിക്കുവാൻ നെട്ടോട്ടമോടിയവർ ഇപ്പോൾ അങ്കലാപ്പിലാണ്.

അനധികൃതരീതിയിലാണ് ബിറ്റ്‌കോയിൻ ഖനനത്തിനായുള്ള വൈദ്യുതി പല രാജ്യങ്ങളിലും ചോർത്തുന്നത്. ഇതിന് തടയിടുന്നതിനാണ് മലേഷ്യൻ പോലീസ് സ്റ്റീം റോളർ ഉപയോഗിച്ച് ഖനന യന്ത്രങ്ങൾ തകർത്തത്. ഖനനത്തിനുപയോഗിക്കുന്ന 1069 റിഗ്ഗുകൾ നശിപ്പിച്ച സാധനകളിൽ ഉൾപ്പെടുന്നു. വളരെ വിലപിടിപ്പുള്ള ഈ റിഗ്ഗുകൾ എന്തുകൊണ്ടു മറ്റുള്ള ആവശ്യത്തിനുപയോഗിക്കാതെ നശിപ്പിച്ചുവെന്നതിനെക്കുറിച്ച് മലേഷ്യൻ പോലീസ് മൗനം പാലിക്കുകയാണ്.

English Summary: Bitcoin Rigs Crushed in Malaysia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA