ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

HIGHLIGHTS
  • ഹാവെൽസ്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ബെർജർ പെയിന്റ്, മാരികോ , റിലയൻസ്, നെറ്റ് വർക്ക് 18, ടിവി 18 , ഐഡിഎഫ്സ് , ഗ്ലാൻഡ് ഫാർമ മുതലായവ ശ്രദ്ധിക്കുക
Mkt1 (2)
SHARE

അമേരിക്കൻ  വിപണിക്ക് പിന്നാലെ  ഇന്ന്  ഏഷ്യൻ  വിപണികളും, അമേരിക്കൻ  സൂചിക  ഫ്യൂച്ചറുകളും നേട്ടത്തോടെ തുടങ്ങിയത്  ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. എസ്ജിഎക്സ്  നിഫ്റ്റി 15700 പോയിന്റിന് മുകളിലാണ് വ്യാപാരം ആരംഭിച്ചത്.

തിങ്കളാഴ്ചത്തെ  വൻ വീഴ്ചക്ക് വഴിവെച്ച എനർജി , ബാങ്കിങ്, ട്രാവൽ , ഹോസ്പിറ്റാലിറ്റി  ഇവയൊക്കെ തിരിച്ചു കയറിയതാണ് അമേരിക്കൻ വിപണിയിലെ  ഇന്നലത്തെ ഹൈലൈറ്റ്. മികച്ച  റിസൾട്ടുകളും, ക്രൂഡിന്റെയും, ബോണ്ട് യീൽഡിന്റെയും  തിരിച്ചു കയറ്റവും, വീണ്ടും  ഇക്കണോമിക് റിക്കവറി  പ്രതീക്ഷകളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായതും  ഇന്നും  അമേരിക്കൻ  സൂചികകൾക്ക്  മുന്നേറ്റ സാധ്യത  നൽകുന്നു.

നിഫ്റ്റി 

റെക്കോർഡ്  നിലയിൽ  നിന്നും  വീണു പൊട്ടിയ  അമേരിക്കൻ  വിപണി  സ്വാധീനത്തിൽ  കഴിഞ്ഞ മൂന്ന് ദിവസവും വീഴ്ച രേഖപ്പെടുത്തിയ ഇന്ത്യൻ വിപണിയും ഇന്ന് ഒരു റെക്കോർഡ് തിരിച്ചു വരവ് പ്രത്യാശിക്കുന്നു. എന്നാൽ ബജാജ് ഫിനാൻസ്- ഫിൻസേർവ് റിസൾട്ടുകൾ ഫിനാൻഷ്യൽ  സെക്ടറിൽ  ഉത്സാഹക്കുറവ്  നൽകിയേക്കാമെന്നത് ഇന്ത്യൻ  വിപണിയിൽ  ഇന്ന് പ്രതിഫലിച്ചേക്കാമെങ്കിലും ബാങ്കിങ്  മേഖല എച്ഡിഎഫ്സി ബാങ്ക് നൽകിയ ഷോക്കിൽ നിന്നും കരകയറിയേക്കാവുന്നത് പ്രതീക്ഷയാണ്. കഴിഞ്ഞ സെഷനിൽ 15600 പോയിന്റിനും താഴെ പോയ നിഫ്റ്റിക്ക് 15600 പോയിന്റിലെ സപ്പോർട്ടും,15800 പോയിന്റിലെ  റെസിസ്റ്റൻസും  വളരെ  പ്രധാനമാണ്. 

റിയൽറ്റി, ഇൻഫ്രാ  സിമന്റ്, പെയിന്റ്, കൺസ്യൂമർ ഡ്യൂറബിൾസ്, ഫാർമ സെക്ടറുകൾ  ഇന്ന്  മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഹിന്ദ് യൂണി  ലിവറിന്റെ  ഇന്നത്തെ റിസൾട്ട് എഫ്എംസിജി സെക്ടറിന് വിപണി ശ്രദ്ധ  നൽകും. ഹാവെൽസ്, ഏഷ്യൻ  പെയിന്റ്സ്, ഐസിഐസിഐ  ബാങ്ക്, ബെർജർ പെയിന്റ്, മാരികോ, റിലയൻസ്, നെറ്റ് വർക്ക് 18, ടിവി 18, ഐഡിഎഫ്സി, ഗ്ലാൻഡ്  ഫാർമ  മുതലായ  ഓഹരികൾ  ഇന്ന്  മുന്നേറ്റം  നേടിയേക്കാവുന്നത്  ശ്രദ്ധിക്കുക.

ബാങ്ക്  നിഫ്റ്റി 

34415 പോയിന്റിലേക്ക്  വീണ  ബാങ്ക്  നിഫ്റ്റിയുടെ  മടങ്ങി വരവ് ഇന്ത്യൻ  വിപണിക്ക് പ്രധാനമാണ്. 34750 പോയിന്റിലെ  റെസിസ്റ്റൻസ്  കടന്നാൽ   ബാങ്ക്  നിഫ്റ്റി 35000 പോയിന്റ്  അനായാസം  കടന്നേക്കാവുന്നത്  ഇന്ത്യൻ  വിപണിക്ക് പ്രതീക്ഷയാണ്. 34200 പോയിന്റിലാണ്  ബാങ്ക്  നിഫ്റ്റിയുടെ  ഇന്നത്തെ  ആദ്യ  സപ്പോർട്ട്.

എഫ് എം സി ജി & സിമന്റ്

ഹിന്ദുസ്ഥാൻ യൂണി ലിവർ ലിമിറ്റഡും, അൾട്രാ ടെക് സിമന്റും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് യഥാക്രമം എഫ് എം സി ജി, സിമന്റ് മേഖലകൾക്ക് മുന്നേറ്റ കാരണമായേക്കും. ഇരുകമ്പനികളും മികച്ച റിസൾട്ടുകൾ പ്രതീക്ഷിക്കുമ്പോളും നിക്ഷേപകർ സിമൻറ് എഫ് എം സി ജി ഓഹരികളിൽ സ്റ്റോപ് ലോസ് പരിഗണിക്കുക.

റിസൾട്ടുകൾ 

ബജാജ്  ഫിനാൻസിനൊപ്പം , ബജാജ്  ഫിൻസെർവിന്റെയും ലാഭകണക്കുകളിലെ വീഴ്ച വിപണി പ്രതീക്ഷിച്ചിരുന്നതാണ്. ഓഹരികളിലെ തിരുത്തൽ  വാങ്ങൽഅവസരമാണ്. ഹാവെൽസ്, ഗ്ലാൻഡ് ഫാർമ എന്നിവയുടെ മികച്ച റിസൾട്ടുകൾ കൺസ്യൂമർ ഡ്യൂറബിൾസ്, ഫാർമ മേഖലകൾക്ക് മുന്നേറ്റം നൽകും. 

അൾട്രാടെക്ക്  സിമന്റ്, ഹിന്ദുസ്ഥാൻ യൂണിലിവർ,  ബജാജ് ഓട്ടോ, അഗ്രോ ടെക് ഫുഡ്സ്, ബജാജ്  ഹോൾഡിങ്‌സ്, ബയോകോൺ, ക്യാൻഫിൻ ഹോംസ് , ചെന്നൈ പെട്രോളിയം കോർപറേഷൻ , സി എസ് ബി  ബാങ്ക് , ഹൈഡൽ ബെർഗ്‌സ്‌മെന്റ് ഇന്ത്യ , ഹിന്ദുസ്ഥാൻ സിങ്ക്, ഐസിഐസിഐ ലൊംബാർഡ്, ഐഇഎക്സ്, ഇന്ത്യ  മാർട്ട്  ഇന്റർ മെഷ്, ഐപിഎൽ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, എംഫസിസ്, പേഴ്സിന്റെന്റ്, സ്റ്റെർലൈറ്റ്  ടെക്, വോക്ഹാർട്ട് ഫാർമ, സൗത്ത്  ഇന്ത്യൻ ബാങ്ക് മുതലായ കമ്പനികളും  ഇന്ന്  റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

ക്രൂഡ്   ഓയിൽ 

ബ്രെന്റ് ക്രൂഡ് വീണ്ടും 72 പോയിന്റിലേക്ക്  തിരിച്ചു വന്നത്  വീണ്ടും സജീവമായ  ഇക്കണോമിക് റിക്കവറി  പ്രതീക്ഷയിലാണ്. 75  ഡോളറിലും, 78 ഡോളർ  മേഖലയിലും  ബ്രെന്റ്  ക്രൂഡിന്  റെസിസ്റ്റൻസ്  പ്രതീക്ഷിക്കാം.

ഗോൾഡ് 

ബോണ്ട്  മുന്നേറ്റം  നേടിയതും  ഓഹരി വിപണിയിലെ  അനുകൂല ചലനങ്ങളും  സ്വർണത്തിന്  തിരുത്തൽ  നൽകി.  1792 ഡോളറിലാണ്  സ്വർണത്തിന്റെ  അടുത്ത  സപ്പോർട്ട് .

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA