ഇപ്പോൾ ചെറുകിട മ്യൂച്ചൽ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ 6 കാരണങ്ങള്‍

HIGHLIGHTS
  • പരിമിത സാന്നിധ്യമുള്ള മേഖലകളില്‍ ചെറുകിട പദ്ധതിക്ക് അര്‍ത്ഥവത്തായ നിക്ഷേപങ്ങള്‍ നടത്താനാവും
mix
SHARE

ചെറുകിട മ്യൂച്ചൽ ഫണ്ട് പദ്ധതികളുടെ നിക്ഷേപത്തില്‍ 65 ശതമാനമെങ്കിലും ചെറുകിട ഓഹരികളിലായിരിക്കണം.  ഓഫര്‍ ഡോക്യുമെന്റില്‍ നിര്‍വചിച്ചിരിക്കുന്നതു പോലെ ശേഷിക്കുന്ന 35 ശതമാനം വിപണി സാഹചര്യമനുസരിച്ചു കടപത്ര, മണിമാര്‍ക്കറ്റ് പദ്ധതികളിലുമായിട്ടാവാം. വിപണി മൂലധനമനുസരിച്ച് ആംഫി റാങ്കില്‍ മുകളിലുള്ള 250 കമ്പനികള്‍ക്കു ശേഷമുള്ള ഓഹരികളാണ് ഈ വിഭാഗത്തില്‍ പെടുന്നത്.  

1.ചെറുകിട മ്യൂച്ചൽ ഫണ്ട് പദ്ധതികളില്‍ ആരൊക്കെ നിക്ഷേപിക്കണം?

നിലവിലുള്ള ഓഹരി അധിഷ്ഠിത നിക്ഷേപത്തിനു പുറമെ ഉയര്‍ന്ന വരുമാന സാധ്യതയുള്ളതും ഇത്തരം പദ്ധതികളുടെ നഷ്ടസാധ്യതകള്‍ നേരിടാന്‍ കഴിവുള്ളതുമായ അഞ്ചു വര്‍ഷമെങ്കിലും നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്‌മോള്‍ കാപ് പദ്ധതികളില്‍ നിക്ഷേപിക്കുന്നതു പരിഗണിക്കാം. നഷ്ട സാധ്യതകള്‍ ഒരു പരിധി വരെ കുറക്കാനും വിപണിയുടെ കയറ്റിറക്കങ്ങളെ ഒഴിവാക്കാനുമായി മ്യൂചല്‍ ഫണ്ടുകളുടെ എസ്‌ഐപി പ്രയോജനപ്പെടുത്താവുന്നതാണ്.

3. ദീര്‍ഘകാലത്തേക്ക് ഇവ അനുയോജ്യമോ?

ദീര്‍ഘകാലത്തില്‍ മറ്റേതു നിക്ഷേപ മേഖലയെ അപേക്ഷിച്ചും മികച്ച വരുമാനം നല്‍കുന്നതായാണ് ഓഹരികളെ കണക്കാക്കുന്നത്.  പണപ്പെരുപ്പത്തെ മറികടന്നുള്ള വരുമാനവും ഇവ നല്‍കും. ഓരോരുത്തരുടേയും നഷ്ടസാധ്യത വഹിക്കാനുള്ള കഴിവനുസരിച്ച് ഇതില്‍ നിക്ഷേപിക്കാം.  ഓഹരികള്‍ക്കിടയില്‍ ചെറുകിട ഓഹരികള്‍ ഹ്രസ്വകാലത്തില്‍ കൂടുതല്‍ ചാഞ്ചാട്ടം പ്രകടിപ്പിക്കും.  പക്ഷേ, മികച്ച രീതിയില്‍ ആസൂത്രണം ചെയ്താൽ ദീര്‍ഘകാലത്തില്‍ നേട്ടം കൈവരിക്കാനുള്ള സാധ്യതയുണ്ട്.  നിക്ഷേപകര്‍ ആദ്യം തന്നെ അവരുടെ മൊത്തം ആസ്തികളുടെ വകയിരുത്തലും നഷ്ടസാധ്യത വഹിക്കാനുള്ള കഴിവും വിലയിരുത്തണം. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അനുയോജ്യമാണ്.

4.എത്രത്തോളം നിക്ഷേപിക്കാം?

ഓഹരികളിലെ മുഖ്യ വകയിരുത്തലിനു പുറമേയുള്ള നിക്ഷേപമായാണ് ഈ ഫണ്ടുകളിലേക്കുള്ള വകയിരുത്തല്‍ പരിഗണിക്കേണ്ടത്. നിലവിലുള്ള മൂല്യം, സാമ്പത്തിക സാഹചര്യങ്ങള്‍, നഷ്ടസാധ്യത നേരിടാനുള്ള കഴിവ് എന്നിവയെല്ലാം കണക്കിലെടുത്ത് ഇത് ഓഹരി മേഖലയിലേക്കുള്ള വകയിരുത്തലിന്റെ 10 മുതല്‍ 30 ശതമാനം വരെയാകാം. 

5. ഏതെല്ലാം മേഖലകളിലാണ് ഇവ നിക്ഷേപിക്കുക?

ഇത്തരം പദ്ധതികള്‍ പൊതുവെ ബോട്ടം-അപ് രീതിയാണ് പിന്തുടരുക. ലാര്‍ജ് കാപ്, മിഡ് കാപ് പദ്ധതികള്‍ക്ക് പരിമിതമായ സാന്നിധ്യം മാത്രമുള്ള മേഖലകളില്‍ ചെറുകിട പദ്ധതിക്ക് അര്‍ത്ഥവത്തായ നിക്ഷേപങ്ങള്‍ നടത്താനാവും.  ടെക്‌സ്റ്റൈല്‍സ്, നിര്‍മാണം, കെമിക്കല്‍സ്, ഐടി ഉല്‍പന്ന കമ്പനികള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി ഇന്ത്യയിലെ പ്രധാന സൂചികകളില്‍ പ്രാതിനിധ്യമില്ലാത്തവ ഇതിന് ഉദാഹരണമാണ്.

6. സ്‌മോള്‍ കാപ് മ്യൂചല്‍ ഫണ്ടുകളുടെ ഭാവി?

സമ്പദ്ഘടന ഒരു ഇടിവില്‍ നിന്ന് തിരിച്ചു വരികയാണ്.  താഴ്ന്ന നിലയില്‍ മാത്രം വാങ്ങപ്പെടുകയും ഗവേഷണം ചെയ്യപ്പെടുകയും ചെയ്യുന്ന മേഖലയാണ് ഇത്തരം പദ്ധതികളുടേത്. മുന്നോട്ടു പോകുമ്പോള്‍ വളര്‍ച്ചയ്ക്കുള്ള സാധ്യതയാണിതു നല്‍കുന്നത്. മികച്ച ചെറുകിട കമ്പനികള്‍ വളർന്ന് ഇടത്തരം കമ്പനികളാകുന്നതും വളർന്ന് വൻകിടക്കാരാകുന്നതും നാം കണ്ടിട്ടുണ്ട്. അതുകൊണ്ട് ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താം. 

ലേഖകൻ പിജിഐഎം ഇന്ത്യ മ്യൂചല്‍ ഫണ്ടിന്റെ ഇക്വിറ്റി വിഭാഗം സീനിയര്‍ ഫണ്ട് മാനേജരാണ്

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA