ADVERTISEMENT

ലിസ്റ്റ് ചെയ്ത ദിവസം തന്നെ  സോമാറ്റോ ഓഹരികൾ കനത്ത മുന്നേറ്റമാണ് നടത്തിയത്. നിക്ഷേപകരുടെ പണം ഒരു ദിവസം കൊണ്ട് തന്നെ ഐപിഒ വിലയേക്കാൾ വർധിച്ചത് വിജയിക്കുമെന്ന് ഉറപ്പുള്ള ബിസിനസിൽ പണം മുടക്കുവാൻ ഇപ്പോഴും താല്‍പ്പര്യം ഉള്ളതുകൊണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു. നാഷണൽ സ്റ്റോക്ക് എക്സ്ചെഞ്ചിൽ 53 ശതമാനമാണ് സോമാറ്റോയുടെ ഓഹരികൾ ഉയർന്നത്. ഇന്ത്യയിലെല്ലാം  ആപ് അധിഷ്ഠിത സേവനങ്ങൾ ലോക് ഡൗൺ കാലത്തു കൂടിയതിന്റെ  പ്രതിഫലനമാണ് ഓഹരി വിപണിയിലെ സോമാറ്റോയുടെ പ്രകടനം സൂചിപ്പിക്കുന്നത്. സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പുത്തൻ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുവാൻ ചെറുപ്പക്കാർക്ക് പ്രത്യേകം താല്പര്യമുണ്ടെന്നും ഇതു വ്യക്തമാക്കുന്നു. 

ഇതോടെ ഇനി വരാൻ പോകുന്ന പേടീഎമ്മിന്റെയും, മോബിവിക്കിന്റെയും, പോളിസിബസാറിന്റെയും വിലകളെന്താകുമെന്നതിനെക്കുറിച്ചു  സാമൂഹ്യ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. ഗ്ലെൻമാർക്ക് ലൈഫ് സയൻസിന്റെ  ഐപിഓ  നാളെ മുതലും, റോളെക്‌സ്‌  റിങ്‌സ്, റെക്സ് പൈപ്സ് എന്നിവയുടെ ഐപിഓ ബുധനാഴ്ചയും ആരംഭിക്കും. എച് പി അഡ്ഹെസീവ്സ്, ജന സ്‌മോൾ ഫിനാൻസ് ബാങ്ക്, ഉമാ കൺവെർട്ടർ , നോർത്തേൺ ആർക്ക് ക്യാപിറ്റൽ, ശ്രീ ബജ്‌രംഗി പവർ ആൻഡ് ഐസ്പാറ്റ് , ചെമ്സ് പെക് കെമിക്കൽ, ദേവയാനി ഇന്റർനാഷണൽ ലിമിറ്റഡ്, നുവോക്കോ വിസ്റ്റസ് കോർപ്പറേഷൻ  ലിമിറ്റഡ്  എന്നിവയുടെയും ഐപിഒകൾക്ക് വൻ ഡിമാൻഡ് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

English Summary : IPO and New Gen Investors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com