ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് ഫോര്‍ജിങ് കമ്പനികളിലൊന്നായ റോളക്‌സ് റിങ്‌സിന്റെ പ്രാഥമിക ഓഹരി വില്‍പന ജൂലൈ 28 മുതല്‍ 30 വരെ നടക്കും.  880 രൂപ മുതല്‍ 900 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 16 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.  56 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലെ ഓഹരി ഉടമകള്‍ വില്‍ക്കുന്ന 75,00,000 ഓഹരികളും ഉള്‍പ്പെട്ടതാണ് ഐപിഒ. ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് & സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് എന്നിവയാണ് റണ്ണിങ് ലീഡ് മാനേജര്‍മാര്‍. ഓഹരികള്‍ ബിഎസ്ഇയിലും, എന്‍എസ്ഇയിലും ലിസ്റ്റുചെയ്യും. 

English Summary: Rolex Ring IPO will Launch Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com