ഓഗസ്റ്റിൽ വാങ്ങാൻ ഒരു ഓഹരിയിതാ

HIGHLIGHTS
  • സിമന്റ് വിപണിയിലെ ഉണർവ് കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്തും
building-construction-1248
SHARE

ഓറിയന്റ് സിമന്റ് 2021 മാർച്ചിലവസാനിച്ച നാലാം പാദത്തിൽ 99.88 കോടി രൂപ അറ്റാദായം നേടി. 2019 മൂന്നാം പാദത്തിൽ 5.67 കോടി നഷ്ടത്തിലായിരുന്നു.പിപിസി വിഭാഗത്തിൽ കോർബിർലാ –A1 പ്രീമിയം ബ്രാൻഡ് അവതരിപ്പിച്ചതോടെ വരും മാസങ്ങളിലും കമ്പനിയുടെ ലാഭക്ഷമത മെച്ചപ്പെടും. ഈ മേഖലയിലെ ഇടത്തരം കമ്പനിയായ ഓറിയന്റ് സിമന്റ് ചെലവുചുരുക്കിൽ മികവു പുലർത്തുന്ന സ്ഥാപനമാണ്. സിമന്റ് വിപണിയിൽ ഇപ്പോൾ പ്രകടമായ ഉണർവ് കമ്പനിയുടെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തും. 

ഗ്രാമീണ മേഖലയിലെ ഡിമാൻഡ്, ജലസേചനപദ്ധതികൾ, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെ ഭവനപദ്ധതികൾ, മുംബൈ– പൂണെ മെട്രോ, മുംബൈ, നാഗ്പുർ എക്സ്പ്രസ് ഹൈവേ തുടങ്ങിയ ഇന്‍ഫ്രാസ്ട്രക്ചർ പദ്ധതികൾ സിമന്റിനു മികച്ച ഡിമാൻഡ് ഉറപ്പാക്കും.  

ശക്തമായ ഡിമാൻഡ്, ഉയർന്ന വില, ചെലവുചുരുക്കൽ സംവിധാനങ്ങൾ എന്നിവ ഗുണകരമാണ്. 

വികസനപദ്ധതി കൂടുതൽ വ്യാപാരവ്യാപ്തം കൂട്ടാനും വിപണി വ്യാപിപ്പിക്കാനും സഹായകമാകും. കാഷ് ഫ്ലോ മെച്ചപ്പെട്ടതും ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ മികവും ശക്തമായ മാനേജ്മെന്റും അനുകൂല ഘടകങ്ങളാണ്. ബാലൻസ് ഷീറ്റ് ശക്തിപ്പെടുത്തുന്നതിൽ മാനേജ്മെന്റിന്റെ ഊന്നലും എടുത്തു പറയേണ്ടതാണ്. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതോടെ ഓഹരിക്ക് ഒരു റീ റേറ്റിങ് പ്രതീക്ഷിക്കുന്നു. ഇതെല്ലാം പരിഗണിച്ച് ഇപ്പോൾ ഓറിയന്റ് സിമന്റ് ഓഹരി വാങ്ങാൻ സമ്പാദ്യം മാസികയുടെ വായനക്കാർക്ക് ആഗസ്റ്റിൽ നിക്ഷേപിക്കുന്നതിനായി ഈ ശുപാർശ ചെയ്യുന്നു. അടുത്ത 12 മാസത്തിനകം 200 രൂപ ലക്ഷ്യമിടാം.

table-cement

സെബി അംഗീകൃത റിസർച്ച് അനലിസ്റ്റായ ലേഖകന്‍ AAA Profit Analytics ന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറാണ്

English Summary: Orient Cement Share is worth for Investing in August

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA