വൈവിധ്യവല്‍ക്കരിക്കാം, നേട്ടം കൊയ്യാം ഗ്ലോബല്‍ ഫണ്ടിലൂടെ

MF
SHARE

ആഗോളതലത്തിലെ മികച്ച കമ്പനികളുടെ നേട്ടത്തിൽ പങ്കാളിയാകാൻ സഹായിക്കുന്ന ഫണ്ടുകളാണ് ഗ്ലോബൽ ഫണ്ടുകൾ.

ടെസ് ല, ആപ്പിള്‍, ഫെയ്‌സ്ബുക്, നെറ്റ് ഫ്ലിക്‌സ് തുടങ്ങിയ പുതുതലമുറ ടെക് കമ്പനികളുടെ നേട്ടങ്ങളെക്കുറിച്ചുള്ള വാർത്തകൾ നമ്മുടെ മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നത് ഇപ്പോള്‍ സാധാരണമാണ്. അര ദശലക്ഷത്തില്‍ താഴെ കാറുകള്‍ വില്‍ക്കുന്ന ടെസ് ല വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ കാര്‍ നിര്‍മാതാവാണിപ്പോള്‍. 

ഒരു ഗാരേജില്‍നിന്ന് തുടങ്ങിയ സ്റ്റാര്‍ട്ടപ്പിൽനിന്ന് ആഗോള ടെക് വമ്പനായി മാറിയ ഇ-കൊമേഴ്‌സ് ഭീമൻ ആമസോൺ മറ്റൊന്ന്. സ്ഥാപകന്‍ ജെഫ് ബെസോസ് ഓരോ സെക്കന്‍ഡിലുമുണ്ടാക്കുന്നത് 3,715 ഡോളറും. സംരംഭകനാകാന്‍ ആഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും പ്രചോദനമാണ് ഈ കഥകള്‍. എന്നാല്‍, ഈ കിടിലന്‍ ഗ്രോത്ത് സ്‌റ്റോറിയില്‍ പങ്കാളിയാകാന്‍ പറ്റുന്നില്ല എന്ന ദുഃഖം സാധാരണ ഇന്ത്യന്‍ ഓഹരി നിക്ഷേപകർക്ക് ഉണ്ടാകാറുണ്ട്. 

രാജ്യാന്തര ഫണ്ടുകൾ

അതു പരിഹരിക്കാൻ ഏറ്റവും എളുപ്പവും നികുതിക്ഷമവുമായ മാര്‍ഗം ഇന്ത്യൻ മ്യൂച്വല്‍ ഫണ്ടുകള്‍ ലഭ്യമാക്കുന്ന രാജ്യാന്തര ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണ്. എന്നാൽ, ഏത് രാജ്യത്ത്, ഏതെല്ലാം ഓഹരികളിൽ, എത്ര തുകവീതം നിക്ഷേപിക്കണം എന്നറിയില്ല. അതേസമയം രാജ്യാന്തര ഫണ്ടുകളിലൂടെ വിദേശ ഓഹരികളില്‍ നിക്ഷേപിക്കുക എന്നത് സാധാരണക്കാരന് വളരെ സുഗമമായ മാര്‍ഗമാണ്. ആദായനികുതിയുടെ പ്രശ്‌നം അത്ര വരുന്നുമില്ല. ഇവയിൽ നിക്ഷേപിക്കുമ്പോള്‍ ആഗോളതലത്തില്‍ നിങ്ങളുടെ പോർട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കാം. വിദേശ ഓഹരികളിൽനിന്നു മികച്ച നേട്ടം കൊയ്യാം. 

ഓരോ ഓഹരി വിപണിയും വ്യത്യസ്ത രീതിയിലും വ്യത്യസ്ത കാലയളവിലും ആകും മികച്ച പ്രകടനം കാഴ്ചവയ്ക്കുക. ആഗോള ഓഹരി വിപണികളുടെ വിപണിമൂല്യത്തില്‍, ഇന്ത്യന്‍ വിപണിയെ അപേക്ഷിച്ച് 30 ബേസിസ് പോയിന്റ് വര്‍ധനയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഉണ്ടായത്. അതിനാല്‍ ഒരു നിക്ഷേപകനെന്ന നിലയില്‍ നിങ്ങളുടെ പോര്‍ട്ഫോളിയോയുടെ 10-15 %  വിദേശ ഓഹരികളിൽ വകയിരുത്തുന്നത് നന്നാകും. നിക്ഷേപം വൈവിധ്യവല്‍ക്കരിക്കാന്‍ മാത്രമല്ല, മികച്ച നേട്ടം കൊയ്യാനും ഇതു സഹായിക്കും 

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ 

ഫണ്ട് ഓഫ് ഫണ്ട് ഘടനയിലുള്ളതാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യലിന്റെ ഗ്ലോബല്‍ അഡ്വാന്റേജ് ഫണ്ട്. വളർന്നതും വളർന്നുകൊണ്ടിരിക്കുന്നതുമായ വിദേശ വിപണികളിലെ സാമ്പത്തിക സാഹചര്യം വിലയിരുത്തി ഒട്ടേറേ രാജ്യാന്തര ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്ന ഫണ്ടാണിത്. ആവശ്യത്തിനും സാഹചര്യത്തിനും അനുസരിച്ച് നിക്ഷേപ വകയിരുത്തല്‍ മാറ്റുന്നതിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഫണ്ടാണിത്. വളരുന്ന വിപണികളില്‍നിന്ന് വികസിത വിപണികളിലേക്കു കൃത്യസമയത്ത് നിക്ഷേപം മാറ്റുകയെന്നതു മികച്ച നേട്ടം ലഭിക്കുന്നതിന് വളരെ പ്രധാനമാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലത്തെ പ്രകടനം ഇതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. ആദ്യ 10 വർഷത്തിൽ എമർജിങ് വിപണികൾ മിന്നുന്ന പ്രകടനം നടത്തിയപ്പോൾപിന്നത്തെ പതിറ്റാണ്ടിൽ വികസിത വിപണികൾ എമർജിങ് വിപണികളെ ഏറെ പിന്നിലാക്കി.

ലേഖകൻ ധനശ്രീ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഡയറക്ടറാണ്

English Summary: Invest in Global Fund through ICICI Mutual Fund

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA