ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

HIGHLIGHTS
  • എച്ഡിഎഫ്സി, എം&എം, അശോക് ലെയ്‌ലാൻഡ്, ഇൻഫോസിസ്, എച്ച് സിഎൽ ടെക്, പിവിആർ, സൺ ഫാർമ, സൺ ടിവി, സീ, പവർ ഗ്രിഡ് , കമ്മിൻസ് ഇന്ത്യ, മാരികോ, ഐആർസിടിസി, റോളക്സ് റിങ്‌സ്, സെയിൽ,വോൾട്ടാസ്, കോൾ ഇന്ത്യ, ബിഇഎൽ, മണപ്പുറം മുതലായ ഓഹരികൾ ഇന്ന് മുന്നേറ്റം പ്രതീക്ഷിക്കുന്നു
market (3)
SHARE

ഏഷ്യൻ  വിപണികൾ ഡെൽറ്റ  ഭീഷണിയുടെ പശ്ചാത്തലത്തിൽ  ഇന്ന്  ഒരു മിക്സഡ്  ഓപ്പണിങ്  നേടി. അമേരിക്കൻ സൂചിക ഫ്യൂച്ചറുകൾ നഷ്ടത്തിൽ ആരംഭിച്ചതും, ഡൗ ജോൺസിന്റെ നെഗറ്റീവ് ക്ലോസിങ്ങും, ചൈനീസ് പുൾ ബാക്കും ശ്രദ്ധിക്കുക. എസ് ജി എക്സ് നിഫ്റ്റി 16240 പോയിൻ്റിൽ വ്യാപാരം തുടരുന്നു ഉയരുന്ന  കോവിഡ് കണക്കുകൾക്കിടയിലും , മികച്ച  റിസൾട്ടുകളുടെയും, ഇക്കോണമിക് ഡാറ്റകളുടെയും  ആത്മവിശ്വാസത്തിലാണ്  അമേരിക്കൻ  വിപണി.  ബൈഡന്റെ  ഇൻഫ്രാസ്ട്രക്ച്ചർ പ്ലാൻ അമേരിക്കൻ  കോൺഗ്രസ്  കടന്നേക്കാവുന്നതാണ് ലോകവിപണിയുടെ  അടുത്ത  പ്രതീക്ഷ.  ജൂണിൽ  തുടർച്ചയായ  നാലാം  മാസവും  തൊഴിലവസരങ്ങളിൽ  മുന്നേറ്റമുണ്ടായതും  ഇന്നലെ  അമേരിക്കൻ വിപണിക്ക്  അനുകൂലമായി.

നിഫ്റ്റി 

ഇന്നലെ  നേട്ടത്തിലാരംഭിച്ച  നിഫ്റ്റി  ആദ്യത്തെ  സപ്പോർട്ട്  ആയ  16180  വരെ   വീണ  ശേഷം  വീണ്ടും  ഒരു  പോസിറ്റീവ്  ക്ലോസിങ്  സ്വന്തമാക്കി. നിഫ്റ്റി  മുൻനിര ബാങ്കിങ്, ഐടി  ഓഹരികളുടെ  പിൻബലത്തിൽ  മുന്നേറുമ്പോളും  മറ്റെല്ലാ മേഖലകളിലും  ലാഭമെടുക്കൽ  നടക്കുന്നത്  ശ്രദ്ധിക്കുക .  നിഫ്റ്റി  ഇന്നും  16180 പോയിന്റിൽ ആദ്യ പിന്തുണ  പ്രതീക്ഷിക്കുന്നു. 16100 പോയിന്റിലാണ്  അടുത്ത  സപ്പോർട്ട്.  16330  പോയിന്റ് കടന്നാൽ  നിഫ്റ്റി  പുതിയ  റെക്കോർഡ്  പിന്നിട്ടേക്കും. 16400  പോയിന്റിലാണ്  നിഫ്റ്റിയുടെ  അടുത്ത  റെസിസ്റ്റൻസ്. 

ബാങ്കിങ്, ഐടി, എഫ്എംസിജി, ഓട്ടോ, മെറ്റൽ, മീഡിയ  മേഖലകളിൽ  ഇന്നും  വാങ്ങൽ പ്രതീക്ഷിക്കുന്നു. എച്ഡിഎഫ്സി, എം&എം, അശോക് ലെയ്‌ലാൻഡ്,  ഇൻഫോസിസ്, എച്ച് സിഎൽ ടെക്, പിവിആർ, സൺ ഫാർമ, സൺ ടിവി, സീ, പവർ ഗ്രിഡ് , കമ്മിൻസ്  ഇന്ത്യ,  മാരികോ, ഐആർസിടിസി, റോളക്സ് റിങ്‌സ്, സെയിൽ,വോൾട്ടാസ്, കോൾ  ഇന്ത്യ, ബിഇഎൽ, മണപ്പുറം  മുതലായ  ഓഹരികൾ  ഇന്ന്  മുന്നേറ്റം  പ്രതീക്ഷിക്കുന്നു.

ബാങ്ക്  നിഫ്റ്റി 

ബാങ്ക്  നിഫ്റ്റി  219 പോയിന്റുകൾ  മുന്നേറി  വീണ്ടും  36000 പോയിന്റ് കടന്നത്  ഇന്ത്യൻ  വിപണിക്ക് അനുകൂലമാണ്. എച്ച് ഡിഎഫ് സി  ബാങ്കിന്റെ  ചലനങ്ങൾ  തന്നെയാണ്  ബാങ്ക്  നിഫ്റ്റിയുടെ  അടിസ്ഥാനം.  15750 പോയിന്റിലും, 35450 പോയിന്റിലും  ബാങ്ക്  നിഫ്റ്റി  സപ്പോർട്ട്  പ്രതീക്ഷിക്കുന്നു. 36300, 36500 പോയിന്റുകളിലാണ്  ബാങ്ക്  നിഫ്റ്റിയുടെ  റെസിസ്റ്റൻസ്.

റിസൾട്ടുകൾ 

സൊമാറ്റോ, കോൾ  ഇന്ത്യ, ലുപിൻ, പവർഗ്രിഡ്, ജിൻഡാൽ  സ്റ്റീൽ, പ്രസ്റ്റീജ്  എസ്റ്റേറ്റ്‌സ്, മാക്സ്  ഫിനാൻഷ്യൽ , മതേഴ്സൺ  സുമി, മണപ്പുറം,  അശോക  ബിൽഡ്‌കോൺ, ഷാലെറ്റ്  ഹോട്ടൽ, കൊച്ചിൻ  ഷിപ് യാർഡ്, ബെക്ടേഴ്‌സ് ഫുഡ്, ഐആർബിഇൻഫ്രാ, എവെറെഡി, സിഎഎംഎസ്, ബാലാജി  ടെലി, ദീപക്  ഫെർട്ടിലൈസർ, ഗാലക്‌സി  സർഫക്റ്റാന്റ്‌സ്,ഹെറാൻബാ, കിംസ്, ലിൻഡെ ഇന്ത്യ,  അലുവാലിയ  കോൺട്രാക്ട്സ്, ട്രെന്റ് , ടാറ്റ ടെലി , വണ്ടർലാ, സീമെൻസ്, പ്രികോൾ, ഇൻഫി ബീം അവെന്യൂസ് മുതലായ  കമ്പനികളും  ഇന്ന്  റിസൾട്ടുകൾ  പ്രഖ്യാപിക്കുന്നു.

ഐപിഓ 

കെം പ്ലാസ്ററ്  സന്മാർ , അപ്റ്റസ്  വാല്യൂ  ഹൗസിങ്  ഫിനാൻസ്  ഓഹരികളുടെ  ഐപിഓ  ഇന്നാരാരംഭിക്കുന്നു.  കാർ  ട്രേഡ്, നുവോക്കോ ഐപിഓകൾ  നാളെ  അവസാനിക്കും.

രൂപയും  ഇന്ത്യൻ  ഇക്കണോമിയും 

സ്വർണത്തിന്റെയും, ക്രൂഡ്  ഓയിലിന്റെയും  വില വീഴുന്നത്  ഇന്ത്യൻ  ഇക്കണോമിക്കും, ഇന്ത്യൻ  രൂപക്കും  അനുകൂലമാണ്.  ക്രൂഡ്  ഓയിൽ  വില  70  ഡോളറിന്  താഴെ  നിൽക്കുന്നത്   ഇന്ത്യൻ  വിപണിയിലും  പ്രതിഫലിക്കും. രൂപ  മുന്നേറ്റം  നേടുമെന്ന്  കരുതുന്നു.

സ്വർണം  

സ്വർണം   1750 ഡോളർ മേഖലയിൽ കൺസോളിഡേഷൻ പ്രതീക്ഷിക്കുന്നു.  ബൈഡന്റെ  ഇൻഫ്രാ  സ്ട്രക്ച്ചർ  പ്ലാൻ  അമേരിക്കൻ  കോൺഗ്രസിൽ  പാസായാൽ സ്വർണം  വീണ്ടും  വീണേക്കാം.

ക്രൂഡ്  ഓയിൽ 

അമേരിക്കൻ  ഓയിൽ  റിസേർവ്  കണക്കുകൾ  ക്രൂഡ്  ഓയിലിന്  ഇന്ന്  നേരിയ   മുന്നേറ്റം നൽകിയേക്കും.  ഡെൽറ്റ  പേടി  മറി കടക്കാൻ  ഇൻഫ്രാസ്ട്രക്ച്ചർ  പ്ലാൻ  ക്രൂഡ്  ഓയിലിനെ  സഹായിച്ചേക്കും.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA