ADVERTISEMENT

വിപണിയിലെ ഐപിഒ തരംഗം തുടരുകയാണ്‌. ഈ ആഴ്‌ചയും പ്രഥമ ഓഹരി വില്‍പ്പനയ്‌ക്കായി നാല്‌ കമ്പനികള്‍ ആണ്‌ വിപണിയിലേക്ക്‌ എത്തിയിട്ടുള്ളത്.

കെം പ്ലാസ്ററ് സന്മാർ, അപ്റ്റസ് വാല്യൂ ഹൗസിങ് ഫിനാൻസ്  ഓഹരികളുടെ  ഐപിഓ  ഇന്നാരാരംഭിച്ചു. ഇന്നലെ ആരംഭിച്ച കാർ  ട്രേഡ്, നുവോക്കോ ഐപിഓകളാകട്ടെ നാളെ  അവസാനിക്കും

ഓണ്‍ലൈന്‍ ഓട്ടോ ക്ലാസിഫൈയ്‌ഡ്‌ പ്ലാറ്റ്‌ഫോമായ കാര്‍ട്രേഡിന്റെ ഐപിഒയ്ക്ക് ആദ്യദിനം ഇരട്ടി വരിക്കാരെത്തി. ഇഷ്യുവിന്റെ പ്രൈസ്‌ബാന്‍ഡ്‌ നിശ്ചയിച്ചിരിക്കുന്നത്‌ ഓഹരി ഒന്നിന്‌ 1585 രൂപ മുതല്‍ 1618 രൂപ വരെയാണ്‌ . ഐപിഒ വഴി 2,999 കോടി രൂപ സമാഹരിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌.

നുവാകോ വിസ്‌റ്റാസ്‌ കോര്‍പറേഷന്റെ ഐപിഒയും നാളെ അവസാനിക്കും. ഐപിഒ വഴി 5,000 കോടി രൂപ സമാഹരിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. പ്രതിഓഹരി 560-570 രൂപയാണ്‌ ഇഷ്യുവിന്റെ പ്രൈസ്‌ ബാന്‍ഡ്‌ നിശ്ചയിച്ചിരിക്കുന്നത്‌.

ഇന്ന് പ്രഥമ ഓഹരി വില്‍പ്പന തുടങ്ങിയ ആപ്‌റ്റസ്‌ വാല്യു ഹൗസിങിന്റെ ധനസമാഹരണ ലക്ഷ്യം 2780 കോടി രൂപയാണ്‌. പ്രതി ഓഹരി 346 രൂപ മുതല്‍ 353 രൂപ വരെയാണ്‌ പ്രൈസ്‌ ബാന്‍ഡ്‌ നിശ്ചിയിച്ചിരിക്കുന്നത്‌.

കെംപ്ലാസ്റ്റ്‌ സന്‍മാർ ഐപിഒ വഴി 3,850 കോടി രൂപ സമാഹരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. പ്രതി ഓഹരി 530 രൂപ മുതല്‍ 541 രൂപ വരെയാണ്‌ ഇഷ്യുവിന്റെ പ്രൈസ്‌. ആഗസ്റ്റ്‌ 12 ന്‌ ഇഷ്യു അവസാനിക്കും.

കഴിഞ്ഞ ആഴ്‌ചയും നാല്‌ ഐപിഒകള്‍ക്ക്‌ വിപണി സാക്ഷ്യം വഹിച്ചു. നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ്‌ ഐപിഒയ്‌ക്ക്‌ ലഭിക്കുന്നത്‌.ധനസമാഹരണത്തിനായി ഐപിഒ മാര്‍ഗം തിരഞ്ഞെടുക്കാന്‍ കൂടുതല്‍ കമ്പനികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം ഇതാണ്‌.

English Summary : IPOs Gaining Popularity in Share Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com