ADVERTISEMENT

വളരെയധികം ഊഹക്കച്ചവടങ്ങൾ നിറഞ്ഞ, അടിക്കടി വിലനിലവാരം മാറിക്കൊണ്ടിരിക്കുന്ന ക്രിപ്റ്റോകറൻസി ഇടപാടുകളിൽ പലർക്കും അടുത്തകാലത്തായി താല്പര്യം വന്നിട്ടുണ്ട്. പുതുതലമുറ നിക്ഷേപകർ ഉറ്റുനോക്കുന്ന ക്രിപ്റ്റോകറൻസിയിൽ നിക്ഷേപിക്കുവാൻ ഇറങ്ങുന്നതിനു മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോയേക്കാം.

∙നഷ്ടപ്പെട്ടാലും കുഴപ്പമില്ല, സാമ്പത്തികമായി അത് അത്ര ഉലക്കില്ല എന്ന് ഉറപ്പുള്ള അത്രയും സംഖ്യ മാത്രം നിക്ഷേപിക്കുക. നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാനായാൽ നല്ലത് എന്നാൽ തട്ടുകിട്ടിയാൽ അത് നമ്മളെ കൂടുതലായി ബാധിക്കുവാൻ അനുവദിക്കരുത്. 

∙സ്വന്തമായി നന്നായി പഠിച്ചു മനസിലാക്കിയതിനുശേഷം നിക്ഷേപം തുടങ്ങുന്നതാണ് നല്ലത്. സമൂഹ മാധ്യമങ്ങളിലെ വിവരങ്ങൾ മാത്രം കണ്ണടച്ച് വിശ്വസിച്ചു നിക്ഷേപത്തിന് മുതിരരുത്.

∙ഏതു നിക്ഷേപത്തിലായാലും ചിട്ടയോടുകൂടിയുള്ള സമീപനം മാത്രമേ ദീർഘകാലത്തെ ഫലം തരുകയുള്ളൂ, അതിനാൽ തന്നെ മൂല്യമിടിയുകയാണെങ്കിലും വീണ്ടും കുറഞ്ഞ തുകയ്ക്കുള്ള നിക്ഷേപം ബോധപൂർവം തുടരുക 

∙പല മുൻകിട കമ്പനികളും ക്രിപ്റ്റോ കറൻസിയിലേക്കു മാറുകയാണെന്ന സൂചനകൾ നൽകിയിട്ടുണ്ടെങ്കിലും, പല  രാജ്യങ്ങളിലും ഇപ്പോഴും ക്രിപ്റ്റോ കറൻസികൾക്കു അംഗീകാരം ലഭിച്ചിട്ടില്ല എന്ന വസ്തുത മറക്കാതിരിക്കുക. 

∙ക്രിപ്റ്റോ കറൻസി വാലറ്റുകൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുതെങ്ങനെയെന്ന് മനസിലാക്കുക. 

∙ക്രിപ്റ്റോ കറൻസിയിലെ നികുതി ബാധ്യതകളെ കുറിച്ച് കൃത്യമായ അവബോധം ഉണ്ടാകണം.

English Summary : Keep These Things in Mind Before Invedting in Crypto Currency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com