ഐപിഒയ്‌ക്ക്‌ ഒരുങ്ങി ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ എഎംസി

HIGHLIGHTS
  • സെബിയുടെ അനുമതി ലഭിച്ചു
MF
SHARE

ഐപിഒ വിപണിയിലേക്ക്‌ മറ്റൊരു മ്യൂച്ചൽഫണ്ട് കമ്പനി കൂടി എത്തുന്നു. ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ അസറ്റ്‌മാനേജ്‌മെന്റ്‌ കമ്പനിയാണ്‌ പ്രഥമ ഓഹരി വില്‍പ്പനയിലൂടെ ധനസമാഹരണം നടത്താന്‍ ഇനി വരുന്നത്‌. ഐപിഒ നടപടികളുമായി മുമ്പോട്ട്‌ പോകാന്‍ കമ്പനിക്ക്‌ സെബിയുടെ അനുമതി ലഭിച്ചു. ഐപിഒയില്‍ ആദിത്യ ബിര്‍ള ക്യാപിറ്റല്‍, സണ്‍ലൈഫ്‌ (ഇന്ത്യ) എഎംസി ഇന്‍വെസ്റ്റ്‌മെന്റ്‌സ്‌ എന്നീ രണ്ട്‌ പ്രൊമോട്ടര്‍മാര്‍ കമ്പനിയിലെ അവരുടെ ഓഹരികള്‍ വിറ്റഴിക്കും.

ഐപിഒ വഴി 3.88 കോടി ഇക്വിറ്റി ഷെയറുകളായിരിക്കും വിറ്റഴിക്കുക. ഇതില്‍ 28.51 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ ആദിത്യ ബിര്‍ള ക്യാപിറ്റലില്‍ നിന്നും 3.6 കോടി ഇക്വിറ്റി ഷെയറുകള്‍ സണ്‍ലൈഫ്‌ എഎംസിയില്‍ നിന്നുമായരിക്കും. ഐപിഒ വഴി 1,500-2000 കോടു രൂപ വരെ സമാഹരിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ.

നിപ്പോണ്‍ ലൈഫ്‌ ഇന്ത്യ അസ്സറ്റ്‌മാനേജ്‌മെന്റ്‌ , എച്ച്‌ഡിഎഫ്‌സി എഎംസി, യുടിഐ എഎംസി എന്നിവയാണ്‌ നിലവില്‍ സ്‌റ്റോക്‌ എക്‌സ്‌ചേഞ്ചില്‍ ലിസ്‌റ്റ്‌ ചെയ്‌തിട്ടുള്ള മറ്റ്‌ അസറ്റ്‌ മാനേജ്‌മെന്റ്‌ സ്ഥാപനങ്ങള്‍ .

രാജ്യത്തെ നാലാമത്തെ വലിയ ഫണ്ട്‌ ഹൗസായ ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ മ്യൂച്വല്‍ ഫണ്ട്‌ കൈകാര്യം ചെയ്യുന്ന ശരാശരി ആസ്‌തി 2.7 ലക്ഷം കോടി രൂപയാണ്‌. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെയും കാനഡയില്‍ നിന്നുള്ള സണ്‍ലൈഫ്‌ ഫിനാന്‍ഷ്യല്‍ ഇങ്കും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ്‌ ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ എഎംസി.

കൊട്ടക്‌ ക്യാപിറ്റല്‍ കമ്പനി, സിറ്റി ഗ്രൂപ്പ്‌ ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ്‌ ഇന്ത്യ, ആക്‌സിസ്‌ ക്യാപിറ്റല്‍, ഐസിഐസിഐ സെക്യൂരിറ്റീസ്‌, ഐഐഎഫ്‌എല്‍ സെക്യൂരിറ്റീസ്‌, ജെഎംഫിനാന്‍ഷ്യല്‍, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്‌റ്റ്‌മെന്റ്‌ അഡൈ്വസേഴ്‌സ്‌, എസ്‌ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്‌, യെസ്‌ സെക്യൂരിറ്റീസ്‌ (ഇന്ത്യ) ലിമിറ്റഡ്‌ എന്നിവരാണ്‌ ഇഷ്യുവിന്റെ മെര്‍ച്ചന്റ്‌ ബാങ്കര്‍മാര്‍.

English Summary : Aditya Birla Sun Life AMC Going for IPO

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA